കെ.എസ്.ടി.പി റോഡില്‍ സൗരോര്‍ജ്ജ വിളക്കുകള്‍ സ്ഥാപിച്ചു തുടങ്ങി
കാഞ്ഞങ്ങാട്: കാഞ്ഞങ്ങാട്-കാസര്‍കോട് കെ.എസ്.ടി.പി പാതയില്‍ സൗരോര്‍ജ്ജ വിളക്കുകള്‍ സ്ഥാപിച്ചു തുടങ്ങി. കാഞ്ഞങ്ങാട് സൗത്ത് മുതല്‍ കളനാട് വരെ 27 കി. മീ. ദൂരത്തില്‍ 340 സൗരോര്‍ജ്ജ വിളക്കുകളാണു സ്ഥാപിക്കുന്നത്. അതിഞ്ഞാല്‍ മന്‍സൂര്‍ ആശുപത്രി മുതല്‍ സ്മൃതിമണ്ഡപം വരെ റോഡിന്റെ ഡിവൈഡറിന്റെ രണ്ടുഭാഗത്തേക്കുമായിട്ടാണു വിളക്കുകള്‍ സ്ഥാപിക്കുന്നത്. അവശേഷിക്കുന്ന സ്ഥലങ്ങളില്‍ റോഡിന്റെ വശങ്ങളിലായാണു സ്ഥാപിക്കുക. ഇതിന്റെ ജോലി പൂര്‍ത്തിയായി വരികയാണ്. സൗരോര്‍ജ്ജ വിളക്കുകള്‍ പ്രവര്‍ത്തനസജ്ജമാകുന്നതോടെ കെ.എസ്. ടി.പി പാതയില്‍ പൊന്‍വെളിച്ചം യാഥാര്‍ഥ്യമാകും.
ബംഗളൂരുവിലെ ബജാജ് കമ്പനിയില്‍ നിന്നു കെ.എസ്.ടി.പി നേരിട്ടു വാങ്ങിയ ഗുണനിലവാരമേറിയ വിളക്കുകളാണു സ്ഥാപിക്കുന്നത്. ഇതിന്റെ ബാറ്ററികള്‍ കൂടി സ്ഥാപിക്കുന്നതോടെ വിളക്കുകള്‍ പ്രകാശിച്ചു തുടങ്ങും.രാത്രിയായാല്‍ സ്വമേധയാ തെളിയുന്ന സാങ്കേതിക വിദ്യയാണ് ഇവിടെ ഉപയോഗിച്ചിട്ടുള്ളത്. അതേ സമയം ചില പ്രദേശങ്ങളില്‍ കൃത്യമായി വിളക്കുകള്‍ തെളിയുന്നില്ലെന്ന പരാതിയുണ്ട്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."