HOME
DETAILS

കരിങ്കല്‍ ക്വാറി മുതല്‍ ആശുപത്രിവരെ പരിശോധിക്കാനുള്ള അധികാരം ലീഗല്‍മെട്രോളജിക്കുണ്ട്: മന്ത്രി പി തിലോത്തമന്‍

  
backup
August 29 2017 | 08:08 AM

875634825268578

കൊല്ലം: സേവനത്തില്‍ വീഴ്ച്ച വരുത്തുന്ന സേവനദാതാക്കളെ പ്രോസിക്യൂട്ട് ചെയ്യാന്‍ ലീഗല്‍മെട്രോളജിയില്‍ വകുപ്പുണ്ടെന്നും കരിങ്കല്‍ ക്വാറിമുതല്‍ ആശുപത്രിവരെ പരിശോധിക്കാനുള്ള അധികാരം ലീഗല്‍മെട്രോളജിയില്‍ നിക്ഷിപ്തമാണെന്നും ഭക്ഷ്യപൊതുവിതരണമന്ത്രി പി തിലോത്തമന്‍ പറഞ്ഞു. ലീഗല്‍മെട്രോളജി ജില്ലാ ഓഫീസ് സമുച്ചയത്തിന്റെ നിര്‍മ്മാണ ഉദ്ഘാടനം കര്‍ബലയില്‍ നിര്‍വ്വഹിക്കുകയായിരുന്നു മന്ത്രി.

അളവിലും തൂക്കത്തിലും നടത്തുന്ന വെട്ടിപ്പുകള്‍ പിടിക്കപ്പെടുന്നത് ലീഗല്‍ മെട്രോളജിയുടെ പരിശോധനകള്‍ മൂലമാണ്. ആശുപത്രികളില്‍ നവജാത ശിശുക്കള്‍ക്ക് മരുന്ന് നല്‍കുന്നത്, ശിശുക്കളുടെ തൂക്കംനോക്കിയാണ്. വെയിംഗ് മെഷീന്‍ കൃത്യമായാണോ പ്രവര്‍ത്തിക്കുന്നതെന്ന് പരിശോധിക്കാന്‍ ലീഗല്‍േെമട്രാളജി വകുപ്പിന് കഴിയുന്നുണ്ടെന്ന് മന്ത്രി പറഞ്ഞു.

വകുപ്പിന്റെ പ്രവര്‍ത്തനം ഊര്‍ജ്ജിതമാക്കാന്‍ 26 ജീവനക്കാരെ അനുവദിച്ചിട്ടുണ്ട്. കൂടുതല്‍ തസ്തികകള്‍കൂടി സൃഷ്ടിച്ച് ഭക്ഷ്യപൊതുവിതരണവകുപ്പ് ശക്തിപ്പെടുത്താനുള്ള തീരുമാനവും സര്‍ക്കാരിന്റെ പരിഗണനയിലണെന്നും മന്ത്രി പറഞ്ഞു.

എം നൗഷാദ് എം.എല്‍.എ അധ്യക്ഷത വഹിച്ചു. ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് കെ ജഗദമ്മ ജില്ലാതല ഹെല്‍പ്പ് ഡെസ്‌ക് ഉദ്ഘാടനം ചെയ്തു. എന്‍.കെ പ്രേമചന്ദ്രന്‍ എം.പി മുഖ്യപ്രഭാഷണം നടത്തി. മുന്‍ എം.എല്‍.എ എന്‍ അനിരുദ്ധന്‍,ഡി.സി.സി പ്രസിഡന്റ് ബിന്ദു കൃഷ്ണ,കോര്‍പ്പറേഷന്‍ കൗണ്‍സിലര്‍ റീനാ സെബാസ്റ്റ്യന്‍, കേരളാകോണ്‍ഗ്രസ്(ജേക്കബ്) ജില്ലാപ്രസിഡന്റ് കല്ലട ഫ്രാന്‍സിസി,ആര്‍.എസ്.പി ലെനിനിസ്റ്റ് ജില്ലാ സെക്രട്ടറി സാബു ചക്കുവള്ളി,ലീഗല്‍മെട്രോളജി കണ്‍ട്രോളര്‍ ഇന്‍ ചാര്‍ജ്ജ് റീനാ ഗോപാല്‍ എന്നിവര്‍ സംസാരിച്ചു.

