HOME
DETAILS
MAL
വനിതാ കമ്മിഷന് അദാലത്ത്; 103 കേസുകള്‍ പരിഗണിച്ചു
backup
August 26 2017 | 06:08 AM
കോട്ടയം: സംസ്ഥാന വനിതാ കമ്മിഷന്റെ ജില്ലാ പഞ്ചായത്ത് ഹാളില്‍ നടന്ന അദാലത്തില്‍ 103 പരാതികള്‍ പരിഗണിച്ചു. 37 എണ്ണം തീര്‍പ്പാക്കി. ഒന്‍പത് പരാതികള്‍ ആര്.ഡി.ഓയുടെ റിപ്പോര്‍ട്ടിനായും 18 പരാതികള്‍ പൊലിസ് റിപ്പോര്‍ട്ടിനായും അയച്ചു. അഞ്ചു കേസുകളില്‍ കൗണ്‍സിലിങ് നടത്താനും തീരുമാനിച്ചു. 20 പരാതികള്‍ അടുത്ത അദാലത്തില്‍ പരിഗണിക്കും.
ഇരുകക്ഷികളും ഹാജരാകാത്ത 14 പരാതികള്‍ അദാലത്തില്‍ പരിഗണനയ്ക്കെടുത്തില്ല. വനിതാ കമ്മിഷന് ഡയറക്ടര്‍ വി.യു കുര്യാക്കോസ്, ലീഗല്‍ പാനല്‍ അംഗങ്ങളായ മീര രാധാകൃഷ്ണന്, അഡ്വ. പി.കെ സുരേന്ദ്രന്, അഡ്വ. എം.പി തങ്കം, അഡ്വ. ഷൈനി ഗോപി, വനിതാ സെല്‍ എസ്.ഐ വി.കെ റെജിമോള്‍ നേതൃത്വം നല്കി.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."