പാരമ്പര്യമായി കാന്‍സര്‍ വരാന്‍ സാധ്യതയുള്ളവരെ മുന്‍കൂട്ടി കണ്ടെത്താം
തലശ്ശേരി: പാരമ്പര്യമായി കാന്‍സര്‍ വരാന്‍ സാധ്യതയുള്ളവരെ മുന്‍കൂട്ടി കണ്ടെത്തുന്നതിനുള്ള സംവിധാനമായ ജെനറ്റിക് ലാബോറട്ടറി തലശ്ശേരി മലബാര്‍ കാന്‍സര്‍ സെന്ററിലും. കുടുംബത്തിലെ കൂടുതല്‍ പേര്‍ക്ക് കാന്‍സര്‍ പിടികൂടുന്നുണ്ടെങ്കില്‍ അതിനുള്ള കാരണം കണ്ടെത്താനും ഇതിലൂടെ സാധിക്കും.
ജനിതകഘടന മനസിലാക്കി രോഗിയെ ചികിത്സയ്ക്കു വിധേയമാക്കാനും കഴിയും. പരിശോധനാ ഫലം മൂന്നാഴ്ചകൊണ്ട് ലഭിക്കും. കുടുംബത്തിലെ എല്ലാവരുടെയും പരിശോധനാ ഫലം ലഭിക്കാന്‍ ആറുമാസംവരെ കാത്തിരിക്കേണ്ടിവരും.
ആമാശയ കാന്‍സറുകള്‍ പാരമ്പര്യമായി വരില്ലെന്നു കണ്ടെത്തിയിട്ടുണ്ടെങ്കിലും സ്തനാര്‍ബുദം ഇത്തരത്തില്‍ പിടികൂടുമെന്ന് പഠനങ്ങള്‍ വ്യക്തമാക്കുന്നുണ്ട്.
25നും 30നും മധ്യേ സ്തനാര്‍ബുദം പിടികൂടുന്നവര്‍ കുടുംബത്തിലുണ്ടെങ്കില്‍ ഇതു മറ്റ് അംഗങ്ങള്‍ക്കും വരാനുള്ള സാധ്യത ഏറെയാണ്. ഇത്തരം കുടുംബാംഗങ്ങള്‍ക്ക് രോഗ നിര്‍ണയത്തിനു ജെനറ്റിക് ലാബുകളെ ആശ്രയിക്കാം.
മനുഷ്യശരീരത്തിലെ ഏകദേശം 30000 ജീനുകളെ പഠന വിധേയമാക്കിയാണു ജെനറ്റിക് ലാബിലെ പരിശോധന. അര്‍ബുദ രോഗത്തിന് ഉപയോഗിക്കുന്ന മരുന്നുകളോട് രോഗികള്‍ പ്രതികരിക്കാതിരിക്കുന്നതു കണ്ടെത്താനും ഈ ലാബോട്ടറികള്‍ക്കു സാധിക്കും.
സ്വകാര്യ ലാബോറട്ടറികളില്‍ വന്‍ തുക ഈടാക്കുന്ന ജെനറ്റിക് പരിശോധനയ്ക്ക് 20,000 രൂപ മുതലാണ് മലബാര്‍ കാന്‍സര്‍ സെന്ററില്‍ ഈടാക്കുന്നത്. ജനിതക ഗവേഷണത്തിനും അര്‍ബുദ രോഗികളുടെയും അവരുടെ കുടുംബാംഗങ്ങളുടെയും ജനിതക പരിശോധനയ്ക്കും വഴിതുറക്കുന്ന ജെനറ്റിക് ലാബുകള്‍ തിരുവനന്തപുരം റീജ്യനല്‍ കാന്‍സര്‍ സെന്ററില്‍പോലും ഇതുവരെ ഒരുക്കാന്‍ സാധിച്ചിട്ടില്ല. ഇതിനാല്‍ സ്വകാര്യ ആശുപത്രികള്‍ വന്‍തുകയാണ് ഇത്തരം പരിശോധനയ്ക്ക് ഈടാക്കുന്നത്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."