HOME
DETAILS

സെന്റ് ജോര്‍ജ് സ്‌കൂള്‍ സ്റ്റേഡിയം അടച്ചുപൂട്ടിയത് ആരോഗ്യനയം അട്ടിമറിക്കാന്‍

  
backup
August 30 2017 | 07:08 AM

%e0%b4%b8%e0%b5%86%e0%b4%a8%e0%b5%8d%e0%b4%b1%e0%b5%8d-%e0%b4%9c%e0%b5%8b%e0%b4%b0%e0%b5%8d%e2%80%8d%e0%b4%9c%e0%b5%8d-%e0%b4%b8%e0%b5%8d%e2%80%8c%e0%b4%95%e0%b5%82%e0%b4%b3%e0%b5%8d%e2%80%8d

 

ഈരാറ്റുപേട്ട: കോട്ടയം ജില്ലയിലെ ആദ്യത്തെ സ്റ്റേഡിയമായ അരുവിത്തുറ സെന്റ് ജോര്‍ജ് ഹയര്‍ സെക്കന്‍ഡറി സ്‌കൂള്‍ സ്റ്റേഡിയം അടച്ചുപൂട്ടിയത് സംസ്ഥാന ആരോഗ്യനയത്തിന് എതിരെന്ന് ആക്ഷേപം. പ്രദേശത്തെ സ്‌കൂള്‍ കുട്ടികളടക്കമുള്ളവരുടെ കായിക-ആരോഗ്യ ജീവിതത്തിന്റെ വികസനത്തിന് കഴിഞ്ഞ 54 വര്‍ഷമായി ഭാഗമായി സുപ്രധാന പങ്ക് വഹിച്ച സ്റ്റേഡിയമാണ് ഇപ്പോള്‍ പൂട്ടിയിരിക്കുന്നത്. അതിനെതിരേ ശക്തമായ പ്രതിഷേധവുമായി കുട്ടികളും രക്ഷകര്‍ത്താക്കളും നാട്ടുകാരും രംഗത്തെത്തി.
കോട്ടയം ജില്ലയിലെ ആദ്യത്തെ സ്റ്റേഡിയമാണിത്. അരുവിത്തുറ സെന്റ് ജോര്‍ജ് ഹയര്‍ സെക്കന്‍ഡറി സ്‌കൂള്‍ സ്റ്റേഡിയത്തിന് വിസ്തൃതിയുടെ കാര്യത്തിലും ജില്ലയില്‍ പ്രധാന സ്ഥാനമാണുള്ളത്. ഈരാറ്റുപേട്ട പ്രാഥമികാരോഗ്യ കേന്ദ്രം, മൃഗാശുപത്രി, ഈരാറ്റുപേട്ട ബ്ലോക്ക് ഓഫിസ് തുടങ്ങിയ സര്‍ക്കാര്‍ സ്ഥാപനങ്ങള്‍ക്ക് സ്ഥലം സംഭാവന ചെയ്ത തോമസ് പൊട്ടക്കുളമാണ് നാട്ടിലെ കായിക പ്രതിഭകളുടെ വളര്‍ച്ചക്കായി 1962 ല്‍ സ്റ്റേഡിയത്തിനായി ഭൂമി സംഭാവന ചെയ്തത്. തുടര്‍ന്ന് സര്‍ക്കാര്‍ ഗ്രാന്റോടെ പണി പൂര്‍ത്തിയാക്കി 1963 ല്‍ അന്നത്തെ കേരളാ ഗവര്‍ണര്‍ വി.വി ഗിരിയാണ് സ്റ്റേഡിയം ഉദ്ഘാടനം ചെയ്ത്.
അന്നുമുതല്‍ സെന്റ് ജോര്‍ജ് ഹൈസ്‌കൂള്‍, സെന്റ് ജോര്‍ജസ് കോളജ് തുടങ്ങിയ സ്ഥാപനങ്ങളിലെ കായിക പ്രതിഭകളും അതോടൊപ്പം നഗരസഭാ പ്രദേശത്തെ അഞ്ച് ഹൈസ്‌കൂളുകള്‍ ഉള്‍പ്പെടെ നിരവധി സ്‌കൂളുകളിലെ കുട്ടികളും സ്റ്റേഡിയം അവരുടെ പരിശീലനത്തിനും മത്സരത്തിനുള്ള വേദിയായും ഉപയോഗിച്ചുവന്നിരുന്നു.
