ഓണാവേശത്തില്‍ നാട് ; സ്‌കൂളുകളില്‍ ആഘോഷപൂരം
മുള്ളൂര്‍ക്കര: അത്തം പിറന്നതോടെ ഓണാഘോഷ നിറവില്‍ നാട് ഓണാവധിയ്ക്ക് മുമ്പ് സ്‌കൂളുകളില്‍ വര്‍ണാഭമായ ആഘോഷ പരിപാടികള്‍ നടന്നു.
മുള്ളൂര്‍ക്കര എല്‍.പി. സ്‌കൂളില്‍ നടന്ന ആഘോഷം പഞ്ചായത്ത് പ്രസിഡന്റ് എം.എച്ച്. അബദുല്‍സലാം ഉദ്ഘാടനം ചെയ്തു. എസ്.എം.സി ചെയര്‍മാന്‍ സി.എസ്. നൗഫല്‍ അധ്യക്ഷനായി. സ്ഥിരം സമിതി അധ്യക്ഷ എം.ആര്‍. സ്മിത, പ്രധാന അധ്യാപിക ഉമാദേവി സംസാരിച്ചു.
മച്ചാട് ഗവണ്‍മെന്റ് എല്‍.പി. സ്‌കൂളില്‍ നടന്ന ഓണോഘോഷ പരിപാടി പഞ്ചായത്ത് പ്രസിഡന്റ് എം.കെ. ശ്രീജ ഉദ്ഘാടനം ചെയ്തു. വടക്കാഞ്ചേരി സുഹൃദ് സംഘം യു.എ.ഇ ചാപ്റ്റര്‍ പ്രസിഡന്റ് സി.കെ. മുസ്തഫ, പി.ടി.എ. പ്രസിഡന്റ് പി. ജയലക്ഷ്മി, പി.ഐ. അബു സാബി, വി. നാരായണന്‍ കുട്ടി, സുജാത ശ്രീനിവാസന്‍, സി.ടി. തോമാസ്, പി. രാധാകൃഷ്ണന്‍, കുട്ടപ്പന്‍ മാസ്റ്റര്‍ സംസാരിച്ചു. പനങ്ങാട്ടുകര മുഹമ്മദ് നബി ദിനം സ്‌കൂളില്‍ പഞ്ചായത്ത് മെമ്പര്‍ കെ. ചന്ദ്രശേഖരന്‍ ഉദ്ഘാടനം ചെയ്തു. വടക്കാഞ്ചേരി ഗവ.ബോയ്‌സ് എല്‍.പി.സ്‌കൂളില്‍ നടന്ന ആഘോഷത്തിന്റെ ഭാഗമായി ഓള്‍ കേരള ഫോട്ടോ ഗ്രാഫേഴ്‌സ് അസോസിയേഷന്റെ നേതൃത്വത്തില്‍ മുഴുവന്‍ വിദ്യാര്‍ഥികള്‍ക്കും ഓണസദ്യ നല്‍കി. നഗരസഭ വൈസ് ചെയര്‍മാന്‍ എം.ആര്‍. അനൂപ് കിഷോര്‍ ഉദ്ഘാടനം ചെയ് തു കൗണ്‍സിലര്‍ സിന്ധു സുബ്രഹ്മണ്യന്‍ അധ്യക്ഷയായി. പി.ടി.എ പ്രസിഡന്റ് സിറാജ് മാരാത്ത്, പ്രധാന അധ്യാപിക എം.കെ. സുബൈദ പ്രസംഗിച്ചു. കുണ്ടന്നൂര്‍ സെന്റ് ജോസഫ് യു.പി. സ്‌കൂളില്‍ സ്‌കൂള്‍ മാനേജര്‍ ഫാ. ജോജു പനയ്ക്കല്‍ ഉദ്ഘാടനം ചെയ്തു പി.ടി.എ. പ്രസിഡന്റ് യേശുദാസ് അധ്യക്ഷനായി. മണലിത്തറ ജനകീയ വിദ്യാലയത്തില്‍ എ.ഇ.ഒ.പി.വി. സിദ്ധിഖ് ഉദ്ഘാടനം ചെയ് തു പി.ടി.എ പ്രസിഡന്റ് പി.എന്‍. സുരേന്ദ്രന്‍ അധ്യക്ഷനായി. വീരോലിപ്പാടത്ത് പഞ്ചായത്ത് പ്രസിഡന്റ് എം.കെ. ശ്രീജ ഉദ്ഘാടനം ചെയ്തു പി.ടി.എ പ്രസിഡന്റ് കെ.കെ. ചന്ദ്രന്‍ അധ്യക്ഷനായി.
