മാതൃഭൂമിയെ സ്‌നേഹിച്ച ധീരദേശാഭിമാനികള്‍
ഇന്ത്യയിലെ ഒന്നാമത്തെ സ്വാതന്ത്ര്യസമരം തുടങ്ങിയത് എ.ഡി 1857 ലാണ്. അതിനെത്രയോ മുമ്പ് തന്നെ മലബാറില്‍ വിദേശക്കോയ്മക്കെതിരേ രൂക്ഷമായ സമരം ആരംഭിച്ചിരുന്നു. 27,000 മുസ്‌ലിം യോദ്ധാക്കളാണ് 1857 ലെ സമരത്തില്‍ രക്തസാക്ഷിത്വം വരിച്ചതെന്നു 'ഇന്ത്യയില്‍ നാല്‍പത്തിഒന്നു രാത്രി' എന്ന മാര്‍ഷല്‍ ലോര്‍ഡിന്റെ ഗ്രന്ഥത്തില്‍ രേഖപ്പെടുത്തിയിട്ടുണ്ട്. മൗലവി അഹമ്മദ് ശഹീദും മൗലവി അമാനുല്ല ഫൈസാബാദിയുമാണ് ആ ധീര സമരത്തിനു നേതൃത്വം കൊടുത്തത്.
ആര്‍.എസ്.എസുകാരില്‍ ഒരാളും ഇന്ത്യന്‍ സ്വാതന്ത്ര്യ സമരത്തില്‍ സാന്നിധ്യമറിയിക്കുകപോലും ചെയ്തിട്ടില്ലെന്നു സ്വാമി അഗ്നിവേശ് പ്രസ്താവിക്കുന്നു. മാതൃഭൂമിയുടെ സ്വാതന്ത്ര്യത്തിനുവേണ്ടി നാലര നൂറ്റാണ്ടുകാലം ഒരു സമുദായമെന്ന നിലക്ക് വിദേശികളോടു അനുസ്യൂതം പോരാടിയത് മുസ്‌ലിംകളായിരുന്നു. 1498 ല്‍ വാസ്‌കോ ഡി ഗാമ മലബാറില്‍ വന്നതു മുതല്‍ക്കായിരുന്നു ഈ പോരാട്ടം. അന്നു തുടങ്ങി ബ്രിട്ടീഷുകാര്‍ നാടുവിടുന്നതുവരെ അവിരാമം നടത്തിയ ചോരയില്‍ ചാലിച്ച ഇന്ത്യന്‍ സ്വാതന്ത്ര്യ സമര ചരിത്രമാണ് ഇന്ത്യന്‍ മുസ്‌ലിംകള്‍ക്കുള്ളത്.
ഇംഗ്ലീഷുകാര്‍ക്കെതിരേ പഴശ്ശിരാജാവിനോടൊപ്പം അവസാനംവരെ അടരാടി പടക്കളത്തില്‍ മരിച്ചുവീണ എളംപുതുശ്ശേരി ഉണ്ണിമൂസയെ വിസ്മരിക്കാന്‍ സാധ്യമല്ല. അത്തന്‍കുരിക്കള്‍, ചെമ്പന്‍ പോക്കര്‍, ഉണ്ണിമൂസ, ചെമ്പ്രശ്ശേരി തങ്ങള്‍ തുടങ്ങിയ ധീര ദേശാഭിമാനികള്‍ ഈസ്റ്റ് ഇന്ത്യാ കമ്പനി ഭരണത്തിന്റെ പേടിസ്വപ്നമായിരുന്നു. അതുല്യധീരത പ്രകടിപ്പിച്ചിരുന്ന ഉണ്ണിമൂസ താമസിച്ച ഗ്രാമത്തെ ബ്രിട്ടീഷ് പട്ടാളം വളഞ്ഞു.
വീടും സ്വത്തും പിടിച്ചടക്കി അതൊന്നും ആ ധീര ദേശാഭിമാനിയെ ഭീരുവാക്കിയില്ല. അവസാനം എളംപുതുശ്ശേരിയുടെ ഗ്രാമത്തലവന്റെ പദവിയും മാസാന്തം 1,000 രൂപയും നല്‍കാമെന്നു ബ്രീട്ടീഷ് മേധാവികള്‍ അറിയിച്ചു. എ.ഡി 1800 ലാണ് ഈ സംഭവം. അന്നത്തെ 1,000 രൂപയുടെ മൂല്യം ഓര്‍ക്കേണ്ടതാണ്.
