മക്ക ക്രെയിന്‍ ദുരന്തം: വിചാരണ നടപടികള്‍ ആരംഭിച്ചു
മക്ക: കഴിഞ്ഞ ഹജ്ജ് വേളയില്‍ നൂറുകണക്കിന് തീര്‍ഥാടകരുടെ മരണത്തിനിടയാക്കിയ മക്കാ ക്രെയിന്‍ ദുരന്തത്തില്‍ കുറ്റക്കാരെന്നു കണ്ടെത്തിയവരുടെ വിചാരണ നടപടികള്‍ ആരംഭിച്ചു. 14 പേരുടെ വിചാരണയാണ് കോടതിയില്‍ നടന്നുകൊണ്ടിരിക്കുന്നത്. മരണത്തിലേക്ക് നയിക്കാനിടയായ അനാസ്ഥ, പൊതുമുതല്‍ നശിപ്പിക്കല്‍, സുരക്ഷാ മാനദണ്ഡങ്ങളുടെ ലംഘനം എന്നീ കുറ്റങ്ങളാണ് ഇവര്‍ക്കുനേരെ ആരോപിക്കപ്പെട്ടിട്ടുള്ളത്. വിചാരണ നേരിടുന്നവരില്‍ ആറു പേര്‍ സഊദി പൗരന്മാരാണ്.
രണ്ട് പാകിസ്ഥാന്‍ പൗരന്മാര്‍, ജോര്‍ദ്ദാന്‍, ഫിലിപ്പൈന്‍സ്, കാനഡ, ഫലസ്തീന്‍, ഈജിപ്ത്, യു.എ.ഇ എന്നിവിടങ്ങളില്‍ നിന്നുള്ള ഓരോരുത്തരുമാണ് വിചാരണ നേരിടുന്നത്. സ്വദേശികളില്‍ കോടീശ്വരന്മാരും ഉള്‍പ്പെട്ടിട്ടുണ്ട്. അതിനിടെ, കൂടുതല്‍ വിവരങ്ങള്‍ ഉള്‍ക്കൊള്ളുന്ന ബ്ലാക്‌ബോക്‌സ് ക്രെയിനില്‍ നിന്നും കണ്ടെടുത്ത് പരിശോധന നടത്തിയിട്ടുണ്ട്. 200 മീറ്റര്‍ ഉയരവും 1350 ടണ്‍ ഭാരവുമുള്ള ക്രെയിനാണ് കനത്ത മഴയിലും കാറ്റിലും തകര്‍ന്നു വീണത്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."