സ്വകാര്യ ബസുകള്‍ യാത്രക്കാരെ പാതിവഴിയില്‍ ഇറക്കിവിടുന്നതായി പരാതി
പള്ളുരുത്തി: കുമ്പളങ്ങിയിലേക്ക് സര്‍വീസ് നടത്തുന്ന സ്വകാര്യ ബസുകള്‍ പാതിവഴിയില്‍ യാത്ര അവസാനിപ്പിക്കുന്നതായി പരാതി. കുമ്പളങ്ങി ബസ് സ്റ്റാന്റ് വരെ ടിക്കറ്റെടുത്ത യാത്രക്കാരെ അര കിലോമീറ്ററിന് ഇപ്പുറം ഇറക്കിവിട്ടതായാണ് പരാതി ഉയര്‍ന്നത്.
ഞായറാഴ്ച ഉച്ചയ്ക്കു ശേഷം ഫോര്‍ട്ടുകൊച്ചി കുമ്പളങ്ങി റൂട്ടില്‍ സര്‍വീസ് നടത്തുന്ന ബസിലെ ജീവനക്കാരാണ് സ്ത്രീകളും കുട്ടികളും ഉള്‍പ്പെടെയുള്ള യാത്രക്കാരെ നിര്‍ബന്ധപൂര്‍വം ഇറക്കിവിട്ടത്.
ഏതാനും മാസങ്ങളായി കുമ്പളങ്ങിയിലേക്ക് സര്‍വീസ് നടത്തുന്ന ബസുകള്‍ ശരിയാംവിധം സര്‍വീസ് നടത്തുന്നില്ലെന്ന് നാട്ടുകാര്‍ പരാതിപ്പെട്ടു. അധിക സമയമുള്ള ബസുകള്‍പോലും പാതിവഴിയില്‍ ട്രിപ്പ് അവസാനിപ്പിക്കുകയാണ്.
ആളുകള്‍ കുറഞ്ഞ സമയങ്ങളില്‍ മിക്ക ബസുകളും പതിവായി ട്രിപ്പുമുക്കുന്നു. വിദ്യാര്‍ഥികള്‍ക്ക് കണ്സഷന് നല്‍കാതെയും ബസിലെ ജീവനക്കാര്‍ ബുദ്ധിമുട്ടിക്കുകയാണ്.
രാത്രി എട്ടിന് ശേഷം കുമ്പളങ്ങിയിലേക്കുള്ള ബസുകളും പെരുമ്പടപ്പില്‍ ട്രിപ്പ് അവസാനിപ്പിക്കുകയാണ്. കഴിഞ്ഞ ദിവസം പൊലിസ് നടത്തിയ പരിശോധനയില്‍ ട്രിപ്പ് മുടക്കിയ ബസുകള്‍ക്കെതിരേ നടപടി സ്വീകരിച്ചിരുന്നു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."