കൈക്കൂലി നല്‍കിയില്ല; ചികില്‍സ കിട്ടാതെ കുഞ്ഞ് മരിച്ചു
ലഖ്‌നോ: കൈക്കൂലി ലഭിച്ചില്ല, ഉത്തര്‍പ്രദേശിലെ ബഹ്‌റാച്ച് ജില്ലയില്‍ പത്തുമാസം പ്രായമായ കുഞ്ഞ് ചികിത്സ കിട്ടാതെ മരിച്ചു. കൈക്കൂലി ആവശ്യപ്പെട്ട ആശുപത്രി അധികൃതര്‍ കുട്ടിക്ക് സമയത്തിന് കുത്തിവയ്പ്പ് നല്‍കാതിരുന്നതാണ് മരണകാരണമെന്നു മാതാപിതാക്കള്‍ ആരോപിച്ചു. സുമിത-ശിവദത്ത് ദമ്പതികളുടെ മകന്‍ കൃഷ്ണയ്ക്കാണ് ദുര്യോഗമുണ്ടായത്. കടുത്ത പനിയെ തുടര്‍ന്നാണ് കുട്ടിയെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചത്. ഡ്യൂട്ടിയിലുണ്ടായിരുന്ന നഴ്‌സും, വാര്‍ഡിലെത്തിയപ്പോള്‍ കുട്ടിക്ക് കിടക്ക നല്‍കണമെങ്കില്‍ തനിക്ക് കൈക്കൂലി നല്‍കണമെന്ന് ആശുപത്രിയിലെ തൂപ്പുകാരിയും ആവശ്യപ്പെടുകയായിരുന്നു. അടുത്തദിവസം എത്തിയ കമ്പൗണ്ടര്‍ കുഞ്ഞിന് നല്‍കേണ്ട കുത്തിവയ്പ്പിനും കൈക്കൂലി ആവശ്യപ്പെട്ടു.
എന്നാല്‍ തങ്ങളുടെ കൈയില്‍ പണമില്ലെന്നും സമയം തരണമന്നും ദമ്പതികള്‍ ആവശ്യപ്പെട്ടു. വാക്കുതര്‍ക്കങ്ങള്‍ക്ക് ഒടുവില്‍ ഇന്‍ജക്ഷന്‍ നല്‍കിയെങ്കിലും സമയം താമസിച്ചതിനാല്‍ മകന്‍ മരിക്കുകയായിരുന്നുവെന്നും മാതാവ് പറഞ്ഞു.
സംഭവത്തില്‍ അധികൃതര്‍ അന്വേഷണത്തിന് ഉത്തവിട്ടിട്ടുണ്ട്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."