HOME
DETAILS

പുസ്തകത്തില്‍ കൈയേറ്റവും വിഷയമായി; മന്ത്രിയും എം.എല്‍.എയും ചടങ്ങ് ബഹിഷ്‌കരിച്ചു

  
backup
August 30 2017 | 06:08 AM

%e0%b4%aa%e0%b5%81%e0%b4%b8%e0%b5%8d%e0%b4%a4%e0%b4%95%e0%b4%a4%e0%b5%8d%e0%b4%a4%e0%b4%bf%e0%b4%b2%e0%b5%8d%e2%80%8d-%e0%b4%95%e0%b5%88%e0%b4%af%e0%b5%87%e0%b4%b1%e0%b5%8d%e0%b4%b1%e0%b4%b5%e0%b5%81

 

തൊടുപുഴ: മൂന്നാറിന്റെ ചരിത്രവുമായി ബന്ധപ്പെട്ട് മാധ്യമ പ്രവര്‍ത്തകന്‍ എഴുതിയ പുസ്തകത്തില്‍ കയ്യേറ്റവും വിഷയമായതോടെ, പ്രകാശന ചടങ്ങില്‍ നിന്ന് അവസാന നിമിഷം മന്ത്രി എം.എം മണിയും എസ്. രാജേന്ദ്രന്‍ എം.എല്‍.എയും പിന്‍വാങ്ങി. മൂന്നാറിലെ ഭൂമി പ്രശ്‌നവുമായി ബന്ധപ്പെട്ട് പുസ്തകത്തില്‍ പറയുന്ന ചിലകാര്യങ്ങളോട് വിയോജിപ്പുണ്ടെന്ന് അറിയിച്ചാണ് പിന്‍മാറ്റം. ആവിഷ്‌കാര സ്വാതന്ത്ര്യത്തിന് വേണ്ടി ഏറ്റവും അധികം ശബ്ദം ഉയര്‍ത്തുന്നവരുടെ പ്രതിനിധികളാണ്, അവര്‍ക്കിഷ്ടമില്ലാത്ത കാര്യങ്ങള്‍ പുസ്തകത്തില്‍ ഉണ്ടെന്ന പേരില്‍ പ്രകാശന ചടങ്ങ് ബഹിഷ്‌കരിച്ചത്.
മുതിര്‍ന്ന മാധ്യമ പ്രവര്‍ത്തകനും മൂന്നാര്‍ സ്വദേശിയുമായ എം.ജെ ബാബു എഴുതി, കേരള ഭാഷാ ഇന്‍സ്റ്റിറ്റ്യൂട്ട് പ്രസിദ്ധീകരിച്ച കണ്ണന്‍ ദേവന്‍ കുന്നുകള്‍ എന്ന പുസ്തകത്തിന്റെ പ്രകാശനം മൂന്നാറില്‍ മന്ത്രി എം.എം മണി നിര്‍വഹിക്കുമെന്നാണ് അറിയിച്ചിരുന്നത്. 28 ന് രാവിലെ 11ന് പ്രകാശനം നിശ്ചയിച്ചിരുന്നുവെങ്കിലും മന്ത്രിക്ക് ഇടമലക്കുടിക്ക് പോകണമെന്ന് പിന്നീട് അറിയിച്ചതോടെ പ്രകാശന ചടങ്ങ് രാവിലെ ഒന്‍പതിലേക്ക് മാറ്റി. രണ്ട്ദിവസം മുന്‍പ് തന്നെ മന്ത്രിക്ക് പുസ്തകത്തിന്റെ കോപ്പി നല്‍കിയിരുന്നുവെന്നും പറയുന്നു. തലേന്നാണ് എം.എല്‍.എക്ക് പുസ്തകം നല്‍കിയത്. ഭൂമി പ്രശ്‌നവുമായി ബന്ധപ്പെട്ട് ചില കാര്യങ്ങളില്‍ വിയോജിപ്പുള്ളതായി എം.എല്‍.എ അറിയിച്ചുവത്രെ. അതു ഗ്രന്ഥകാരന്റെ അഭിപ്രായമല്ലേയെന്ന് ബാബു മറുപടിയും നല്‍കി.
പുസ്തക പ്രകാശനം നിശ്ചയിച്ചിരുന്ന തിങ്കളാഴ്ച രാവിലെ മന്ത്രിയുടെ പ്രൈവറ്റ് സെക്രട്ടറിയടക്കമുള്ള പേഴ്‌സണല്‍ സ്റ്റാഫംഗങ്ങള്‍ ഹാളില്‍ എത്തി. മുതിര്‍ന്ന സി.പി.ഐ നേതാവ് സി.എ കുര്യന്‍, കെ.പി.സി.സി വൈസ് പ്രസിഡന്റും മുന്‍ എം.എല്‍.എയുമായ എ.കെ മണി തുടങ്ങി നിരവധിപേരും ഹാളില്‍ എത്തി മന്ത്രിക്കായി കാത്തിരുന്നു. പാര്‍ട്ടി ഓഫിസില്‍ കയറിയ മന്ത്രി വൈകാതെ എത്തുമെന്നും അറിയിപ്പ് വന്നു. എന്നാല്‍, പൊടുന്നനെയാണ് ചടങ്ങില്‍ നിന്ന് വിട്ട്‌നില്‍ക്കുകയാണെന്നും നേരിട്ട് ഇടമലക്കുടിക്ക് പോകുകയാണെന്നും അറിയിപ്പ് വന്നത്.
കയ്യേറ്റക്കാരെ ഇറക്കി വിടണമെന്ന നിലപാടിനോട് യോജിപ്പില്ലാത്തതിനാല്‍ വരാന്‍ കഴിയില്ലെന്ന് മന്ത്രി നേരിട്ട് ഗ്രന്ഥകാരനെ അറിയിച്ചു. തുടര്‍ന്ന് മുന്‍ ഡപ്യൂട്ടി സ്പീക്കര്‍ കുടിയായ സി.എ കുര്യന്‍ മുന്‍ എം.എല്‍.എ എ.കെ മണിക്ക് പുസ്തകം കൈമാറി പ്രകാശനം നിര്‍വഹിച്ചു. വിയോജിപ്പുണ്ടെങ്കില്‍ അതു പരസ്യമായി പ്രകകടിപ്പിക്കാനുള്ള അവസരമുണ്ടായിരിക്കെയാണ് സി.പി.എം നേതാക്കളായ മന്ത്രിയും എം.എല്‍.എയും വിട്ട്‌നിന്നത്. കെ.എസ്.യു ജില്ലാ പ്രസിഡന്റായിരിക്കെ പി.ടി തോമസ് മൂന്നാറില്‍ നടത്തിയ ഇടപ്പെടലുകളും പുസ്തകത്തില്‍ പറയുന്നുണ്ട്.
മൂന്നാര്‍ കാര്‍ത്തിക മഹല്‍ ഓഡിറ്റോറിയത്തില്‍ നടന്ന പരിപാടിയില്‍ കേരള ഭാഷാ ഇന്‍സ്റ്റിറ്റ്യൂട്ട് ഡയറക്ടര്‍ പ്രൊഫ. വി. കാര്‍ത്തികേയന്‍ നായര്‍ അധ്യക്ഷനായി. ജില്ലാ പഞ്ചായത്തംഗം വിജയകുമാര്‍, ഭാഷാ ഇന്‍സ്റ്റിറ്റ്യൂട്ട് റിസര്‍ച്ച് ഓഫിസര്‍ എന്‍. ജയകൃഷ്ണന്‍, ഗ്രന്ഥകാരന്‍ എം.ജെ ബാബു സംസാരിച്ചു. 70 രൂപ വിലയുള്ള പുസ്തകം ഇന്‍സ്റ്റിറ്റ്യൂട്ട് വില്‍പനശാലകളില്‍ ലഭ്യമാണ്.

