പ്ലാസ്റ്റിക് മുക്തമാകാനൊരുങ്ങി കോട്ടക്കല്‍ നഗരസഭ
കോട്ടക്കല്‍: നഗരസഭയെ പ്ലാസ്റ്റിക് മുക്തമാക്കുന്നതിനുള്ള പ്രവര്‍ത്തനങ്ങള്‍ക്ക് കോട്ടക്കലില്‍ തുടക്കമായി. ഹരിതകേരളം, ഗ്രീന്‍ കേരള പദ്ധതിയുടെ ഭാഗമായാണ് നഗരസഭയില്‍ പ്ലാസ്റ്റിക് സംസ്കരണം നടത്തുന്നത്. മൈലാടിയില്‍ നഗരസഭാ പ്രദേശത്ത് സംസ്കരണത്തിനുള്ള മെഷീന് സ്ഥാപിക്കുന്നതിനുള്ള നടപടികള്‍ ആരംഭിച്ചു.
കുടുംബശ്രീ യൂനിറ്റുകള്‍ മുഖേന മാലിന്യരഹിത പ്ലാസ്റ്റിക്കുകള്‍ വീടുകളില്‍നിന്നും കടകളില്‍നിന്നും ശേഖരിക്കും. സ്ഥാപനങ്ങളിനിന്ന് പ്രത്യേക ഫീസ് ഈടാക്കും.
സംസ്കരിച്ചെടുക്കുന്ന പ്ലാസ്റ്റിക് റോഡ് ടാറിങ് പ്രവര്‍ത്തികള്‍ക്ക് ഉപയോഗിക്കാനാണ് പദ്ധതി. സംസ്കരണ പ്രവൃത്തികള്‍ക്ക് പ്രദേശത്തുകാര്‍ക്ക് മുന്‍ഗണന നല്‍കും. ഇതിനായി 30ന് മൈലാടിയിലെ രാഷ്ട്രീയ സാമൂഹ്യരംഗത്തെ പ്രമുഖരുടെ യോഗം ചേരും. നഗരസഭയില്‍ ചേര്‍ന്ന യോഗത്തില്‍ ചെയര്മാന് കെ.കെ നാസര്‍ അധ്യക്ഷനായി. വൈസ് ചെയര്‍പേഴ്സണ്‍ ബുഷ്റ ഷബീര്‍, പി. ഉസ്മാന്‍കുട്ടി, സാജിദ് മങ്ങാട്ടില്‍, അലവി തൈക്കാട്ട്, ടി.വി സുലൈഖാബി, സുലൈമാന്‍ പാറമ്മല്‍, ടി. കബീര്‍, ചെമ്മുക്കന്‍ ബീരാന്, ടി.പി സുബൈര്‍ എന്നിവര്‍ പങ്കെടുത്തു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."