റോഡ് നിര്‍മാണത്തിലെ അവഗണനക്കെതിരേ പ്രതിഷേധിച്ചു
മരട്: നെട്ടൂരിലെ പ്രധാന യാത്രാമാര്‍ഗമായ നെട്ടൂര്‍ പി.ഡബ്ല്യു.ഡി റോഡിന്റെ ശോചനീയാവസ്ഥ അടിയന്തിരമായി പരിഹരിക്കണ മെന്നാവശ്യപ്പെട്ടു മരട് മണ്ഡലം കോണ്‍ഗ്രസ് കമ്മിറ്റിയുടെയും നെട്ടൂര്‍ ഐ.എന്‍.ടി.യു.സിയുടെയും നേതൃത്വത്തില്‍ പ്രതിഷേധ പ്രകടനവും പൊതുസമ്മേളനവും നടത്തി.
നെട്ടൂര്‍ ചന്തയില്‍ നിന്ന് ആരംഭിച്ച പ്രകടനം ധന്യാ ജങ്ക്ഷനില്‍ സമാപിച്ചു. എം.എല്‍.എയും പൊതുമരാമത്ത് വകുപ്പും നെട്ടൂര്‍ റോഡ് പുനര്‍നിര്‍മിക്കുന്നതിന് അടിയന്തിരമായി ഇടപെടണമെന്നും റോഡിന്റെ ദുരവസ്ഥയില്‍ ഒട്ടേറെ പ്രതിഷേധങ്ങള്‍ ഉയര്‍ന്നിട്ടും സര്‍ക്കാരും ജനപ്രതിനിധിയും കണ്ടില്ലെന്ന് നടിക്കുന്നത് തികച്ചും അപലനീയമാണെന്നും നേതാക്കള്‍ പറഞ്ഞു. ഉടന്‍ പരിഹാരം കണ്ടില്ലെങ്കില്‍ പ്രതിഷേധം ശക്തമാക്കാനാണ് തീരുമാനം.
പൊതുസമ്മേളനം കെ.പി.സി.സി എക്‌സിക്യൂട്ടീവ് അംഗം കെ.ബി മുഹമ്മദ് കുട്ടി ഉദ്ഘാടനം ചെയ്തു. ഡി.സി.സി ജനറല്‍ സെക്രട്ടറി ആര്‍.കെ സുരേഷ് ബാബു അദ്ധ്യക്ഷനായി. മരട് നഗരസഭാ ചെയര്‍പേഴ്‌സണ്‍ സുനിലാ സിബി, മുന്‍ ചെയര്‍മാന്‍ അഡ്വ ടി.കെ ദേവരാജന്‍, ടി.പി ആന്റണി മാസ്റ്റര്‍, ആന്റണി ആശാംപറമ്പില്‍, ടി എം അബ്ബാസ്, ശകുന്തള പുരുഷോത്തമന്‍, സി.ഇ വിജയന്‍. മോളി ജെയിംസ്, ദേവൂസ് ആന്റണി, എന്‍.വി ബാലകൃഷ്ണന്‍, എന്‍ കെ.സലിം, സി.ആര്‍ വിജയകുമാര്‍, എന്‍.കെ. സലീം.അനില്‍ ലാല്‍ എന്നിവര്‍ പ്രസംഗിച്ചു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."