എം.എസ്.എഫ് കാംപസ് റൈഡ് നടത്തി
കണ്ണൂര്‍: സര്‍വകലാശാല കോളജ് യൂനിയന്‍ തെരഞ്ഞെടുപ്പിനോടനുബന്ധിച്ച് 'സമരസപ്പെടാതിരിക്കുക, സമരോത്സുകമാവുക' എന്ന പ്രമേയമുയര്‍ത്തി എം.എസ്.എഫ് കാംപസ് റൈഡ് നടത്തി. രണ്ട് മേഖലകളിലായി സംഘടിപ്പിച്ച ജാഥ സംസ്ഥാന പ്രസിഡന്റ് മിസ്ഹബ് കീഴരിയൂര്‍ ഉദ്ഘാടനം ചെയ്തു. ദക്ഷിണ മേഖലാ ജാഥ കല്ലിക്കണ്ടി എന്‍.എ.എം കോളജില്‍ നിന്നും ഉത്തരമേഖലാ ജാഥ ഇരിട്ടി എം.ജി കോളജില്‍ നിന്നും പര്യടനം ആരംഭിച്ചു.
ചൊക്ലി ഗവഃകോളജ്, കൃഷ്ണമേനോന്‍ വനിതാ കോളജ്, ഇരിക്കൂര്‍ സിബ്ഗ കോളജ്, തളിപ്പറമ്പ സര്‍സയ്യിദ് ഇന്‍സ്റ്റിറ്റ്യൂട്ട് എന്നീ കാംപസുകളിലെ സ്വീകരണങ്ങള്‍ക്കു ശേഷം ഇരു ജാഥകളും തളിപ്പറമ്പ് സര്‍സയ്യിദ് കോളജില്‍ സമാപിച്ചു. സംസ്ഥാന വൈസ് പ്രസിഡന്റുമാരായ ഫൈസല്‍ ചെറുകുന്നോന്‍, ഹാഷിം ബംബ്രാണി, സെക്രട്ടറി നിഷാദ് കെ. സലീം, സംസ്ഥാന വിങ് കണ്‍വീനര്‍മാരായ കെ.ടി റൗഫ്, ഫായിസ് കവ്വായി, ഷാകിര്‍ ആഡൂര്‍, ജില്ലാ പ്രസിഡന്റ് സി.കെ നജാഫ്, ജനഃസെക്രട്ടറി ഷജീര്‍ ഇഖ്ബാല്‍, ട്രഷറര്‍ നസീര്‍ പുറത്തീല്‍, കെ.വി ഉദൈഫ്, ജംഷീര്‍ ആലക്കാട്, ഷുഹൈബ് കൊതേരി, ഫവാസ് പുന്നാട്, സഫീര്‍ ചെങ്ങളായി, ആസിഫ് ചപ്പാരപ്പടവ്, അജ്മല്‍ ആറളം സംസാരിച്ചു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."