HOME
DETAILS
MAL
ചേര്‍ത്തലയില്‍ ആഫ്രിക്കന്‍ ഒച്ച് ശല്യം രൂക്ഷമാകുന്നു
backup
August 30 2017 | 06:08 AM
ചേര്‍ത്തല: നഗരസഭ ആയുര്‍വേദ ആശുപത്രിയിലും സമീപപ്രദേശങ്ങളിലും ആഫ്രിക്കന്‍ ഒച്ചു ശല്യം രൂക്ഷമാകുന്നു.
ആശുപത്രി മുറികളുടെ ഭിത്തിയിലും മതിലിലും ഒച്ചുകള്‍ വാസമുറപ്പിച്ചിട്ടും അധികൃതരുടെ ഭാഗത്തുനിന്നും നടപടിയൊന്നും ഉണ്ടാകുന്നില്ലെന്നു പരാതി.
ആശുപത്രി വളപ്പിലെ ചെടികളെല്ലാം ഒച്ചിന്റെ ആക്രമണത്തില്‍ നശിക്കുന്ന നിലയിലാണ്.
സാധാരണ കണ്ടുവരുന്നതിനേക്കാള്‍ വലിപ്പമുള്ള ഇനമാണ് ഇവിടെ കാണുന്നത്. ഉദേശം 12 ഇഞ്ചോളം നീളവും 4 ഇഞ്ചോളം വീതിയുമുണ്ട്.
ആശുപത്രിക്കുമുന്നിലുള്ള റോഡില്‍ വാഹനങ്ങള്‍ കയറിയ നിലയില്‍ നിരവധി ഒച്ചുകളെ കാണാം.
പ്രദേശത്തെ വീടുകളിലും ഇവ വ്യാപിച്ചിട്ടുണ്ട്. ഭിത്തികളിലെ വാള്‍പേപ്പര്‍ തിന്നു നശിപ്പിക്കുക, ചെടികളുടെ ഇലകള്‍ തിന്നുക, വീട്ടുപകരണങ്ങളില്‍ കയറി മലിനമാക്കുക എന്നിങ്ങനെ ഒച്ചിന്റെ ശല്യത്താല്‍ പ്രദേശവാസികള്‍ ദുരിതത്തിലാണ്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."