മതസ്വാതന്ത്ര്യ നിഷേധം: പ്രതിഷേധമിരമ്പി എസ്.കെ.എസ്.എസ്.എഫ് റാലി
കാസര്‍കോട്: നാനാത്വത്തില്‍ ഏകത്വമെന്ന രാജ്യത്തിന്റെ മഹത്തായ പൈതൃകത്തെ തകര്‍ത്തു രാഷ്ട്രീയ ലാഭം കൊയ്യാനുള്ള ഫാസിസ്റ്റുകള്‍ക്കെതിരേയുളള ശക്തമായ പ്രതിഷേധമായി മതസ്വാതന്ത്ര്യസംരക്ഷണ റാലി. മുത്വലാഖിന്റെ പേരു പറഞ്ഞു വ്യക്തി നിയമം പൊളിച്ചടക്കി ശരീഅത്തിനെ വികലമാക്കാനും മതസ്വാതന്ത്ര്യം ഇല്ലാതാക്കാനും അനുവദിക്കുകയില്ലെന്നും എസ്.കെ.എസ്.എസ്.എഫ് ജില്ലാ കമ്മിറ്റി സംഘടിപ്പിച്ച റാലി മുന്നറിയിപ്പു നല്‍കി.
മതസ്വാതന്ത്ര്യവും പ്രചരണവും ഭരണഘടന നല്‍കിയ അവകാശമാണ്. ഫാസിസ്റ്റുകള്‍ക്ക് ധൈര്യം പകരാന്‍ ചില ഉദ്യോഗസ്ഥ പ്രമുഖരും പൊലിസും ശ്രമിക്കുന്നതിനെതിരേയും റാലി ശക്തമായ താക്കീതു നല്‍കി.
തായലങ്ങാടിയില്‍ നിന്നു വൈകുന്നേരം നാലിനാരംഭിച്ച പ്രതിഷേധ റാലിയുടെ പതാക സമസ്ത ജില്ലാ ജന.സെക്രട്ടറി യു.എം അബ്ദു റഹ്മാന്‍ മൗലവി എസ്.കെ.എസ്.എസ്.എഫ് ജില്ലാ പ്രസിഡന്റ് താജുദ്ധീന്‍ ദാരിമിക്കു കൈമാറി. തായലങ്ങാടിയില്‍ നിന്നു തുടങ്ങി നഗരം ചുറ്റി പുതിയ ബസ് സ്റ്റാന്‍ഡ് പരിസരത്തു റാലി സമാപിച്ചു.
സമാപന സമ്മേളനം പുതിയ ബസ് സ്റ്റാന്‍ഡ് പരിസരത്ത് കെ.പി.സി.സി ജനറല്‍ സെക്രട്ടറി ണ്ടെക.പി കുഞ്ഞിക്കണ്ണന്‍ ഉദ്ഘാടനം ചെയ്തു. താജുദ്ധീന്‍ ദാരിമി പടന്ന അധ്യക്ഷനായി.
മുഹമ്മദ് കുട്ടി നിസാമി മുഖ്യ പ്രഭാഷണം നടത്തി. യു.എം അബ്ദു റഹ്മാന്‍ മൗലവി, എം.എ ഖാസിം മുസ്ലിയാര്‍, ഹാരിസ് ദാരിമി ബെദിര, അബ്ബാസ് ഫൈസി പുത്തിഗെ, സ്വാലിഹ് മുസ്ലിയാര്‍ ചണ്ടൗക്കി, കെ.കെ അബ്ദുല്ല ഹാജി, ഇബ്രാഹിം ഫൈസി ജെഡിയാര്‍, ബശീര്‍ ദാരിമി, എസ്.പി സലാഹുദ്ധീന്‍, കണ്ണൂര്‍ അബ്ദുല്ല മാസ്റ്റര്‍, സുഹൈര്‍ അസ്ഹരി, സയ്യിദ് ഹക്കീം തങ്ങള്‍, സയ്യിദ് ഹുസൈന്‍ തങ്ങള്‍, എം.എ ഖലില്‍, അഡ്വ.ഹനീഫ് ഹുദവി, മജീദ് ദാരിമി, കെ.യു ദാവൂദ് ഹാജി, ടി.എം.എ റഹ്മാന്‍ തുരുത്തി, ലത്തീഫ് ചെര്‍ക്കള, കെ.എം സൈനുദ്ധീന്‍ ഹാജി കൊല്ലം പാടി, ഇല്ല്യാസ് കട്ടക്കാല്‍ എന്നിവര്‍ സംസാരിച്ചു.
ജില്ലാ ഭാരവാഹികള്‍ക്കു പുറമെ സയ്യിദ് ഉമറുല്‍ ഫാറൂഖ് തങ്ങള്‍, സലാം ഫൈസി പേരാല്‍, സിദ്ധീഖ് അസ്ഹരി പാത്തൂര്‍, നാഫി ഹ് അസ്അദി, യൂനുസ് ഫൈസി കാക്കടവ്, ശരിഫ് നിസാമി മുഗു, യൂനുസ് ഹസനി, മുഹമ്മദ് ഫൈസി കജ, മൊയ്തീന്‍ കുഞ്ഞി ചെര്‍ക്കള, ഉമറുല്‍ ഫാറൂഖ് ദാരിമി, ഇബ്രാഹിം മവ്വല്‍, ഇസ്മായില്‍ മച്ചംപാടി, സിറാജുദ്ധീന്‍ ഖാസി ലൈന്‍,സി.പി മൊയ്തു മൗലവി, ശറഫുദ്ധീന്‍ കുണിയ, മുഹമ്മദലി നീലേശ്വരം എന്നിവര്‍ റാലിക്കു നേതൃത്വം നല്‍കി.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."