HOME
DETAILS
MAL
ഓണം ബോണസ്: ബെവ്കോയിലെ ഡെപ്യൂട്ടേഷന് നിയമനങ്ങള്‍ സര്‍ക്കാര്‍ റദ്ദാക്കി
backup
August 26 2017 | 06:08 AM
തിരുവനന്തപുരം: ബീവറേജസ് കോര്‍പറേഷനിലെ പുതിയ ഡെപ്യൂട്ടേഷന് നിയമനങ്ങള്‍ സര്‍ക്കാര്‍ റദ്ദാക്കി. ഓണത്തിന്റെ സ്പെഷ്യല്‍ ബോണസ് ലക്ഷ്യമിട്ട് 185 പേരെ നിയമിക്കണമെന്നാവശ്യപ്പെട്ട് ബെവ്കോ (ബീവറേജസ് കോര്പറേഷന്)സര്‍ക്കാരിനെ സമീപിച്ചിരുന്നു.
എന്നാല്‍ ഇത് ഓണത്തിന് ലഭിക്കുന്ന സ്പെഷ്യല്‍ ബോണസ് ലക്ഷ്യമിട്ടാണെന്ന് വ്യാപക പരാതിയുയര്‍ന്നിരുന്നു. ഈ സാഹചര്യത്തിലാണ് എക്സൈസ് മന്ത്രി ടി.പി രാമകൃഷ്ണന് നിയമനങ്ങള്‍ റദ്ദാക്കി ഉത്തരവിറക്കിയത്. ഇതിനെതിരേ സി.ഐ.ടി.യു ഒഴികെയുള്ള തൊഴിലാളി സംഘടനകള്‍ രംഗത്തുവന്നിരുന്നു.
ഒഴിവുകള്‍ തല്ക്കാലം എംപ്ലോയ്മെന്റ് എക്സ്ചേഞ്ചുകള്‍ വഴി നികത്തും.
ഉയര്‍ന്ന ബോണസും ആനുകൂല്യങ്ങളും കൈപ്പറ്റാന്‍ ചിലരുടെ സ്വന്തക്കാരെ ഡെപ്യൂട്ടേഷനില്‍ തിരുകിക്കയറ്റാനുള്ള ശ്രമമാണ് ഇതോടെ പാഴായത്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."