കുഞ്ഞ് സേഫ്റ്റിപിന്‍ വിഴുങ്ങി; പുറത്തെടുക്കാനാകാതെ ഡോക്ടര്‍മാര്‍
ആര്‍പ്പൂക്കര: കുഞ്ഞിന്റെ വയറ്റില്‍ നിന്നു വിഴുങ്ങിയ സേഫ്റ്റി പിന് പുറത്തെടുക്കാനാകാതെ ഡോക്ടര്‍മാര്‍. കുഞ്ഞ് കാര്‍ഡിയോളജി വിഭാഗത്തിന്റെ നിരീക്ഷണത്തിലാണ്. ഒന്‍പതു മാസം പ്രായമുള്ള കുഞ്ഞാണ് കഴിഞ്ഞദിവസം പിന് വിഴുങ്ങിയത്. ഇതേതുടര്‍ന്ന് കുഞ്ഞിനെ കുട്ടികളുടെ ആശുപത്രിയിലും തുടര്‍ന്ന് കോട്ടയം മെഡിക്കല്‍ കോളജിലും പ്രവേശിപ്പിച്ചിരുന്നു.
വൈക്കം സ്വദേശിയായ ദമ്പതികളുടെ കുഞ്ഞാണ് പിന് വിഴുങ്ങിയത്. കാര്‍ഡിയോളജി വിഭാഗത്തിലെ പരിശോധനയില്‍ പിന് അന്നനാളത്തിലാണെന്ന് ആദ്യം കണ്ടെത്തിയിരുന്നു. കുട്ടിയുടെ അന്നനാളത്തില്‍ പിന് തറച്ച നിലയിലായിരുന്നു പരിശോധനയില്‍ കണ്ടെത്തിയത്. തുടര്‍ന്ന് പ്രത്യേക ഉപകരണത്തിന്റെ സഹായത്താല്‍ കാര്‍ഡിയോതൊറാസിക്ക് വിഭാഗത്തിലെ ഡോക്ടര്‍മാര്‍ പിന് ആമാശയത്തിലേക്ക് തള്ളിയിറക്കി.
മലശോധനത്തിലൂടെ പിന് പുറത്തുവരുമെന്ന വിശ്വാസത്തിലാണ് ഡോക്ടര്‍മാര്‍. ഇന്നലെ സ്കാനിങ് നടത്തിയപ്പോള്‍ പിന് വന്‍കുടലിലേക്ക് നീങ്ങിയതായി കണ്ടെത്തി. ഇത്തരത്തില്‍ സേഫ്റ്റി പിന് ചെറുകുടലില്‍ എത്തുകയും തുടര്‍ന്ന് മലത്തിലൂടെ പുറത്തെത്തുമെന്നുമാണ് കണക്കുകൂട്ടല്‍. മൂന്നുദിവസം കഴിഞ്ഞിട്ടും മലത്തിലൂടെ പിന് പുറത്ത് പോന്നില്ലെങ്കില്‍ ശസ്ത്രക്രിയ നടത്തുമെന്ന് കാര്‍ഡിയോതൊറാസിക് വിഭാഗത്തിലെ ഡോ.രതീഷ് രാധാകൃഷ്ണന് പറഞ്ഞു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."