സ്വാശയം; സര്‍ക്കാര്‍ വിദ്യാര്‍ഥികളെ വഞ്ചിച്ചു: വി.എസ് ശിവകുമാര്‍
തിരുവനന്തപുരം: കഴിഞ്ഞ സര്‍ക്കാരിന്റെ കാലത്ത് സ്വാശ്രയ മേഖലയില്‍ 1.85 ലക്ഷം രൂപയ്ക്ക് എം.ബി.ബി.എസിനു പഠിക്കാന്‍ കഴിഞ്ഞിരുന്നു എന്നും പെട്ടെന്ന് 11 ലക്ഷം രൂപയായി വര്‍ധിപ്പിച്ചാല്‍ വിദ്യാര്‍ഥികള്‍ക്ക് എം.ബി.ബി.എസ് പഠനം അസാധ്യമാകുമെന്നും വി.എസ് ശിവകുമാര്‍ എം.എല്‍.എ പറഞ്ഞു. ഇക്കാര്യം സുപ്രിം കോടതിയില്‍ ബോധ്യപ്പെടുത്താന്‍ സര്‍ക്കാരിന് കഴിഞ്ഞില്ല. ഇത് മൂലം എം.ബി.ബി.എസ് പ്രവേശനത്തിന് കാത്ത് നില്‍ക്കുന്ന വിദ്യാര്‍ത്ഥികളെ സര്‍ക്കാര്‍ വഞ്ചിച്ചിരിക്കുകയാണെന്ന് മുന്‍ ആരോഗ്യ മന്ത്രി വി.എസ് ശിവകുമാര്‍ പറഞ്ഞു.
വിഷയത്തില്‍ വിചാാരാണ നടക്കുമ്പോള്‍ എല്ലാ കോടതികളില്‍ നിന്നും സര്‍ക്കാരിന് രൂക്ഷമായ വിമര്‍ശനങ്ങളാണ് ഏറ്റുവാങ്ങേണ്ടി വന്നത്. നീറ്റ് പരീക്ഷയുക അടിസ്ഥാനത്തില്‍ മെരിറ്റ് പ്രവേശനം വന്ന സാഹചര്യത്തില്‍ വിദ്യാര്‍ത്ഥികള്‍ക്ക് ഏറ്റവും സഹായകരമായ നിലപാട് സ്വീകരിക്കാന്‍ സര്‍ക്കാരിന് കഴിയുമായിരുന്നു. കഴിഞ്ഞ ആറ് മാസക്കാലം സമയമുണ്ടായിരുന്നിട്ടും ഇക്കാര്യത്തില്‍ കുടുതല്‍ ചര്‍ച്ചകള്‍ നടത്തി അനിയോജ്യമായ തീരുമാനമെടുക്കാന്‍ സര്‍ക്കാര്‍ പരാജയപ്പെട്ടത് കൊണ്ടാണ് വിഷയം. സുപ്രീം കോടതി വിധി ഖേദകരമാണെന്ന് പറയുന്ന ആരോഗ്യമന്ത്രി തന്റെ ഉത്തരവാദിത്വത്തില്‍ നിന്നും ഒഴിഞ്ഞ് മാറുകയണെന്നും വി.എസ്.ശിവകുമാര്‍ പറഞ്ഞു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."