1984 ലെ സംസ്ഥാന സ്‌കൂള്‍ കായിക മേള, ദേശീയ വോളിബോള്‍ മേള, സബ് ജില്ലാ, ജില്ലാ സ്‌കൂള്‍ കായിക മേളകളിലൂടെ സംസ്ഥാനത്തിനകത്തും പുറത്തും ഈ കായിക ഭൂമി ഇടംപിടിച്ചിട്ടുണ്ട്. കേരളോത്സവം പോലുള്ള പൊതു പരിപാടികള്‍ക്കും അരുവിത്തുറ സ്റ്റേഡിയം വേദിയായിട്ടുണ്ട്. അതോടൊപ്പം നിരവധി കായികതാരങ്ങള്‍ക്ക് ജന്മം നല്‍കിയ ചരിത്രവും ഈ മണ്ണിനുണ്ട്. കൂടാതെ നഗരസഭയ്ക്കകത്തും പുറത്തുമുള്ള നൂറുകണക്കിന് ആളുകള്‍ പ്രഭാത സവാരിക്കായും അരുവിത്തുറ സ്റ്റേഡിയത്തെ ആശ്രയിച്ചു വന്നിരുന്നു.
ഈ സാഹചര്യത്തിലാണ് കുറച്ചു നാളുകളായി സ്റ്റേഡിയം ബന്ധപ്പെട്ടവര്‍ അടച്ചു പൂട്ടിയത്. അതോടെ കായിക പരിശീലകരുള്‍പ്പെടെയുള്ള പൊതുജനങ്ങള്‍ക്ക് പ്രവേശനം നിഷേധിക്കപ്പെട്ടു. ഈരാറ്റുപേട്ട നഗരസഭയില്‍ മറ്റ് സ്റ്റേഡിയങ്ങളില്ലാത്തത് വന്‍ തിരിച്ചടിയായിരിക്കുകയാണ്. ജനസാന്ദ്രതയില്‍ മുന്നില്‍ നില്‍ക്കുന്ന ഈ നഗരസഭയില്‍ മറ്റൊരു ഭൂമി കണ്ടെത്തുകയും പ്രയാസമാണ്. സ്റ്റേഡിയം ഇല്ലായ്മ ചെയ്യാനുള്ള ശ്രമമാണ് ഈ പ്രവര്‍ത്തനങ്ങള്‍ക്ക് പിന്നിലെന്നാണ് പുറത്തുവരുന്ന വിവരം.
സ്റ്റേഡിയം വില്ലേജ് രേഖയില്‍ നിന്ന് അടുത്ത കാലത്ത്് പുരയിടമാക്കി മാറ്റുകയും ചെയ്‌തെന്നും വിവരമുണ്ട്. ഇതിനെതിരേ ശക്തമായി പ്രതിഷേധിക്കാനാണ് ജനങ്ങളുടെ തീരുമാനം.
അതേസമയം, സ്റ്റേഡിയം അടച്ചുപൂട്ടിയത് സംസ്ഥാന ആരോഗ്യനയത്തിന് എതിരാണെന്നും ആക്ഷേപമുയരുന്നു. 2030 ഓടെ കേരളം രാജ്യത്തിന്റെ പ്രമേഹ-ഹൃദ്‌രോഗ തലസ്ഥാനമായി മാറുമെന്നാണ് വിലയിരുത്തല്‍. ഈ സാഹചര്യം മുന്നില്‍കണ്ടാണ് 'എല്ലാവര്‍ക്കും കായിക വിനോദം, എല്ലാവര്‍ക്കും ആരോഗ്യം' എന്ന നയം നടപ്പാക്കാന്‍ സംസ്ഥാന സര്‍ക്കാര്‍ തീരുമാനിച്ചത്.
ഇതിലൂടെ താഴെത്തട്ടിലുള്ള കായിക പ്രവര്‍ത്തനങ്ങളില്‍ ജനങ്ങളുടെ പങ്കാളിത്തം ഉറപ്പാക്കാനാകും. ആരോഗ്യപരമായ ജീവിതം ഉറപ്പാക്കുന്നതിനായി ജനങ്ങളെ കായിക മത്സരങ്ങളിലും മറ്റും പങ്കാളികളാക്കേണ്ടതിന്റെ ആവശ്യകത കേരളത്തിന്റെ പുതിയ ആരോഗ്യനയം ഊന്നിപ്പറയുന്നുണ്ട്.
അതിനെതിരാണ് അരുവിത്തുറ ഹൈസ്‌കുള്‍ സ്റ്റേഡിയം അടച്ച് പൂട്ടിയ സ്‌കൂള്‍ മാനേജറുടെ നടപടിയെന്നാണ് ആക്ഷേപം. അതിനാല്‍ സ്റ്റേഡിയം തുറക്കാനുള്ള നടപടികള്‍ സ്വീകരിക്കാന്‍ വിദ്യാഭ്യാസ വകുപ്പ് ഇടപ്പെടണമെന്നാണ് രക്ഷിതാക്കളുടെയും വിദ്യാര്‍ഥികളുടെയും ആവശ്യം.

