HOME
DETAILS

ബാലകൃഷ്്ണന്റെ ദുരൂഹമരണം: ആംബുലന്‍സ് ഡ്രൈവര്‍മാരില്‍നിന്ന് മൊഴിയെടുത്തു തെളിവെടുപ്പില്‍ കണ്ടെത്തിയത് നിര്‍ണായക രേഖകള്‍

  
backup
August 26 2017 | 00:08 AM

%e0%b4%ac%e0%b4%be%e0%b4%b2%e0%b4%95%e0%b5%83%e0%b4%b7%e0%b5%8d%e0%b5%8d%e0%b4%a3%e0%b4%a8%e0%b5%8d%e0%b4%b1%e0%b5%86-%e0%b4%a6%e0%b5%81%e0%b4%b0%e0%b5%82%e0%b4%b9%e0%b4%ae%e0%b4%b0%e0%b4%a3%e0%b4%82

 

പയ്യന്നൂര്‍: തളിപ്പറമ്പ് തൃച്ചംബരത്തെ റിട്ട. സഹകരണ രജിസ്ട്രാര്‍ പുതുക്കുളങ്ങര ബാലകൃഷ്ണന്റെ സ്വത്ത് വ്യാജരേഖയുണ്ടാക്കി തട്ടിയെടുത്ത സംഭവത്തില്‍ പ്രതികളെ തിരുവനന്തപുരത്തെത്തിച്ചു തെളിവെടുത്തു. ഒന്നാംപ്രതിയും പയ്യന്നൂര്‍ബാറിലെ അഭിഭാഷകയുമായ കെ.വി ശൈലജയെയും രണ്ടാം പ്രതിയും ശൈലജയുടെ ഭര്‍ത്താവുമായ പി.കൃഷ്ണകുമാറിനെയുമാണ് പയ്യന്നൂര്‍ സി.ഐ എം.പി ആസാദിന്റെ നേതൃത്വത്തിലുള്ള അന്വേഷണ സംഘം തിരുവനന്തപുരത്തെത്തിച്ച് തെളിവുകള്‍ ശേഖരിച്ചത്. കഴിഞ്ഞ രണ്ട് ദിവസങ്ങളിലായി നടത്തിയ തെളിവെടുപ്പില്‍ അന്വേഷണ സംഘത്തിന് നിര്‍ണായകമായ വിവരങ്ങളാണ് ലഭിച്ചത്.
ബാലകൃഷ്ണന്‍ ജോലിയില്‍ നിന്ന് വിരമിച്ചതിന്റെ രേഖകള്‍ സഹകരണ വകുപ്പില്‍നിന്ന് പൊലിസ് ശേഖരിച്ചു. ഈ രേഖകളിലൊന്നും തന്നെ പിന്തുടര്‍ച്ചാവകാശിയായി ആരെയും ഉള്‍പ്പെടുത്തിയിട്ടില്ല. പെന്‍ഷന്‍ തുക കൈക്കലാക്കുന്നതിനായി, പയ്യന്നൂരിലെ പ്രമുഖ രാഷ്ട്രീയനേതാവിന്റെ സഹായത്തോടെ ശൈലജയുടെ സഹോദരി ജാനകിയെ ബാലകൃഷ്ണന്റെ പിന്തുടര്‍ച്ചാവകാശിയാക്കുന്നതിനായി ചമച്ച വ്യാജ രേഖകളുടെ പകര്‍പ്പുകളും അന്വേഷണ സംഘം കണ്ടെത്തി.
കൂടാതെ ബാലകൃഷ്ണന്‍ ജോലിയില്‍ വിരമിച്ച ശേഷം ലഭിച്ച പണം കാനറാ ബാങ്കിന്റെ ശാഖയില്‍ നിക്ഷേപിച്ചിരുന്നു. ഈ പണവും ശൈലജയും ഭര്‍ത്താവും പിന്‍വലിച്ചിരുന്നു. ഇതിന്റെരേഖകളും ബാങ്കില്‍ നിന്ന് ശേഖരിച്ചിട്ടുണ്ട്. തിരുവനന്തപുരം ജനറല്‍ ആശുപത്രിയില്‍ അതീവ ഗുരുതരാവസ്ഥയില്‍ ചികിത്സയില്‍ കഴിഞ്ഞിരുന്ന ബാലകൃഷ്ണനെ നിര്‍ബന്ധിച്ച് ഡിസ്ചാര്‍ജ് ചെയ്യിപ്പിച്ച് നാട്ടിലേക്ക് പുറപ്പെട്ട ആംബുലന്‍സിന്റെ ഡ്രൈവര്‍മാരെ അന്വേഷണസംഘം കണ്ടെത്തി. മീററ്റില്‍ സൈന്യത്തില്‍ ജോലി ചെയ്യുന്ന നേമം സ്വദേശി അരുണ്‍, തിരുവന്തപുരത്തുള്ള രാജേഷ് എന്നിവരുടെ മൊഴികളാണെടുത്തത്. തിരുവനന്തപുരത്ത് നിന്ന് ബാലകൃഷ്ണനുമായി പുറപ്പെട്ട ആംബുലന്‍സില്‍ ശൈലജയും ഭര്‍ത്താവുമുണ്ടായിരുന്നതായി ഇവര്‍ അന്വേഷണ സംഘത്തോട് വെളിപ്പെടുത്തി.
ബാലകൃഷ്ണന്റെ മരണശേഷം തിരുവനന്തപുരം പേട്ടയിലുള്ള ഇദ്ദേഹത്തിന്റെ വീടിന്റെയും സ്ഥലത്തിന്റെയും വ്യാജരേഖകളുണ്ടാക്കി നിഷാ റാണിക്ക് വില്‍പ്പന നടത്തിയിരുന്നു. ഇതിനെതിരേ നിഷാറാണി പൊലിസില്‍ അഭിഭാഷകയ്ക്കും ഭര്‍ത്താവിനുമെതിരേ വഞ്ചനാക്കുറ്റത്തിന് പരാതി നല്‍കിയതായും സംഘം കണ്ടെത്തി.