 



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

അദാനിക്കെതിരെ രൂക്ഷ വിമര്‍ശനവുമായി വീണ്ടും രാഹുല്‍ 

National
  •  a month ago
No Image

മുഖ്യമന്ത്രിയുടെ രാഷ്ട്രീയ വിമര്‍ശനത്തെ ചിലര്‍ മതത്തില്‍ കൂട്ടിക്കെട്ടാന്‍ ശ്രമിക്കുന്നു: എം. വി ഗോവിന്ദന്‍

Kerala
  •  a month ago
No Image

എ.എ.പി വിട്ട് ബി.ജെ.പിയിലേക്ക്; രാജിവെച്ച ആംആദ്മി മന്ത്രി കൈലാഷ് ഗെലോട്ട് ബി.ജെ.പിയില്‍ ചേര്‍ന്നു

National
  •  a month ago
No Image

'വിയ്യൂര്‍ സെന്‍ട്രല്‍ ജയിലില്‍ നിന്ന് കണ്ണൂര്‍ സെന്‍ട്രല്‍ ജയിലിലേക്ക് ട്രാന്‍സ്ഫറല്ല ആവശ്യം, ഒരു മോചനമാണ്' സി.പി.എമ്മില്‍ പോകാതിരുന്നതിന്റെ കാരണമിതെന്ന് സന്ദീപ് വാര്യര്‍

Kerala
  •  a month ago
No Image

ഡോളറിനെതിരേ 84.38; റെക്കോര്‍ഡ് താഴ്ചയില്‍ നിന്ന് രൂപ തിരിച്ചു കയറുന്നു

Economy
  •  a month ago
No Image

പാണക്കാട് തങ്ങള്‍ക്കെതിരെ മുഖ്യമന്ത്രി നടത്തിയത് വര്‍ഗീയ പരാമര്‍ശം; രൂക്ഷ വിമര്‍ശനവുമായി രാഹുല്‍ മാങ്കൂട്ടത്തില്‍

Kerala
  •  a month ago
No Image

ഡല്‍ഹിയില്‍ ഇന്ന് സീസണിലെ റിപ്പോര്‍ട്ട് ചെയ്യപ്പെട്ട ഏറ്റവും മോശം വായു നിലവാരം; ഓറഞ്ച് അലര്‍ട്ട് 

National
  •  a month ago
No Image

തൃപ്പുണിത്തുറയില്‍ ബൈക്ക് നിയന്ത്രണംവിട്ട് പാലത്തിന്റെ കൈവരിയിലിടിച്ച് രണ്ടു പേര്‍ മരിച്ചു

Kerala
  •  a month ago
No Image

ബന്ദി മോചനവുമായി ബന്ധപ്പെട്ട അതീവ രഹസ്യങ്ങള്‍ ചോര്‍ത്തിയതിന് പിന്നില്‍ നെതന്യാഹുവിന്റെ വിശ്വസ്തന്‍?; നീക്കം പൊതുജനപ്രതിഷേധം തണുപ്പിക്കാനെന്ന്

International
  •  a month ago
No Image

പാലക്കാട് ഇന്ന് കൊട്ടിക്കലാശം; ഇഞ്ചോടിഞ്ച് ശക്തിപ്രകടനത്തിനൊരുങ്ങി മുന്നണികള്‍

Kerala
  •  a month ago