 



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

അദാനിക്കെതിരെ രൂക്ഷ വിമര്‍ശനവുമായി വീണ്ടും രാഹുല്‍ 

National
  •  24 days ago
No Image

മുഖ്യമന്ത്രിയുടെ രാഷ്ട്രീയ വിമര്‍ശനത്തെ ചിലര്‍ മതത്തില്‍ കൂട്ടിക്കെട്ടാന്‍ ശ്രമിക്കുന്നു: എം. വി ഗോവിന്ദന്‍

Kerala
  •  24 days ago
No Image

എ.എ.പി വിട്ട് ബി.ജെ.പിയിലേക്ക്; രാജിവെച്ച ആംആദ്മി മന്ത്രി കൈലാഷ് ഗെലോട്ട് ബി.ജെ.പിയില്‍ ചേര്‍ന്നു

National
  •  24 days ago
No Image

'വിയ്യൂര്‍ സെന്‍ട്രല്‍ ജയിലില്‍ നിന്ന് കണ്ണൂര്‍ സെന്‍ട്രല്‍ ജയിലിലേക്ക് ട്രാന്‍സ്ഫറല്ല ആവശ്യം, ഒരു മോചനമാണ്' സി.പി.എമ്മില്‍ പോകാതിരുന്നതിന്റെ കാരണമിതെന്ന് സന്ദീപ് വാര്യര്‍

Kerala
  •  24 days ago
No Image

ഡോളറിനെതിരേ 84.38; റെക്കോര്‍ഡ് താഴ്ചയില്‍ നിന്ന് രൂപ തിരിച്ചു കയറുന്നു

Economy
  •  24 days ago
No Image

പാണക്കാട് തങ്ങള്‍ക്കെതിരെ മുഖ്യമന്ത്രി നടത്തിയത് വര്‍ഗീയ പരാമര്‍ശം; രൂക്ഷ വിമര്‍ശനവുമായി രാഹുല്‍ മാങ്കൂട്ടത്തില്‍

Kerala
  •  24 days ago
No Image

ഡല്‍ഹിയില്‍ ഇന്ന് സീസണിലെ റിപ്പോര്‍ട്ട് ചെയ്യപ്പെട്ട ഏറ്റവും മോശം വായു നിലവാരം; ഓറഞ്ച് അലര്‍ട്ട് 

National
  •  24 days ago
No Image

തൃപ്പുണിത്തുറയില്‍ ബൈക്ക് നിയന്ത്രണംവിട്ട് പാലത്തിന്റെ കൈവരിയിലിടിച്ച് രണ്ടു പേര്‍ മരിച്ചു

Kerala
  •  24 days ago
No Image

ബന്ദി മോചനവുമായി ബന്ധപ്പെട്ട അതീവ രഹസ്യങ്ങള്‍ ചോര്‍ത്തിയതിന് പിന്നില്‍ നെതന്യാഹുവിന്റെ വിശ്വസ്തന്‍?; നീക്കം പൊതുജനപ്രതിഷേധം തണുപ്പിക്കാനെന്ന്

International
  •  24 days ago
No Image

പാലക്കാട് ഇന്ന് കൊട്ടിക്കലാശം; ഇഞ്ചോടിഞ്ച് ശക്തിപ്രകടനത്തിനൊരുങ്ങി മുന്നണികള്‍

Kerala
  •  24 days ago