തല ഒട്ടിപ്പിടിച്ച സയാമീസ് ഇരട്ടകളെ വേര്‍തിരിക്കാനുള്ള ശസ്ത്രക്രിയ പുരോഗമിക്കുന്നു
ന്യൂഡല്‍ഹി: ഒഡീഷ സ്വദേശികളായ സയാമീസ് ഇരട്ടകളുടെ ശസ്ത്രക്രിയ ഡല്‍ഹിയിലെ എയിംസ് (ഓള് ഇന്ത്യ ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് മെഡിക്കല്‍ സയന്‍സ്) ആശുപത്രിയില്‍ പുരോഗമിക്കുന്നു. ഒഡീഷയിലെ കന്ധമാലില്‍ നിന്നുള്ള ജഗ, ബാലിയ എന്നീ കുട്ടികളുടെ ശസ്ത്രക്രിയയാണ് നടക്കുന്നത്. ഇവരുടെ ലായിരുന്നു. തലകള്‍ കൂടിച്ചേര്‍ന്ന നിലയിലുള്ള കുട്ടികളെ വേര്‍പെടുത്തുന്ന ശസ്ത്രക്രിയ 50 മണിക്കൂര്‍ നീളുമെന്നാണ് റിപ്പോര്‍ട്ട്.
ജപ്പാന് അടക്കമുള്ള വിദേശ രാജ്യങ്ങളില്‍ നിന്നുള്ള ഡോക്ടര്‍മാരുള്‍പ്പെടെ 40 പേരാണ് ശസ്ത്രക്രിയയ്ക്കു നേതൃത്വം നല്‍കുന്നത്. ഇന്ന് രാവിലെ ഒന്‍പതിനാണ് ശസ്ത്രക്രിയ ആരംഭിച്ചത്. രണ്ട് ഘട്ടങ്ങളിലായാണ് ശസ്ത്രക്രിയ നടക്കുകയെന്നാണ് വിവരം.
ജൂണ്ട 13നാണ് കുട്ടികളെ എയിംസില്‍ പ്രവേശിപ്പിച്ചത്. മുഖ്യമന്ത്രി നവീന്‍ പട്നായിക് ദുരിതാശ്വാസ ഫണ്ടില്‍ നിന്ന് ഒരു കോടി രൂപ ചികിത്സക്കായി അനുവദിച്ചിട്ടുണ്ട്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."