HOME
DETAILS
MAL
നീര്‍ത്തട പദ്ധതി ജനറല്‍ബോഡി യോഗം
backup
August 29 2017 | 02:08 AM
കൊല്ലം: ഭജനമഠം ഇരുന്നൂറ്റി നീര്‍ത്തട പദ്ധതി നടത്തിപ്പിനായുള്ള ഗുണഭോക്തൃ കമ്മിറ്റി രൂപീകരിക്കുന്നതിന് പദ്ധതി പ്രദേശത്തെ ഗുണഭോക്താക്കളായ കര്‍ഷകരുടെ ജനറല്‍ബോഡി യോഗം ഇന്ന് ഉച്ചകഴിഞ്ഞ് മൂന്നിന് മതിര എല്‍.പി സ്കൂളില്‍ നടക്കും.
മുല്ലക്കര രത്നാകരന് എം.എല്‍.എ ഉദ്ഘാടനം ചെയ്യും. ചിതറ ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് സുജിതാ കൈലാസ് അധ്യക്ഷയാകും. പാങ്ങോട് ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് എസ് ഗീത, ജനപ്രതിനിധികളായ പി.ആര്. പുഷ്കരന്, എ സഫറുള്ളഖാന്, ജെ നജീബത്ത്, കെ.ബി ശബരീനാഥ്, എം. രാജീവ്, കലയപുരം സെയ്ഫുദ്ദീന്‍, കോട്ടപ്പുറം ശശി, പി.എസ് കൃഷ്ണന്‍കുട്ടി, പി രജിതാകുമാരി, എസ് സുദര്ശനന് പങ്കെടുക്കും. ജില്ലാ മണ്ണ് സംരക്ഷണ ഓഫിസര്‍ ഡി ആനന്ദബോസ് പദ്ധതി വിശദീകരിക്കും.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."