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

വിവിധ ജില്ലകളില്‍ ഇന്ന് ഒറ്റപ്പെട്ട ശക്തമായ മഴ, യെല്ലോ അലര്‍ട്ട് പ്രഖ്യാപിച്ചു 

Kerala
  •  a month ago
No Image

'പിണറായിക്കും കെ.സുരേന്ദ്രനും ഒരേ ശബ്ദം'; രൂക്ഷവിമര്‍ശനവുമായി വി.ഡി സതീശന്‍

Kerala
  •  a month ago
No Image

അദാനിക്കെതിരെ രൂക്ഷ വിമര്‍ശനവുമായി വീണ്ടും രാഹുല്‍ 

National
  •  a month ago
No Image

മുഖ്യമന്ത്രിയുടെ രാഷ്ട്രീയ വിമര്‍ശനത്തെ ചിലര്‍ മതത്തില്‍ കൂട്ടിക്കെട്ടാന്‍ ശ്രമിക്കുന്നു: എം. വി ഗോവിന്ദന്‍

Kerala
  •  a month ago
No Image

എ.എ.പി വിട്ട് ബി.ജെ.പിയിലേക്ക്; രാജിവെച്ച ആംആദ്മി മന്ത്രി കൈലാഷ് ഗെലോട്ട് ബി.ജെ.പിയില്‍ ചേര്‍ന്നു

National
  •  a month ago
No Image

'വിയ്യൂര്‍ സെന്‍ട്രല്‍ ജയിലില്‍ നിന്ന് കണ്ണൂര്‍ സെന്‍ട്രല്‍ ജയിലിലേക്ക് ട്രാന്‍സ്ഫറല്ല ആവശ്യം, ഒരു മോചനമാണ്' സി.പി.എമ്മില്‍ പോകാതിരുന്നതിന്റെ കാരണമിതെന്ന് സന്ദീപ് വാര്യര്‍

Kerala
  •  a month ago
No Image

ഡോളറിനെതിരേ 84.38; റെക്കോര്‍ഡ് താഴ്ചയില്‍ നിന്ന് രൂപ തിരിച്ചു കയറുന്നു

Economy
  •  a month ago
No Image

പാണക്കാട് തങ്ങള്‍ക്കെതിരെ മുഖ്യമന്ത്രി നടത്തിയത് വര്‍ഗീയ പരാമര്‍ശം; രൂക്ഷ വിമര്‍ശനവുമായി രാഹുല്‍ മാങ്കൂട്ടത്തില്‍

Kerala
  •  a month ago
No Image

ഡല്‍ഹിയില്‍ ഇന്ന് സീസണിലെ റിപ്പോര്‍ട്ട് ചെയ്യപ്പെട്ട ഏറ്റവും മോശം വായു നിലവാരം; ഓറഞ്ച് അലര്‍ട്ട് 

National
  •  a month ago
No Image

തൃപ്പുണിത്തുറയില്‍ ബൈക്ക് നിയന്ത്രണംവിട്ട് പാലത്തിന്റെ കൈവരിയിലിടിച്ച് രണ്ടു പേര്‍ മരിച്ചു

Kerala
  •  a month ago