ടൂറിസം കേന്ദ്രങ്ങളില്‍ കൂടുതല്‍ പൊലിസുകാരെ വിന്യസിപ്പിക്കാന്‍ നിര്‍ദേശം
തൃശൂര്‍: ഓണക്കാലത്തെ മുന്‍നിര്‍ത്തി അതിരപ്പിളളി ഉള്‍പ്പെടെയുളള ജില്ലയിലെ ടൂറിസം കേന്ദ്രങ്ങളില്‍ കൂടുതല്‍ പൊലിസുകാരെ വിന്യസിപ്പിക്കണമെന്ന് ബി.ഡി.ദേവസി എം.എല്‍.എ ജില്ലാ വികസന സമിതിയില്‍ ആവശ്യപ്പെട്ടു.
കലക്ടറേറ്റ് കോണ്‍ഫറന്‍സ് ഹാളില്‍ നടന്ന വികസന സമിതിയില്‍ അഞ്ച് പ്രമേയങ്ങളും അവതരിപ്പിക്കപ്പെട്ടു. ജില്ലയില്‍ ശക്തന്‍ പ്രൈവറ്റ് സ്റ്റാന്‍ഡ് ഉള്‍പ്പെടെയുളള പ്രൈവറ്റ് സ്റ്റാന്‍ഡുകളില്‍ കെ.എസ്.ആര്‍.ടി.സി ബസുകള്‍ക്ക് കാര്യമായ പരിഗണന നല്‍കണം. കൃഷിയുമായി ബന്ധപ്പെട്ട ബണ്ടുകള്‍ യഥാസമയം ക്രമീകരണം, നിലം നികത്തല്‍ ശക്തികള്‍ക്കെതിരേ നടപടി എന്നീ ആവശ്യങ്ങള്‍ മുരളി പെരുനെല്ലി എം.എല്‍.എ വികസന സമിതിയില്‍ ഉന്നയിച്ചു.
വനിത ട്രാന്‍സ്‌പോര്‍ട്ട് ബസ് ജീവനക്കാരോട് മോശമായി പെരുമാറിയ ബസ് ജീവക്കാര്‍ക്കെതിരേ കര്‍ശന നടപടി എടുക്കണമെന്ന് ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് ഷീല വിജയകുമാര്‍ ആവശ്യപ്പെട്ടു. ആര്‍.ടി.ഒയ്ക്ക് ഇതു സംബന്ധിച്ച് പരാതി നല്‍കിയിട്ടും നടപടി എടുക്കാത്തത് കുറ്റകരമാണെന്നും അവര്‍ ആരോപിച്ചു. 26 ലക്ഷം രൂപ മുടക്കി ജില്ലാ പഞ്ചായത്ത് ഒരു വനിതാ ട്രാന്‍സ്‌പോര്‍ട്ട് ബസു കൂടി നിരത്തിലിറക്കുമെന്ന് വികസന സമിതിയില്‍ അറിയിച്ചു. പെരിങ്ങോട്ടുകര-അഴിമാവ് റോഡ് പി.ഡബ്ല്യൂ.ഡി അടിയന്തരിമായി അറ്റകുറ്റപ്പണി നടത്തണമെന്നും നിര്‍ദേശിച്ചു.
കാനോലിക്കനാല്‍ ഹരിതകേരളം മിഷന്‍ ഏറ്റെടുത്ത് ശുചീകരണം, ഭൂമിയും വീടും ഇല്ലാത്തവര്‍ക്ക് റേഷന്‍ കാര്‍ഡില്ലാത്തതിനാല്‍ ലൈഫ് പദ്ധതിയില്‍ നിന്ന് ഒഴിവാക്കപ്പെടരുത്, കയ്പമംഗലം മണ്ഡലത്തിലെ ഒഴിഞ്ഞു കിടക്കുന്ന സുനാമി വീടുകള്‍ ലിസ്റ്റിലുളള അര്‍ഹരായവര്‍ക്ക് അനുവദിക്കണം എന്നീ ആവശ്യങ്ങള്‍ ഇ.ടി.ടൈസണ്‍ മാസ്റ്റര്‍ എം.എല്‍.എ പ്രമേയങ്ങളിലൂടെ ആവശ്യപ്പെട്ടു.
പ്ലാന്‍ഫണ്ട് വിനിയോഗം കൃത്യമാക്കാന്‍ തദേശസ്വയം ഭരണസ്ഥാപനങ്ങളും ജില്ലാ ഓഫിസര്‍മാരും ഉടന്‍ സാങ്കേതികാനുമതി വാങ്ങണം. ജില്ലാ പ്ലാനുണ്ടാക്കുന്നതിനുളള പ്രൊഫോര്‍മ ആഗസ്റ്റ് 31നകം നല്‍കണമെന്നും ജില്ലാ കലക്ടര്‍ ഡോ.എ.കൗശിഗന്‍ നിര്‍ദ്ദേശിച്ചു.
സായുധസേനാ പതാക നിധിരൂപീകരണത്തിന് പ്രഥമ സ്ഥാനം കൈവരിച്ച തൃശൂര്‍ ജില്ലയ്ക്കുളള ട്രോഫി ഇ.ടി.ടൈസണ്‍ മാസ്റ്റര്‍ എം.എല്‍.എ സൈനിക ഓഫിസര്‍ക്ക് കൈമാറി. തന്റെ മണ്ഡലത്തില്‍ ഇറങ്ങിയ ആനയെ തിരിച്ച് കാട്ടിലേക്ക് വിടാന്‍ പരിശ്രമിച്ച ഡി.എഫ്.ഒ യെയും ബന്ധപ്പെട്ട ഉദ്യോഗസ്ഥരെയും യു.ആര്‍.പ്രദീപ് എം.എല്‍.എ അനുമോദിച്ചു.
യോഗത്തില്‍ ജില്ലാ പൊലിസ് മേധാവി (റൂറല്‍) യതീഷ് ചന്ദ്ര, വ്യവസായ വകുപ്പു മന്ത്രിയുടെ പ്രതിനിധി ടി.കെ.വാസു, എ.ഡി.എം (ഇന്‍-ചാര്‍ജ്ജ്) സി.വി.സജന്‍, ജില്ലാ പ്ലാനിങ് ഓഫിസര്‍ യു.ഗീത, മറ്റ് ജില്ലാതല ഉദ്യോഗസ്ഥര്‍ പങ്കെടുത്തു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."