പ്രതിയുമായി പൊലിസ് തെളിവെടുത്തു
കൂത്തുപറമ്പ്: നിര്‍മലഗിരി നീറോളിച്ചാലില്‍ ഇതരസംസ്ഥാന തൊഴിലാളി കൊല്ലപ്പെട്ട സംഭവത്തില്‍ പ്രതിയെ കൃത്യം നടത്തിയ വീട്ടിലെത്തിച്ച് പൊലിസ് തെളിവെടുത്തു. ഞായറാഴ്ച രാത്രി 12ഓടെ പശ്ചിമ ബംഗാള്‍ സ്വദേശി തുല്‍ഷി ബാരിക്(23) കൊല്ലപ്പെട്ട കേസിലാണ് ഇന്നലെ രാവിലെ പ്രതി ബാരു ഒറാനെ(43) നീറോളിച്ചാലിലെ വാടക വീട്ടിലെത്തിച്ച് തെളിവെടുത്തത്. കൂത്തുപറമ്പ് സി.ഐ ടി.വി പ്രദീഷ്, ഫോറന്‍സിക് ഓഫിസര്‍ കെ.എസ് ശ്രുതിലേഖ എന്നിവരുടെ നേതൃത്വത്തിലായിരുന്നു തെളിവെടുപ്പ്. പ്രതി അക്രമത്തിന് ഉപയോഗിച്ച പട്ടിക കഷ്ണം പൊലിസ് വീട്ടില്‍ നിന്നു കണ്ടെടുത്തു. മദ്യപിച്ചുണ്ടായ തര്‍ക്കത്തെ തുടര്‍ന്നായിരുന്നു ബാരു ഒറാന്‍ തുല് ഷിബാരിക്കിനു നേരെ അക്രമം നടത്തിയത്. തുല്ഷിയുടെ തലയ്ക്കും വാരിയെല്ലിനും താടിയെല്ലിനും ഗുരുതരമായി പരുക്കേറ്റിരുന്നു. പരിയാരം മെഡിക്കല്‍ കോളജില്‍ പോസ്റ്റ്മോര്‍ട്ടത്തിനു ശേഷം തുല്ഷിയുടെ മൃതദേഹം ഇന്നലെ രാവിലെ വിമാന മാര്‍ഗം സ്വദേശത്തേക്ക് കൊണ്ടുപോയി. കേസില്‍ അറസ്റ്റിലായ ബാരു ഒറാനെ കൂത്തുപറമ്പ് ജുഡീഷല്‍ ഒന്നാം ക്ലാസ് മജിസ്ട്രേറ്റ് കോടതി റിമാന്‍ഡ് ചെയ്തു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."