HOME
DETAILS
MAL
മത സ്വാതന്ത്ര്യം നിഷേധിക്കരുത്: ദാരിമീസ്
backup
August 26 2017 | 00:08 AM
മഞ്ചേരി: ശരീഅത്ത് വ്യവസ്ഥകള്‍ക്കനുസരിച്ച് മാത്രമെ മുത്വലാഖ് വിഷയത്തില്‍ നിയമ നിര്‍മാണം നടത്താവൂ എന്ന് ദാരിമീസ് സെന്‍ട്രല്‍ കൗണ്‍സില്‍ നേതാക്കള്‍ പ്രസ്താവനയില്‍ പറഞ്ഞു. സങ്കുചിതമായ രാഷ്ട്രീയ അജന്‍ഡകള്‍ വച്ച് ഓഡിനന്‍സ് കൊണ്ടുവരുന്ന സാഹചര്യമുണ്ടാവരുത്.
മുത്വലാഖ് സംബന്ധിച്ച് നിയമ നിര്‍മാണം നടത്തുമ്പോള്‍ ഇസ്ലാമിക പണ്ഡിതന്മാരുമായി കൂടിയാലോചിക്കണം. ശരീഅത്ത് ഭരണഘടനാ വിരുദ്ധമാണെന്നു പറയുന്നത് ശരിയല്ലെന്നും ഭരണഘടന ഉറപ്പു നല്കിയ മതപരമായ സ്വാതന്ത്ര്യം നിഷേധിക്കുന്ന സാഹചര്യം ഉണ്ടായിക്കൂടെന്നും നേതാക്കള്‍ പറഞ്ഞു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."