പൊലിസ് അനാസ്ഥ തുടര്‍ന്നാല്‍ സമരം ജില്ലാ ആസ്ഥാനത്തേക്ക് വ്യാപിപ്പിക്കുമെന്ന്
പള്ളിക്കല്‍: വനിതയും ദലിത് വിഭാഗക്കാരിയുമായ പള്ളിക്കല്‍ പഞ്ചായത്ത് പ്രസിഡന്റിനെ അപകീര്‍ത്തിപ്പെടുത്തി പോസ്റ്റര്‍ പതിച്ചവരെ സംരക്ഷിക്കുന്ന പൊലിസ് നടപടി അവസാനിപ്പിക്കണമെന്നും പൊലിസ് അനാസ്ഥ തുടര്‍ന്നാല്‍ ജില്ലാ പഞ്ചായത്ത് ഏറ്റെടുത്ത് സമരം ജില്ലാ ആസ്ഥാനങ്ങളിലേക്ക് വ്യാപിപ്പിക്കുമെന്നും ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് എ.പി ഉണ്ണി കൃഷ്ണന് പ്രസ്താവിച്ചു. പഞ്ചായത്ത് പ്രസിഡന്റിനെ തേജോവധം ചെയ്ത് പഞ്ചായത്ത് ഭരണം സ്തംഭിപ്പിക്കാനുള്ള സി.പി.എം ശ്രമത്തിനെതിരേയും പള്ളിക്കല്‍ വില്ലേജ് ഓഫിസിലെ സേവനം സുതാര്യമാക്കണമെന്നും ആവശ്യപ്പെട്ട് പള്ളിക്കല്‍ പഞ്ചായത്ത് യു.ഡി.എഫിന്റെ ആഭിമുഖ്യത്തില്‍ പള്ളിക്കല്‍ വില്ലേജ് ഓഫിസിന് മുന്നില്‍ നടത്തിയ പ്രതിരോധ സംഗമം ഉദ്ഘാടനം ചെയ്തു സംസാരിക്കുകയായിരുന്നു അദ്ദേഹം. കണിയാടത്ത് ബഷീര്‍ അധ്യക്ഷനായി. വി.പി അബദുല്‍ ഹമീദ്, ബക്കര്‍ ചെര്‍ണൂര്‍, ജില്ലാ പഞ്ചായത്തംഗം സറീനാ ഹസീബ്, പഞ്ചായത്ത് പ്രസിഡന്റ് പി. മിഥുന, മുന്‍ പഞ്ചായത്ത് പ്രസിഡന്റ് കെ.പി മുസ്തഫ തങ്ങള്‍, കെ. വീരാന്‍ കുട്ടി മാസ്റ്റര്‍, വി.പി.എ ഷുക്കൂര്‍, എം. അബ്ദുല്‍ ഖാദര്‍ സംസാരിച്ചു.
പ്രതിരോധ സംഗമത്തോടനുബന്ധിച്ചു നടന്ന റാലിക്ക് പി.എ അഹമ്മദ് ഹാജി, കെ.രാജന്, പി. അബൂബക്കര്‍, കെ. അബൂബക്കര്‍, കെ. സൈനുദ്ധീന്‍, പി. അസീസ്, കെ. യൂസഫ്, കെ.വി ജബ്ബാര്‍, സി. അസീസ്, സി. ജാസിര്‍, പി. മുസ്തഫ, പി.സി അഫ്സല്, യു. രാമന് കുട്ടി, വി. ഷബീറലി, ടി. മൂസ്സക്കുട്ടി തുടങ്ങിയവര്‍ നേതൃത്വം നല്കി.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."