ചെന്ത്രാപ്പിന്നി: എടത്തിരുത്തി സെന്റ് ആന്‍സ് യു.പി സ്‌ക്കൂളില്‍ ഓണാഘോഷം സംഘടിപ്പിച്ചു.രക്ഷിതാക്കളുടെയും വിദ്യാര്‍ത്ഥികളുടെയും വിവിധ മത്സരങ്ങളും ഓണസദ്യയും ഉണ്ടായിരുന്നു. ഒ.എസ് സത്യന്‍ അനുസ്മരണവുമായി ബന്ധപ്പെട്ട് നടന്ന മതിലകം ബ്ലോക്ക് തല ശുചിത്വ മത്സരത്തില്‍ മൂന്ന് വര്‍ഷം തുടര്‍ച്ചയായി ശുചിത്വ വിദ്യാലയമെന്ന ബഹുമതി കരസ്ഥമാക്കിയ എടത്തിരുത്തി സെന്റ് ആന്‍സ് യു.പി സ്‌ക്കൂളിലെ വിദ്യാര്‍ഥികളേയും അധ്യാപകരേയും പി.ടി.എ യുടെ നേതൃത്വത്തില്‍ അനുമോദിക്കുന്ന ചടങ്ങും ഇതിനോടനുബന്ധിച്ച് നടന്നു. മതിലകം ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് ആബിദലി ഉദ്ഘാടനം നിര്‍വഹിച്ചു. എടത്തിരുത്തി ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് ബൈന പ്രദീപ് അധ്യക്ഷയായി. വിദ്യാര്‍ഥികള്‍ക്ക് തിളപ്പിച്ചാറിയ വെള്ളം നല്‍കുന്നതിനായി പി.ടി.എ നല്‍കുന്ന സ്റ്റില്‍ ജാറുകളുടെ വിതരണം പി.ടി.എ പ്രസിഡന്റ് ഷെമീര്‍ എളേടത്ത് നിര്‍വ്വഹിച്ചു.
ഹെഡ്മിസ്ട്രസ് സി. ഗ്രൈസ്ലിന്‍, എടത്തിരുത്തി പഞ്ചായത്ത് വിദ്യാഭ്യാസ സ്റ്റാന്റിങ് കമ്മിറ്റി ചെയര്‍ പേഴ്‌സണ്‍ രഞ്ജിനി സത്യന്‍, വാര്‍ഡ് അംഗം അമ്പിളി പ്രിന്‍സ്, ടി.എന്‍ തിലകന്‍ , ലിജി.കെ.ജെ , എം.പി.ടി.എ പ്രസിഡന്റ് മിനി റാഫേല്‍ സംസാരിച്ചു.
തിരുവോണ കൂട്ടായ്മ സംഘടിപ്പിച്ചു
വടക്കാഞ്ചേരി: കേരള സ്റ്റേറ്റ് സര്‍വിസ് പെന്‍ഷനേഴ്‌സ് യൂനിയന്റെ നേതൃത്വത്തിലുള്ള സാംസ്‌കാരിക വേദിയുടെ നേതൃത്വത്തില്‍ തിരുവോണ കൂട്ടായ്മ സംഘടിപ്പിച്ചു.
പ്രൊഫസര്‍ കലാമണ്ഡലം ഗീതാനന്ദന്‍ ഉദ്ഘാടനം ചെയ്തു. ബ്ലോക്ക് പ്രസിഡന്റ് ഒ.ആര്‍. സോമശേഖരന്‍ അധ്യക്ഷനായി. വി.വി. പരമേശ്വരന്‍, എ.പി. ജോസ്, പി.കെ. സുബ്രഹ്മണ്യന്‍, പ്രൊഫസര്‍ അജിത, ഇ. ബാലകൃഷ്ണന്‍, പ്രസംഗിച്ചു. സി.ആര്‍. രാധാകൃഷ്ണന്‍ സ്വാഗതവും, ടി.ടി. ബേബി നന്ദിയും പറഞ്ഞു.
ഓണാഘോഷത്തിന്
ഇന്‍ഷൂറന്‍സ്
പരിരക്ഷയൊരുക്കി
കുന്നംകുളം: നിലാവെട്ടം 2017 കുന്നംകുളത്തിന്റെ സംയുക്ത ഓണാഘോഷത്തിന് ഇന്‍ഷൂറന്‍സ് പരിരക്ഷയൊരുക്കി.
ആഗസ്ത് 31 മുതല്‍ സെപറ്റംബര്‍ 9 വരേയാണ് നിലാവെട്ടം അരങ്ങേറുന്നത്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."