20 വര്‍ഷങ്ങള്‍ക്ക് ശേഷം ആഴ്സണല്‍ യൂറോപ്പ ലീഗില്‍ കളിക്കാനിറങ്ങുന്നു
ന്യോന്‍: ഇംഗ്ലീഷ് പ്രീമിയര്‍ ലീഗ് കരുത്തരായ ആഴ്സണലിന് യുവേഫ യൂറോപ്പ ലീഗ് പോരാട്ടത്തിന്റെ ഗ്രൂപ്പ് ഘട്ടം വേവലാതിയില്ലാതെ മറികടക്കാം. ഗ്രൂപ്പ് പോരാട്ടങ്ങള്‍ക്കുള്ള ടീമുകളുടെ നറുക്കെടുപ്പ് പൂര്‍ത്തിയായി. സെപ്റ്റംബര്‍ 14 മുതലാണ് ഗ്രൂപ്പ് പോരാട്ടങ്ങള്‍ക്ക് തുടക്കമാകുന്നത്.
ഗ്രൂപ്പ് എച്ചില് ബെയ്റ്റ് ബോറിസോവ്, കോളോനെ, റെഡ് സ്റ്റാര്‍ ബെല്‍ഗ്രെഡ് ടീമുകളാണ് ഗണ്ണേഴ്സിന്റെ എതിരാളികള്‍. 20 വര്‍ഷത്തെ ഇടവേളയ്ക്ക് ശേഷമാണ് യൂറോപ്പ ലീഗില്‍ കളിക്കാന്‍ ഗണ്ണേഴ്സ് എത്തുന്നത്. 1997ലാണ് അവസാനമായി അവര്‍ യൂറോപ്പ ലീഗില്‍ മാറ്റുരച്ചത്. അതിന് ശേഷമുള്ള സീസണുകളില്‍ ചാംപ്യന്‍സ് ലീഗില്‍ കളിക്കാന്‍ അവര്‍ക്ക് അവസരം ലഭിച്ചിരുന്നു. എന്നാല്‍ ഇത്തവണ യൂറോപ്യന്‍ എലൈറ്റ് പോരാട്ടത്തില്‍ കളിക്കാന്‍ പിരങ്കിപ്പടയ്ക്ക് യോഗ്യത നേടാന്‍ സാധിക്കാതെ പോയി.
എ.സി മിലാന്, എവര്ട്ടന്, ലാസിയോ, വിയ്യാറല്‍, ഡൈനാമോ കീവ് ടീമുകളും യൂറോപ്പയില്‍ കളിക്കാനിറങ്ങും. ഗ്രൂപ്പ് ഡിയില്‍ ആസ്ട്രിയ വിയന്ന, എന്‍.കെ റിജക, എ.ഇ.കെ ഏതന്‍സ് ടീമുകള്‍ക്കൊപ്പമാണ് എ.സി മിലാന്. ഗ്രൂപ്പ് ഇയില്‍ ലിയോണ്‍, അറ്റ്ലാന്റ, അപോല്ലന് ലിംസ്സോള് ടീമുകള്‍ക്കൊപ്പമാണ് എവര്ട്ടന്.
പോള്‍ പോഗ്ബ
മികച്ച താരം
ന്യോന്‍: മാഞ്ചസ്റ്റര്‍ യുനൈറ്റഡിന്റെ ഫ്രഞ്ച് മധ്യനിര താരം പോള്‍ പോഗ്ബ കഴിഞ്ഞ സീസണിലെ യൂറോപ്പ ലീഗിലെ ഏറ്റവും മികച്ച താരം. ക്ലബിന്റെ ചരിത്രത്തിലെ ആദ്യ യൂറോപ്പ ലീഗ് കിരീടത്തിലേക്ക് മാഞ്ചസ്റ്റര്‍ യുനൈറ്റഡിനെ നയിക്കുന്നതില്‍ പോഗ്ബ നിര്‍ണായക പങ്ക് വഹിച്ചിരുന്നു. അയാക്സിനെ 2-0ത്തിന് കീഴടക്കിയാണ് മാഞ്ചസ്റ്റര്‍ കിരീടം നേടിയത്. യുനൈറ്റഡ് താരങ്ങള്‍ തന്നെയായ മിഖിതാര്യന്, സ്ലാട്ടന് ഇബ്രാഹിമോവിച് എന്നിവരെ പിന്തള്ളിയാണ് പോഗ്ബ പുരസ്കാരം സ്വന്തമാക്കിയത്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."