HOME
DETAILS
MAL
തിരകളില്‍പ്പെട്ട 32 അടി നീളമുള്ള സ്രാവ് കടല്തീരത്തടിഞ്ഞു
backup
August 29 2017 | 08:08 AM
ന്യൂഡല്‍ഹി: കഴിഞ്ഞ ദിവസം റിയോ ഡി ജെനീറയിലെ കടല്‍ തീരത്ത് ഒരു അതിഥിയെത്തി. 32 അടി നീളമുള്ള ഒരു കൂറ്റന്‍ സ്രാവ്. തിരകളില്‍ അകപ്പെട്ടാണ് സ്രാവ് തീരത്തെത്തിയത്. തിരമാലകളോടൊപ്പം തീരത്തേക്ക് ഒഴുകിയെത്തിയ സ്രാവിന് പീന്നീട് കടലിലേക്ക് തിരിച്ചുപോകാനായില്ല. തുടര്‍ന്ന് നാട്ടുകാര്‍ ചേര്‍ന്ന് രക്ഷാപ്രവര്‍ത്തനത്തിനെത്തി.
300ഓളം പേരാണ് രക്ഷാപ്രവര്‍ത്തനത്തില്‍ പങ്കു ചേര്‍ന്നത്. തദ്ദേശീയര്‍ വിവരമറിയിച്ചതിനെത്തുടര്‍ന്ന് തീര അധികൃതരും സ്ഥലത്തെത്തിയിരുന്നു. കൂട്ടം തെറ്റി തിരകളില്‍പ്പെട്ട് ഇവിടെയെത്തിയതാകാമെന്ന് അധികൃതര്‍ പറഞ്ഞു. ഏറെ നേരത്തെ പരിശ്രമത്തിനു ശേഷമാണ് സ്രാവിനെ തിരിച്ച് കടലിലേക്ക് തിരിച്ചുവിട്ടത്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."