വിടപറഞ്ഞത് മലയോരത്തിന്റെ നേതാവ്
കാസര്‍കോട് : ഇന്നലെ വിടപറഞ്ഞ പി. അബ്ദുറസാഖ് ഹാജിയുടെ വിയോഗത്തോടെ മലയോരത്തിനു നഷ്ടമായത് മത,സാമൂഹ്യ, രാഷ്ട്രീയ രംഗത്തെ കൈത്താങ്ങ്. മുസ്ലിം ലീഗിലൂടെ സജീവ രാഷ്ട്രീയ പ്രവര്ത്തിനിറങ്ങിയ ദേലംപാടി പള്ളത്തൂരിലെ അബ്ദുല്‍ റസാഖ് ഹാജി മലയോര മേഖലയിലെ വിവിധ പ്രശ്ങ്ങള്‍ പരിഹരിക്കാന്‍ അദ്ദേഹം എന്നും മുന്‍പന്തിയിലായിരുന്നു. ദേലംപാടി പഞ്ചായത്തിനകത്തെ ജനങ്ങളുടെ ഒട്ടുമിക്ക പ്രശ്നങ്ങളും പരിഹരിക്കാന്‍ ഓടിനടന്നിരുന്ന അദ്ദേഹം ഉള്‍പ്രദേശങ്ങളിലേക്കു റോഡുകള്‍ ഉണ്ടാക്കാനും വൈദ്യുതി എത്തിക്കാനും എന്നും കര്‍മ്മ നിരതനായി പ്രവര്‍ത്തിച്ചിരുന്നു. മതരംഗത്തും സാമൂഹ്യ രംഗത്തും ഏറെ സംഭാവനകള്‍ നല്കിയ വ്യക്തിയാണു റസാഖ് ഹാജി.
എസ്.വൈ.എസ്, എസ്.ണ്ടെകണ്ട.ണ്ടഎസ്.എസ്.എഫ് സംഘടനകളുടെ മലയോര മേഖലയിലെ നേതൃ നിരയിലെ പ്രമുഖനായിരുന്നു.
ശംസുല്‍ ഉലമാ ദഅ്വാ സംഘത്തിന്റെ ഭാരവാഹിയും മാടന്നൂര്‍ നൂറുല്‍ ഹുദാ ഇസ്ലാമിക് അക്കാദമിയുടെ വൈസ് പ്രസിഡന്റും പള്ളത്തൂര് ജുമാ മസ്ജിദ് ജനറല്‍ സെക്രട്ടറിയുമായിരുന്നു.
കാസര്‍കോട് ബ്ലോക്ക് പഞ്ചായത്ത് സ്റ്റാന്റിങ് കമ്മിറ്റി ചെയര്മാന്, മുസ്ലിം ലീഗ് പഞ്ചായത്ത് ജനറല്‍ സെക്രട്ടറി, പ്രസിഡന്റ് എന്നീ സ്ഥാനങ്ങളും വഹിച്ചിട്ടുണ്ട്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."