ചിട്ടി സ്ഥാപന ഉടമ മുങ്ങിയസംഭവം: മൂന്ന് പേര്‍ക്കെതിരേ കേസെടുത്തു
കൊടുങ്ങല്ലൂര്‍: കോടികള്‍ തട്ടിയെടുത്ത് ചിട്ടി സ്ഥാപന ഉടമ മുങ്ങിയ സംഭവത്തില്‍ കൊടുങ്ങല്ലൂര്‍ പൊലിസ് മൂന്നു പേര്‍ക്കെതിരെ കേസെടുത്തു. തത്ത്വമസി ചിറ്റ്‌സ് ആന്‍ഡ് ഇന്‍വെസ്റ്റ്‌മെന്‍ഡ് എന്ന സ്ഥാപനത്തിന്റെ ഉടമ ചെറായി സ്വദേശി കിഷോര്‍, ഭാര്യ ഭാഗ്യലക്ഷ്മി, സഹോദരന്‍ ഷാജി എന്നിവര്‍ക്കെതിരെയാണ് വിശ്വാസവഞ്ചന കുറ്റം ചുമത്തി കൊടുങ്ങല്ലൂര്‍ പൊലിസ് കേസെടുത്തത്. കുറി വട്ടമെത്തിയിട്ടും പണം തിരിച്ച് ലഭിക്കാത്തതിനെ തുടര്‍ന്ന് ഇടപാടുകാര്‍ നല്‍കിയ പരാതിയുടെ അടിസ്ഥാനത്തിലാണ് പൊലിസ് കേസെടുത്തത്. മൂന്നര കോടി രൂപയുടെ തട്ടിപ്പ് നടന്നതായി പൊലിസ് കണക്കാക്കുന്നു. കുറി വട്ടമെത്തിയവര്‍ക്കും നിക്ഷേപകര്‍ക്കും പണം മടക്കി നല്‍കാന്‍ കഴിയാത്തതിനെ തുടര്‍ന്ന് മേത്തല അഞ്ചപ്പാലത്ത് പ്രവര്‍ത്തിക്കുന്ന കൊടുങ്ങല്ലൂര്‍ ശാഖ ഓഫിസ് കഴിഞ്ഞ തിങ്കളാഴ്ച ഉച്ചമുതല്‍ അടച്ചുപൂട്ടിയിരുന്നു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."