HOME
DETAILS
MAL
പ്രതിദിന ഇന്ധന വില നിര്‍ണയ രീതി ഉപേക്ഷിക്കണം: കണ്‍സ്യൂമേഴ്സ് ഫെഡറേഷന്
backup
August 29 2017 | 02:08 AM
വടക്കാഞ്ചേരി: ഇന്ധന വില പ്രതിദിനം നിശ്ചയിക്കുന്ന രീതി പൂര്‍ണ്ണമായും അവസാനിപ്പിയ്ക്കണമെന്ന് കണ്‍സ്യൂമേഴ്സ് ഫെഡറേഷന് ഓഫ് ഇന്ത്യ ആവശ്യപ്പെട്ടു.
ചരക്ക് സേവന നികുതിയുടെ പേരില്‍ നിത്യോപയോഗ സാധന വിലകള്‍ വര്‍ധിപ്പിയ്ക്കാനുള്ള വ്യാപാരികളുടെ ശ്രമം തടയണം. ജി.എസ്.ടി ജനദ്രോഹമാണെന്നും സംഘടന വിലയിരുത്തി.
സംസ്ഥാന തല അംഗത്വ പ്രചരണം ദേശീയ ചെയര്മാന് പ്രൊഫസര്‍ പുന്നയ്ക്കല്‍ നാരായണന് ഉദ്ഘാടനം ചെയ്തു. സംസ്ഥാന പ്രസിഡണ്ട് വി. ബാലകൃഷ്ണന് നായര്‍ അധ്യക്ഷത വഹിച്ചു. കെ.എ ഗോവിന്ദന് , അഭിഭാഷകരായ സി.വി ആന്റണി, രവി പ്രകാശ്, ബി.ബി ബ്രാഡ്ലി, തൃശൂര്‍ രാമകൃഷ്ണന്, ടി.എന്‍ നമ്പീശന് തുടങ്ങിയവര്‍ സംസാരിച്ചു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."