മാപ്പിളനാട്ടില്‍ ബ്രിട്ടീഷ് മേധാവികള്‍ക്കെതിരേ ഭീകര പ്രവര്‍ത്തനങ്ങള്‍ ഒതുക്കാനായിരുന്നു ഈ ആനുകൂല്യങ്ങള്‍. ഈ ആനുകൂല്യത്തിന്റെ അപ്പക്കഷ്ണമൊന്നും ഉണ്ണിമൂസയെ വെട്ടില്‍ വീഴ്ത്തിയില്ല. 'ആ ഗ്രാമം എന്റേതാണ്. 1,000 രൂപയ്ക്ക് പണയം വയ്ക്കാനുള്ളതല്ല എന്റെ സ്വാതന്ത്ര്യദാഹം. എളം പുതുശ്ശേരി ഞാന്‍ ഭരിക്കും. ബ്രിട്ടീഷുകാര്‍ നാടു വിടണം'. ഉണ്ണിമൂസയുടെ മറക്കാത്ത ഈ പ്രഖ്യാപനം മാപ്പിളനാട്ടില്‍ ഗര്‍ജ്ജനമായി അലയടിച്ചു.
സമാധാനത്തോടെ ഭരിക്കണമെങ്കില്‍ ഉണ്ണിമൂസയെ തടവിലാക്കണമെന്ന് ബ്രിട്ടീഷുകാര്‍ മനസ്സിലാക്കി. മൂസയെ പിടിച്ചുകെട്ടുന്നവര്‍ക്ക് 3,000 രൂപ കൊടുക്കാമെന്ന് അധികൃതര്‍ പ്രഖ്യാപിച്ചു. വയനാടന്‍ വനാന്തരങ്ങളില്‍ ഗറില്ലാ മോഡല്‍ സമരത്തിനു പഴശ്ശി രാജാവിന്റെ സൈന്യത്തില്‍ ഉണ്ണിമൂസ നേതൃത്വം നല്‍കി. പട്ടാളം അദ്ദേഹത്തെ വെടിവച്ചുകൊന്നു.
ഉത്തരേന്ത്യയിലെ പണ്ഡിതന്മാര്‍ ഫത്‌വയിലൂടെ ബ്രിട്ടീഷ് വിരോധം വളര്‍ത്തി. ബ്രിട്ടീഷ് ഉല്‍പന്നങ്ങളും അവരുടെ ഭാഷയും ബഹിഷ്‌കരിക്കാന്‍ (തര്‍ക്കുല്‍ മുവാലത്ത്) ദയൂബന്ദിലെ പണ്ഡിതന്മാര്‍ ആഹ്വാനം ചെയ്തഴ. ശൈഖുല്‍ ഹിന്ദ് മഹ്മൂദ് ഹസനും ശൈഖുല്‍ ഇസ്‌ലാം ഹുസൈന്‍ മദനിയും ജംഇയ്യത്തുല്‍ ഉലമാ എ ഹിന്ദും സ്വാതന്ത്ര്യ പ്രേമികളായ പണ്ഡിതന്മാര്‍ക്ക് നേതൃത്വം കൊടുത്തു. ഇന്ത്യന്‍ സ്വാതന്ത്ര്യ സമര നേതാക്കളുടെ വിഹാര രംഗമായിരുന്നു ദയൂബന്ദ് ദാറുല്‍ ഉലൂം. പണ്ഡിറ്റ് ജവഹര്‍ലാലും ആനന്ദും അവിടെ ഒരുമിച്ചുകൂടി.
ഹസ്‌റത്ത് മോഹാനിയുടെയും മൗലാനാ ഉബൈദുല്ല സിന്ദിയുടെയും ഡല്‍ഹി ജുമാ മസ്ജിദിലെ പ്രഭാഷണങ്ങള്‍ ഉന്നത ശീര്‍ഷരായ സ്വതന്ത്രേച്ചുകളെ മുസ്‌ലിം ഇന്ത്യയ്ക്ക് പ്രദാനം ചെയ്തു.
ഡോ. സൈഫുദ്ദീന്‍, ഡോ. അന്‍സാരി, ഡോ. അജ്മല്‍ ഖാന്‍, ഡോ. സയ്യിദ് മഹ്മൂദ്, മുല്ലാജാന്‍, തയ്യിബ്ജി, മൗലാനാ ഹിഫ്‌ളുറഹ്മാന്‍, മുഫ്തി അതീഖുറഹ്മാന്‍, മൗലാനാ അബുല്‍കലാം ആസാദ്, സക്കീര്‍ ഹുസൈന്‍, അലി സഹോദരന്മാര്‍ തുടങ്ങിയ സ്വാതന്ത്ര്യ പോരാളികളെ ഭാരതഭൂമിക്ക് സമര്‍പ്പിച്ചു.
