HOME
DETAILS

തിരൂര്‍ ബിബിന്‍ വധം: മൂന്ന് പേര്‍ കസ്റ്റഡിയില്‍

  
backup
August 26 2017 | 00:08 AM

%e0%b4%a4%e0%b4%bf%e0%b4%b0%e0%b5%82%e0%b4%b0%e0%b5%8d%e2%80%8d-%e0%b4%ac%e0%b4%bf%e0%b4%ac%e0%b4%bf%e0%b4%a8%e0%b5%8d%e2%80%8d-%e0%b4%b5%e0%b4%a7%e0%b4%82-%e0%b4%ae%e0%b5%82%e0%b4%a8%e0%b5%8d



തിരൂര്‍: കൊടിഞ്ഞി ഫൈസല്‍ വധക്കേസിലെ രണ്ടാം പ്രതിയായ ആര്‍.എസ്.എസ് പ്രവര്‍ത്തകന്‍ തിരൂര്‍ ബി.പി അങ്ങാടിക്ക് സമീപം പൊയ്‌ലിശ്ശേരി കുണ്ടില്‍ ബിബിന്‍ (24) കൊല്ലപ്പെട്ട കേസില്‍ മൂന്നു പേര്‍ കസ്റ്റഡിയില്‍. പ്രതികളെന്ന് സംശയിക്കുന്നവരുമായി ബന്ധമുള്ള മൂന്ന് പേരാണ് പൊലിസ് കസ്റ്റഡിയിലുള്ളത്. വ്യാഴാഴ്ച രാത്രിയോടെ തന്നെ പ്രത്യേക അന്വേഷണ സംഘം ഇവരെ കസ്റ്റഡിയിലെടുത്തിരുന്നു. ബിബിന്റെ പ്രദേശത്തുള്ളവരാണ് കസ്റ്റഡിയിലുള്ളത്. ഇതില്‍ ഒരാള്‍ക്ക് സംഭവത്തില്‍ പങ്കുള്ളതായി അന്വേഷണ സംഘത്തിന് സൂചന ലഭിച്ചിട്ടുണ്ട്.
കേസില്‍ പഴുതടച്ച അന്വേഷണവുമായാണ് പൊലിസ് മുന്നോട്ടുപോകുന്നത്. സംശയമുള്ളവരെ ഇതിനകം ചോദ്യം ചെയ്തു. കേസില്‍ ഉള്‍പ്പെട്ടവര്‍ അടുത്ത ദിവസം അന്വേഷണ സംഘത്തിന് മുന്‍പാകെ കീഴടങ്ങുമെന്നും സൂചനയുണ്ട്. കൊലപാതകത്തിന് ശേഷം ചിലരെ കാണായത് സംബന്ധിച്ച അന്വേഷണത്തെ തുടര്‍ന്നാണ് മൂന്ന് പേരെ കസ്റ്റഡിയിലെടുത്തത്.
വ്യാഴാഴ്ച രാവിലെ 7.30 ഓടെ ബി.പി അങ്ങാടിക്ക് സമീപം പുളിഞ്ചോട് വച്ചാണ് ബിബിന്‍ കൊല്ലപ്പെട്ടത്. ബൈക്കില്‍ ജോലിക്ക് പോകുന്നതിനിടെ ബൈക്കില്‍ പിന്തുടര്‍ന്ന സംഘം പുളിഞ്ചോട് വച്ച് ബിബിനെ ആക്രമിക്കുകയായിരുന്നു. സംഭവ സ്ഥലത്തു വച്ച് തന്നെ ബിബിന്‍ മരണപ്പെടുകയും ചെയ്തു. കൊലപാതകത്തെ തുടര്‍ന്ന് തിരൂരിലും പരിസരപ്രദേശങ്ങളിലും സംഘര്‍ഷാവസ്ഥ ഉടലെടുത്തിരുന്നു. ക്രമസമാധാനം ഉറപ്പുവരുത്തുന്നതിന്റെ ഭാഗമായി തിരൂര്‍ നഗരസഭാ പരിധിയായ പൊലിസ് ലൈന്‍ മുതല്‍ തലക്കാട്, തൃപ്രങ്ങോട് പഞ്ചായത്ത് അതിര്‍ത്തി വരെയുള്ള മേഖലയില്‍ ഏഴു ദിവസത്തേക്ക് നിരോധനാജ്ഞ പ്രഖ്യാപിച്ചിരിക്കുകയാണ്.
അനിഷ്ട സംഭവങ്ങള്‍ ഒഴിവാക്കാന്‍ ശക്തമായ പൊലിസ് കാവലിലാണ് തിരൂരും പരിസരപ്രദേശങ്ങളും. കണ്ണൂര്‍ മുതല്‍ തൃശൂര്‍ വരെയുള്ള മേഖലകളില്‍ നിന്നായി 750 ഓളം പൊലിസ് ഉദ്യോഗസ്ഥരെയാണ് തിരൂരില്‍ വിന്യസിച്ചിരിക്കുന്നത്. ജില്ലാ പൊലിസ് മേധാവിയുടെ മേല്‍നോട്ടത്തിലുള്ള പ്രത്യേക പൊലിസ് സംഘമാണ് കേസ് അന്വേഷിക്കുന്നത്.



