ആര്‍.ടി ഓഫിസില്‍ വിജിലന്‍സ് റെയ്ഡ്: നിരവധി ക്രമക്കേടുകള്‍ കണ്ടെത്തി
കൊല്ലം: കൊല്ലം ആര്‍.ടി ഓഫിസില്‍ വിജിലന്‍സ് സംഘം നടത്തിയ റെയ്ഡില്‍ നിരവധി ക്രമക്കേടുകള്‍ കണ്ടെത്തി. 3055 ഫയലുകള്‍ തീര്‍പ്പാക്കാത്ത നിലയില്‍ കണ്ടെത്തി.
വാഹന രജിസ്‌ട്രേഷന്‍, ഡ്രൈവിങ്് ലൈസന്‍സ്, ലൈസന്‍സ് പുതുക്കല്‍, മറ്റു വിവിധ അപേക്ഷകള്‍ എന്നിവയുമായി ബന്ധപ്പെട്ടതാണ് ഫയലുകള്‍.
ഇതുസംബന്ധിച്ച വിവിരങ്ങള്‍ വിജിലന്‍സ് സംഘം ശേഖരിച്ചു. 322 രൂപ കവറിലാക്കി അലമാരയുടെ അടിയില്‍ നിക്ഷേപിച്ച നിലയില്‍ കണ്ടെത്തി. വിജിലന്‍സ് സംഘം രാവിലെ 10. 30 മണിയോടെ പരിശോധനയ്‌ക്കെത്തുമ്പോള്‍ രണ്ട് ജീവനക്കാര്‍ അനധികൃതമായി ഹാജരുണ്ടായിരുന്നില്ല.
പലതരം അപേക്ഷകളും മോട്ടോര്‍ വാഹന വകുപ്പുമായി ബന്ധപ്പെട്ട വിവിധയിനം അപേക്ഷകളുമായി 9 ഏജന്റുമാരും ഓഫിസിലുണ്ടായിരുന്നു.
ഇവര്‍ക്ക് വ്യക്തമായ തിരിച്ചറിയല്‍ രേഖകളും കൈവശമില്ലായിരുന്നു. വൈകിട്ട് അഞ്ച് മണിയോടെയാണ് പരിശോധന അവസാനിച്ചത്.
വിജിലന്‍സ് ഡയറക്ടറേറ്റില്‍ നിന്നുള്ള പ്രത്യേക നിര്‍ദ്ദേശ പ്രകാരമാണ് പരിശോധന നടത്തിയതെന്ന് പരിശോധനക്ക് നേതൃത്വം നല്‍കിയ വിജിലന്‍സ് ഡിവൈ.എസ്.പി കെ.അശോക്കുമാര്‍ പറഞ്ഞു. സി.ഐമാരായ പ്രമോദ് കൃഷ്ണന്‍, അല്‍ജബര്‍ എന്നിവരും അദ്ദേഹത്തോടൊപ്പം ഉണ്ടായിരുന്നു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."