തുര്‍ക്കിയുടെ പതനത്തെ തുടര്‍ന്ന് ഖിലാഫത്ത് വ്യവസ്ഥിതി ബ്രിട്ടന്‍ ഇല്ലാതാക്കി. മുസ്‌ലിംകള്‍ രോഷാകുലരായി. അവര്‍ ബ്രിട്ടനെതിരേ ഖിലാഫത്ത് കമ്മിറ്റിയുണ്ടാക്കി. ബ്രിട്ടീഷ് വിരോധം നാടാകെ പ്രചരിപ്പിക്കാന്‍ ഖിലാഫത്ത് കമ്മിറ്റിയും ഇന്ത്യന്‍ നാഷനല്‍ കോണ്‍ഗ്രസും സംയുക്ത നേതൃത്വം കൊടുത്തു. അലി സഹോദരന്മാരും ഗാന്ധിജിയും ഖിലാഫത്ത് പ്രചരണാര്‍ഥം നാടാകെ സഞ്ചരിച്ചു.
1920 ജൂണ്‍ 14 ന് ഗാന്ധിജിയും മൗലാനാ ശൗഖത്തലിയും കോഴിക്കോട്ടെത്തി. മലബാറില്‍ ഖിലാഫത്ത് കമ്മിറ്റി രൂപീകരിച്ചു. എം. കുഞ്ഞിക്കോയ തങ്ങള്‍, ഫസല്‍ കോയ മുല്ല, മൊയ്തുമൗലവി, കെ.എം മൗലവി, ആലി മുസ്‌ലിയാര്‍, പാങ്ങില്‍ അഹ്മദ് കുട്ടി മുസ്‌ലിയാര്‍, കട്ടിലശേരി മുഹമ്മദ് മുസ്‌ലിയാര്‍, പാറോല്‍ ഹുസൈന്‍ മൗലവി, അബ്ദുറഹ്മാന്‍ സാഹിബ് തുടങ്ങിയ പണ്ഡിതരും പ്രമുഖരുമടങ്ങുന്ന സ്വാതന്ത്ര്യ സമര നേതാക്കള്‍ ഊര്‍ജ്ജിതമായ പ്രവര്‍ത്തനങ്ങള്‍ ആരംഭിച്ചു. ഇതിനെ തുടര്‍ന്ന് ബ്രിട്ടീഷ് മേധാവികള്‍ അക്രമങ്ങള്‍ അഴിച്ചുവിട്ടു. പൊലിസ് സൂപ്രന്‍ഡ് ആമു ഖിലാഫത്ത് സമരം അടിച്ചമര്‍ത്തുമെന്നു പരസ്യമായി പ്രഖ്യാപിച്ചു.
പണ്ഡിതനും ഗ്രന്ഥകാരനും കവിയുമായ ഉമര്‍ ഖാസി ഭരണ കൂടത്തിനെതിരായി നികുതി നിഷേധപ്രസ്ഥാനം ആരംഭിച്ചു. ഭരണകൂടത്തോടു സഹകരിക്കാന്‍ കോഴിക്കോട് ഹജൂരാപ്പിസില്‍ വച്ച് കലക്ടര്‍ നടത്തിയ അഭ്യര്‍ഥന ഖാസി നിരാകരിച്ചു. അദ്ദേഹത്തെ അറസ്റ്റ് ചെയ്തു. പുതിയറ ജയിലിലേക്കുമാറ്റി.
ജയിലിലെ പീഡനങ്ങള്‍ അറബിയില്‍ കണ്ണീരില്‍ ചാലിച്ച കവിതകളാക്കി മമ്പുറം ഖുതുബുസമാന്‍ അലവി തങ്ങളുടെ സന്നിധിയിലേക്കെത്തിച്ചു. അതു വായിച്ച തങ്ങള്‍ക്ക് തന്റെ ശിഷ്യന്‍ അനുഭവിക്കുന്ന യാതനകള്‍ അസഹ്യമായി. ബ്രിട്ടീഷുകാര്‍ക്കെതിരില്‍ സമരോത്സുകരാക്കാന്‍ സൈഫുല്‍ ബത്താര്‍ എന്നൊരു കൃതി അറബിയില്‍ വിരചിതമായി. എല്ലാ ജുമുഅത്ത് പള്ളിയിലും അതിന്റെ കോപ്പികളെത്തി. ജുമുഅയ്ക്കുശേഷം ആ ഗ്രന്ഥം വായിച്ചു ജനങ്ങളെ സമരോത്സുകരാക്കാന്‍ ഖാസിമാരും ഖത്തീബുമാരും മുന്നോട്ടു വന്നു. ആ ഗ്രന്ഥം തമാസിയാതെ ബ്രിട്ടീഷ് അധികൃതര്‍ കണ്ടുകെട്ടി.
