പരിഹരിക്കാം ആര്‍ത്തവ തകരാറുകള്‍
സ്ത്രീ ശരീരത്തില്‍ സ്വഭാവികമായി സംഭവിക്കുന്ന ഒന്നാണ് ആര്‍ത്തവം. എന്നാല്‍ എന്തോ അപരാധമെന്ന പോലെയാണ് പലപ്പോഴും ആളുകള്‍ ഇതിനെ നോക്കിക്കാണുന്നത്. അതിനാല്‍ തന്നെ തന്റെ ശരീരത്തിലെ പ്രവര്‍ത്തനങ്ങളും അതിന്റെ പ്രയാസങ്ങളും പറയാന്‍ പല സ്ത്രീകള്‍ക്കും അവസരം ലഭിക്കാറില്ല. അതിന്റെ ഫലമായി നിസാര ചില മുന്‍കരുതലുകള്‍ കൊണ്ട് നിയന്ത്രിക്കാവുന്ന പല രോഗങ്ങളും ഗൗരവകരമായി മാറുകയാണ് പതിവ്.
പ്രായപൂര്‍ത്തിയായ സ്ത്രീകളില്‍ മാസമുറ സാധാരണയായി 2-8 ദിവസത്തിലാണ് ഉണ്ടാകുന്നത്. കൗമാരക്കാരിലും യുവത്വത്തിന്റെ അവസാന ഘട്ടങ്ങളിലും ഇതില്‍ നേരിയ വ്യത്യാസം ഉണ്ടാവാറുണ്ട്. എന്നാല്‍ അമിതമായി രക്തസ്രാവം ഉണ്ടാവുകയോ തീരെ സ്രാവം ഇല്ലാതാവുകയോ ചെയ്താല്‍ വൈദ്യസഹായം തേടേണ്ടതാണ്. കൂടാതെ സ്ഥിരമായി വൈകിവരുന്നതും രക്തസ്രാവം ഇടക്കിടെ ഉണ്ടാകുന്നതും പരിശോധനാ വിധേയമാക്കേണ്ടതുണ്ട്.
കാരണങ്ങള്‍
ഹോര്‍മോണുകളുടെ നിയന്ത്രണത്തിലാണ് ഈ ശാരീരിക പ്രവര്‍ത്തനം നടക്കുന്നത്. അതിനാല്‍, ചെറിയ മാറ്റങ്ങള്‍ പോലും വലിയ വ്യത്യാസങ്ങള്‍ക്ക് ഇടയാക്കാറുണ്ട്. ജഇഛഉ അല്ലെങ്കില്‍ പോളിസിസ്റ്റിക് ഓവേറിയന്‍ സിന്‍ഡ്രോം എന്ന അണ്ഡാശയത്തിലെ ചെറിയ കുമിളകളാണ് ഇതിന്റെ പ്രധാന കാരണം. മുഖത്തും ശരീരഭാഗങ്ങളിലും അമിതരോമ വളര്‍ച്ച, ശരീരഭാഗം വര്‍ധിക്കല്‍, മുഖക്കുരു തുടങ്ങിയവയാണ് ഇതിന്റെ ലക്ഷണങ്ങള്‍.
തൈറോയ്ഡ് ഹോര്‍മോണിലുണ്ടാകുന്ന ഏറ്റക്കുറച്ചിലുകളും മാസമുറയില്‍ മാറ്റങ്ങളുണ്ടാക്കുന്നു. ശരിയായ രീതിയില്‍ തൈറോയ്ഡ് രോഗത്തെ വരുതിയിലാക്കുന്നതോടെ ഈ പ്രശ്‌നം പരിഹരിക്കാന്‍ സാധിക്കും. ഗര്‍ഭാശയ മുഴകള്‍ ഇതിനൊരു നിമിത്തമാകാറുണ്ട്. ശരിയായ രോഗനിര്‍ണയവും ചികിത്സയും രണ്ട് രോഗങ്ങളെയും നിയന്ത്രിക്കാന്‍ സഹായിക്കും.
അമിതമായ ശാരീരികാധ്വാനം, ടെന്‍ഷന്‍, പ്രയാസം നിറഞ്ഞ ജീവിതശൈലി, ആധുനിക ഭക്ഷണരീതി, കോഴിയുടെ അമിത ഉപയോഗം എന്നിവയെല്ലാം ഈ രോഗത്തിന് കാരണമാകും.
അതിനാല്‍ കൃത്യമായ വ്യായാമവും ഭക്ഷണവും ആരോഗ്യകരമായ ജീവിതശൈലിയും നിലനിര്‍ത്തിയാല്‍ ഒരു പരിധി വരെ ഈ രോഗത്തെ നിയന്ത്രിക്കാനാകും.
ഈ രോഗത്തെക്കുറിച്ചുള്ള അജ്ഞതയും പുറത്തുപറയാനുള്ള മടിയും തുറന്ന് ചോദിക്കാനുള്ള അവസരങ്ങളുടെ കുറവുമാണ് ഇതിനെ കൂടുതല്‍ തീവ്രമാക്കുന്നത്. ശരിയായ വൈദ്യനിര്‍ദേശങ്ങള്‍ തന്നെ പലരുടെയും രോഗശാന്തി ഉറപ്പുവരുത്താറുണ്ട്.
വൈദ്യ സഹായം തേടേണ്ടത് എപ്പോള്‍ ?
= ഒരു വര്‍ഷത്തില്‍ മൂന്നോ അതില്‍ കൂടുതലോ തവണ ക്രമം തെറ്റുമ്പോള്‍
= 21 ദിവസത്തിനുള്ളില്‍ വീണ്ടും രക്തസ്രാവം ഉണ്ടായാല്‍
= അമിത രക്തസ്രാവമോ വേദനയോ ഉണ്ടാകുമ്പോള്‍
= ഓരോ തവണയും പിരിയിഡാകാന്‍ 35 ദിവസത്തില്‍ കൂടുതലാവുമ്പോള്‍
ഫലപ്രദമായ ഹോമിയോ ചികിത്സ
ശരീരത്തിലെ രോഗകാരണം കണ്ടെത്തി അവയെ ശരിപ്പെടുത്തിക്കൊണ്ട് ഹോമിയോ മരുന്നുകള്‍ രോഗശമനം നല്‍കുന്നതാണ്. ജഇഛഉ, തൈറോയ്ഡ് തുടങ്ങിയവയെ ഫലപ്രദമായി നേരിടാന്‍ ഹോമിയോ മരുന്നുകള്‍ക്കാവുന്നു എന്നതിനാല്‍ ഇതില്‍ ഹോമിയോ ചികിത്സ ഏറെ ഫലപ്രദമാണ്.
മാത്രമല്ല, മരുന്നുകളുടെ ഉപയോഗം കാരണം ഹോര്‍മോണുകളുടെ വ്യതിയാനമോ പാര്‍ശ്വഫലങ്ങളോ ഉണ്ടാകുകയുമില്ല. കുറഞ്ഞ കാലത്തെ മരുന്നുപയോഗത്തിന് ശേഷം സാധാരണ പോലെയാവുകയും രോഗിക്ക് മരുന്നുകള്‍ നിര്‍ത്തുവാന്‍ സാധിക്കുകയും ചെയ്യുന്നു. രോഗത്തെ പറ്റിയുള്ള ശരിയായ അറിവും പുറത്തു പറയാനും ചികിത്സിക്കാനുമുള്ള അവസരങ്ങളുമുണ്ടെങ്കില്‍ ഈ പ്രയാസത്തെ പൂര്‍ണമായും മാറ്റിയെടുക്കാവുന്നതാണ്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."