HOME
DETAILS
MAL
ഓണത്തിന് സ്പെഷല്‍ റേഷന്‍
backup
August 26 2017 | 00:08 AM
തിരുവനന്തപുരം: ഓണത്തോടനുബന്ധിച്ച് സംസ്ഥാനത്തെ കാര്‍ഡുടമകള്‍ക്ക് നിലവില്‍ ലഭിക്കുന്ന റേഷന്‍ വിഹിതത്തിനു പുറമെ സ്പെഷല്‍ റേഷന്‍ വിതരണം ചെയ്യാന്‍ സര്‍ക്കാര്‍ തീരുമാനിച്ചു.
മുന്ഗണനാവിഭാഗത്തിനും എ.എ.വൈ വിഭാഗത്തിനും അഞ്ചു കിലോഗ്രാം ഭക്ഷ്യധാന്യം (അരി, ഗോതമ്പ്) സൗജന്യമായും മുന്‍ഗണനേതര സബ്സിഡി വിഭാഗത്തിനും നോണ്‍ സബ്സിഡി വിഭാഗത്തിനും അഞ്ചു കിലോഗ്രാം ഭക്ഷ്യധാന്യം (അരി, ഗോതമ്പ്) അംഗീകൃത നിരക്കിലും വിതരണം ചെയ്യും. എല്ലാ റേഷന്‍ കാര്‍ഡിനും 22 രൂപ നിരക്കില്‍ ഒരു കിലോഗ്രാം പഞ്ചസാരയും ലഭിക്കുമെന്ന് സിവില്‍ സപ്ലൈസ് വകുപ്പ് ഡയറക്ടര്‍ അറിയിച്ചു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."