1921 ലെ മലബാര്‍ സമരത്തിനു നേതൃത്വം കൊടുത്തത് വാരിയന്‍കുന്നത് കുഞ്ഞഹമ്മദ് ഹാജിയായിരുന്നു. സ്വതന്ത്രേച്ചുക്കളായ തിരൂരങ്ങാടി ആലിമുസ്‌ലിയാരും കുമരംപുത്തൂരിലെ സീതികോയ തങ്ങളും അന്ന് ജനങ്ങളുടെ പ്രിയപ്പെട്ട സമര നേതാക്കളായിരുന്നു. വാരിയന്‍ കുന്നന്റെ ശാന്തമായ സമരത്തെ പ്രകോപനപരമായ മര്‍ദനം കൊണ്ട് ബ്രിട്ടീഷുകാര്‍ അടിച്ചമര്‍ത്തുകയുണ്ടായി.
മലബാര്‍ കലാപമെന്ന സ്വാതന്ത്ര്യസമരത്തില്‍ ഏറെ ത്യാഗമനുഭവിച്ച സമുദായം മുസ്‌ലിംകളായിരുന്നു. ചെമ്പ്രശ്ശേരി തങ്ങളെയും ആലിമുസ്‌ലിയാരെയും വെടിയുതിര്‍ത്താണ് കൊലപ്പെടുത്തിയത്. ബ്രിട്ടനെ അനുസരിക്കുന്നുവെന്ന ഒരു വാക്ക് മതിയായിരുന്നു അവര്‍ക്ക് രക്ഷപ്പെടാന്‍. അതുണ്ടായില്ല. മരണത്തിലും ആ സ്വതന്ത്രലഹരി തടിച്ചു നിന്നു.
സൂര്യനസ്തമിക്കാത്ത ബ്രിട്ടീഷ് ഭരണകൂടത്തിന്റെ കുഞ്ചിരോമം പിടിച്ചു കുലുക്കിയ ധീരദേശാഭിമാനിയായിരുന്നു മൗലാനാ മുഹമ്മദലി. സ്വാതന്ത്ര്യത്തിന്റെ ഗര്‍ജ്ജനമായിരുന്നു അദ്ദേഹത്തിന്റെ പ്രസംഗം.
തന്റെ നേതൃത്വത്തിലാരംഭിച്ച ഹംദര്‍ദിലും കോമ്രേഡിലും അദ്ദേഹമെഴുതിയ ലേഖനങ്ങള്‍ അറബിക്കടലിന്നപ്പുറം സെന്റ് ജയിംസ് കൊട്ടാരത്തിന്റെ ഭിത്തികളെ വിറപ്പിച്ചു. പത്രം ഗവണ്‍മെന്റ് കണ്ടുകെട്ടി.
1921 നവംബര്‍ 19 ന് സെന്റ് ജയിംസ് കൊട്ടാരത്തില്‍ നടന്ന റൗണ്ട് ടേബിള്‍ കോണ്‍ഫ്രന്‍സില്‍ അദ്ദേഹം പങ്കെടുത്തു. ഇന്ത്യയ്ക്കു സ്വാതന്ത്ര്യം അല്ലെങ്കില്‍ എനിക്കിവിടെ ഖബര്‍ (ആറടി മണ്ണ്) വികാരോജ്ജ്വലമായി ആ പ്രസംഗത്തിന്റെ അവസാനത്തില്‍ അദ്ദേഹം പ്രഖ്യാപിച്ചു. കൊട്ടാരത്തിന്റെ ഭിത്തികളെ ആ ധീരദേശാഭിമാനിയുടെ ശബ്ദം വിറകൊള്ളിച്ചു.
1947 ഓഗസ്റ്റ് 14 ന് അര്‍ധരാത്രി 12 മണി അടിച്ചപ്പോള്‍ നിയുക്ത പ്രധാനമന്ത്രി ജവഹര്‍ലാല്‍ 'ഇന്ത്യ പരമാധികാര സ്വതന്ത്ര രാഷ്ട്രമായി പ്രഖ്യാപിച്ചു. ഇന്ത്യയിലെ ഓരോ പൗരനും ഈ രാഷ്ട്രത്തിന്റെ ഭാവി ഭാഗധേയം നിര്‍ണയിക്കുന്നവരായി.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."