ലീഗല്‍ മെട്രോളജി ദക്ഷിണ മേഖല ഡെപ്യൂട്ടി കണ്‍ട്രോളര്‍ എസ് ലെഡ്‌സണ്‍രാജ് റിപ്പോര്‍ട്ട് അവതരിപ്പിച്ചു. കൊല്ലം അസിസ്റ്റന്റ് കണ്‍ട്രോളര്‍ ഓഫിസിന്റെയും അനുബന്ധ ഓഫിസുകളുടെയും പ്രവര്‍ത്തനത്തിന് കൊല്ലം റെയില്‍വേ സ്റ്റേഷന് സമീപം സര്‍ക്കാര്‍ അനുവദിച്ച സ്ഥലത്താണ് അധുനിക ലബോറട്ടറി സൗകര്യങ്ങളോടുകൂടിയ പുതിയ ഓഫിസ് സമുച്ചയം നിര്‍മിക്കുന്നത്. രണ്ടുകോടി രൂപ മുടക്കി നിര്‍മ്മിക്കുന്ന സമുച്ചയം ഒന്നര വര്‍ഷത്തിനുള്ളില്‍ പൂര്‍ത്തീകരിക്കാനാണ് ലക്ഷ്യമിടുന്നത്.



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

അദാനിക്കെതിരെ രൂക്ഷ വിമര്‍ശനവുമായി വീണ്ടും രാഹുല്‍ 

National
  •  a month ago
No Image

മുഖ്യമന്ത്രിയുടെ രാഷ്ട്രീയ വിമര്‍ശനത്തെ ചിലര്‍ മതത്തില്‍ കൂട്ടിക്കെട്ടാന്‍ ശ്രമിക്കുന്നു: എം. വി ഗോവിന്ദന്‍

Kerala
  •  a month ago
No Image

എ.എ.പി വിട്ട് ബി.ജെ.പിയിലേക്ക്; രാജിവെച്ച ആംആദ്മി മന്ത്രി കൈലാഷ് ഗെലോട്ട് ബി.ജെ.പിയില്‍ ചേര്‍ന്നു

National
  •  a month ago
No Image

'വിയ്യൂര്‍ സെന്‍ട്രല്‍ ജയിലില്‍ നിന്ന് കണ്ണൂര്‍ സെന്‍ട്രല്‍ ജയിലിലേക്ക് ട്രാന്‍സ്ഫറല്ല ആവശ്യം, ഒരു മോചനമാണ്' സി.പി.എമ്മില്‍ പോകാതിരുന്നതിന്റെ കാരണമിതെന്ന് സന്ദീപ് വാര്യര്‍

Kerala
  •  a month ago
No Image

ഡോളറിനെതിരേ 84.38; റെക്കോര്‍ഡ് താഴ്ചയില്‍ നിന്ന് രൂപ തിരിച്ചു കയറുന്നു

Economy
  •  a month ago
No Image

പാണക്കാട് തങ്ങള്‍ക്കെതിരെ മുഖ്യമന്ത്രി നടത്തിയത് വര്‍ഗീയ പരാമര്‍ശം; രൂക്ഷ വിമര്‍ശനവുമായി രാഹുല്‍ മാങ്കൂട്ടത്തില്‍

Kerala
  •  a month ago
No Image

ഡല്‍ഹിയില്‍ ഇന്ന് സീസണിലെ റിപ്പോര്‍ട്ട് ചെയ്യപ്പെട്ട ഏറ്റവും മോശം വായു നിലവാരം; ഓറഞ്ച് അലര്‍ട്ട് 

National
  •  a month ago
No Image

തൃപ്പുണിത്തുറയില്‍ ബൈക്ക് നിയന്ത്രണംവിട്ട് പാലത്തിന്റെ കൈവരിയിലിടിച്ച് രണ്ടു പേര്‍ മരിച്ചു

Kerala
  •  a month ago
No Image

ബന്ദി മോചനവുമായി ബന്ധപ്പെട്ട അതീവ രഹസ്യങ്ങള്‍ ചോര്‍ത്തിയതിന് പിന്നില്‍ നെതന്യാഹുവിന്റെ വിശ്വസ്തന്‍?; നീക്കം പൊതുജനപ്രതിഷേധം തണുപ്പിക്കാനെന്ന്

International
  •  a month ago
No Image

പാലക്കാട് ഇന്ന് കൊട്ടിക്കലാശം; ഇഞ്ചോടിഞ്ച് ശക്തിപ്രകടനത്തിനൊരുങ്ങി മുന്നണികള്‍

Kerala
  •  a month ago