കേരളാ സര്‍വകലാശാലയില്‍ ഒഴിവുകള്‍
കേരളാ സര്‍വകലാശാല ലിംഗ്വിസ്റ്റിക് വകുപ്പിനു കീഴിലെ വിവിധ ഒഴിവുകളിലേക്ക് അപേക്ഷ ക്ഷണിച്ചു. സര്‍വകലാശാലയുടെ യു.ജി.സി സെന്റര്‍ ഫോര്‍ എന്‍ഡേഞ്ചേഡ് ലാംഗ്വേജസ് ഓഫ് കേരളയിലാണ് ഒഴിവുകള്‍.
www.keralauniversity.ac.in എന്ന വെബ്‌സൈറ്റിലെ അപേക്ഷാ ഫോം ഡൗണ്‍ലോഡ് ചെയ്തു പൂരിപ്പിച്ച ശേഷം രേഖകളുടെ സ്വയം സാക്ഷ്യപ്പെടുത്തിയ പകര്‍പ്പുകള്‍ സഹിതം the co ordinator, celk, dept of linguistics, university of kerala, karyavattom campus, 695581, thiruvananth-apuram, kerala എന്ന വിലാസത്തില്‍ അയക്കണം.
ഒഴിവുകളുടെ വിശദവിവരങ്ങള്‍ താഴെ:
1. ലാംഗ്വേജ് ആര്‍ക്കിവിസ്റ്റ്/ഡോക്യുമെന്റേഷന്‍ഓഫിസര്‍:
ഒരു ഒഴിവാണുള്ളത്. കംപ്യൂട്ടേഷണല്‍ ലിംഗ്വിസ്റ്റിക്‌സില്‍ എം.ഫില്‍,എം.സി.എ ,എം.ടെക് , കംപ്യൂട്ടര്‍ സയന്‍സില്‍ എം.എസ്.സി എന്നിവയില്‍ ഏതെങ്കിലും ഒന്നാണ് യോഗ്യത. രണ്ടു ദ്രാവിഡ ഭാഷകള്‍ അറിഞ്ഞിരിക്കുകയും വേണം. പ്രായം നാല്‍പതില്‍ കൂടരുത്. പ്രതിമാസ ശമ്പളം 25,000 രൂപയാണ്.
2. റിസര്‍ച്ച് അസോസിയേറ്റ്‌സ്:
മൂന്ന് ഒഴിവുകളുണ്ട്. ലിംഗ്വിസ്റ്റിക്‌സില്‍ എം.എയും പി.എച്ച്.ഡിയുമാണ് അപേക്ഷിക്കാനുള്ള യോഗ്യത. ട്രൈബല്‍ ലാംഗ്വേജ് റിസര്‍ച്ച് അല്ലെങ്കില്‍ ഫീല്‍ഡ് വര്‍ക്കില്‍ പ്രവൃത്തിപരിചയവും വേണം. ഗവേഷണ രംഗത്തോ അധ്യാപന രംഗത്തോ അഞ്ചു വര്‍ഷത്തില്‍ കൂടുതല്‍ പരിചയമുള്ളവര്‍ക്കു മുന്‍ഗണന ലഭിക്കും. പ്രായം നാല്‍പതില്‍ കൂടരുത്. പ്രതിമാസ ശമ്പളം 30,000 രൂപയാണ്.
3. കാര്‍ട്ടോഗ്രാഫര്‍(പാര്‍ട്ട് ടൈം):
ഒരു ഒഴിവാണുള്ളത്. ജിയോ ഇന്‍ഫര്‍മാറ്റിക്‌സില്‍ എം.ടെക് എം.എസ്.സി അല്ലെങ്കില്‍ ജിയോഗ്രാഫിയില്‍ ബിരുദാനന്തര ബിരുദമാണ് യോഗ്യത. ഒരു വര്‍ഷത്തില്‍ കൂടുതല്‍ പ്രവൃത്തിപരിചയവും വേണം. പ്രായം നാല്‍പതില്‍ കൂടരുത്. പ്രതിമാസ വേതനം 20,000 രൂപയോളമാണ്.
4. സ്റ്റെനോ കോഡിനേറ്ററുടെ പി.എ:
ഒരു ഒഴിവാണുള്ളത്. ബിരുദാനന്തര ബിരുദവം കംപ്യൂട്ടര്‍ പരിജ്ഞാനവുമാണ് യോഗ്യത. ഇംഗ്ലീഷ് കൈകാര്യം ചെയ്യാനുള്ള കഴിവ്, ഒരു സര്‍ക്കാര്‍ സ്ഥാപനത്തില്‍ അഞ്ചു വര്‍ഷത്തില്‍കൂടുതല്‍ പരിചയം എന്നിവ അഭികാമ്യമാണ്. പ്രായം നാല്‍പതില്‍ കൂടരുത്. പ്രതിമാസ വേതനം 18,000 രൂപയാണ്.
5. മള്‍ട്ടി ടാസ്‌ക് മാനേജര്‍:
ഒരു ഒഴിവാണുള്ളത്. പ്ലസ്ടുവും കംപ്യൂട്ടര്‍ പരിജ്ഞാനവുമാണ് യോഗ്യത. രണ്ടു വര്‍ഷത്തില്‍ കൂടുതല്‍ പ്രവൃത്തിപരിചയം അഭികാമ്യമാണ്. പ്രായം 45ല്‍ കൂടരുത്. ഇതു കരാര്‍ നിയമനമാണ്.
അഭിമുഖത്തിലൂടെയാണ് തെരഞ്ഞെടുക്കുക. പ്രതിമാസ വേതനം 12,000 രൂപയാണ്.
അപേക്ഷ തപാലില്‍ ലഭിക്കേണ്ട അവസാന തിയതി:
ഓഗസ്റ്റ് 31
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."