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

വിവിധ ജില്ലകളില്‍ ഇന്ന് ഒറ്റപ്പെട്ട ശക്തമായ മഴ, യെല്ലോ അലര്‍ട്ട് പ്രഖ്യാപിച്ചു 

Kerala
  •  a month ago
No Image

'പിണറായിക്കും കെ.സുരേന്ദ്രനും ഒരേ ശബ്ദം'; രൂക്ഷവിമര്‍ശനവുമായി വി.ഡി സതീശന്‍

Kerala
  •  a month ago
No Image

അദാനിക്കെതിരെ രൂക്ഷ വിമര്‍ശനവുമായി വീണ്ടും രാഹുല്‍ 

National
  •  a month ago
No Image

മുഖ്യമന്ത്രിയുടെ രാഷ്ട്രീയ വിമര്‍ശനത്തെ ചിലര്‍ മതത്തില്‍ കൂട്ടിക്കെട്ടാന്‍ ശ്രമിക്കുന്നു: എം. വി ഗോവിന്ദന്‍

Kerala
  •  a month ago
No Image

എ.എ.പി വിട്ട് ബി.ജെ.പിയിലേക്ക്; രാജിവെച്ച ആംആദ്മി മന്ത്രി കൈലാഷ് ഗെലോട്ട് ബി.ജെ.പിയില്‍ ചേര്‍ന്നു

National
  •  a month ago
No Image

'വിയ്യൂര്‍ സെന്‍ട്രല്‍ ജയിലില്‍ നിന്ന് കണ്ണൂര്‍ സെന്‍ട്രല്‍ ജയിലിലേക്ക് ട്രാന്‍സ്ഫറല്ല ആവശ്യം, ഒരു മോചനമാണ്' സി.പി.എമ്മില്‍ പോകാതിരുന്നതിന്റെ കാരണമിതെന്ന് സന്ദീപ് വാര്യര്‍

Kerala
  •  a month ago
No Image

ഡോളറിനെതിരേ 84.38; റെക്കോര്‍ഡ് താഴ്ചയില്‍ നിന്ന് രൂപ തിരിച്ചു കയറുന്നു

Economy
  •  a month ago
No Image

പാണക്കാട് തങ്ങള്‍ക്കെതിരെ മുഖ്യമന്ത്രി നടത്തിയത് വര്‍ഗീയ പരാമര്‍ശം; രൂക്ഷ വിമര്‍ശനവുമായി രാഹുല്‍ മാങ്കൂട്ടത്തില്‍

Kerala
  •  a month ago
No Image

ഡല്‍ഹിയില്‍ ഇന്ന് സീസണിലെ റിപ്പോര്‍ട്ട് ചെയ്യപ്പെട്ട ഏറ്റവും മോശം വായു നിലവാരം; ഓറഞ്ച് അലര്‍ട്ട് 

National
  •  a month ago
No Image

തൃപ്പുണിത്തുറയില്‍ ബൈക്ക് നിയന്ത്രണംവിട്ട് പാലത്തിന്റെ കൈവരിയിലിടിച്ച് രണ്ടു പേര്‍ മരിച്ചു

Kerala
  •  a month ago