വനം വകുപ്പിലെ ദിവസവേതന തൊഴിലാളികള്‍ സമരത്തിലേക്ക്
എരുമപ്പെട്ടി:ഓണമായിട്ടും ശമ്പള കുടിശ്ശിക കൊടുത്ത് തീര്‍ക്കാത്തതില്‍ പ്രതിഷേധിച്ച് ജില്ലയിലെ വനം വന്യജീവി വകുപ്പില്‍ ജോലി ചെയ്യുന്ന ദിവസവേതന തൊഴിലാളികള്‍ സമരത്തിനൊരുങ്ങുന്നു. ജില്ലയിലെ വടക്കാഞ്ചേരി,മച്ചാട് ഫോറസ്റ്റ് റെയ്ഞ്ചുകളിലെ ദിവസവേതന തൊഴിലാളികള്‍ക്കാണ് ശമ്പള കുടിശ്ശിക ലഭിക്കാത്തത്. വനം പ്ലാന്റേഷന് സംരക്ഷണ ജോലി ചെയ്യുന്ന തൊഴിലാളികള്‍ക്ക് 2017 ഏപ്രില്‍ മാസം മുതല്‍ വനംവകുപ്പ് ശമ്പളം നല്‍കിയിട്ടില്ല.
ഇതിന് പുറമെ ഓണത്തിന് ഫെസ്റ്റിവല്‍ അലവന്‍സായി 1210 രൂപ സര്‍ക്കാര്‍ അനുവദിച്ചിട്ടുണ്ടെങ്കിലും ഇത് നല്‍കാനും വനം വകുപ്പ് തയ്യാറാകുന്നില്ല. ശമ്പളവും അലവന്‍സും ലഭിക്കാത്തത് തൊഴിലാളി കുടുംബങ്ങളിലെ ഓണഘോഷത്തിന് മങ്ങലേല്‍പ്പിച്ചിരിക്കുകയാണ്. 30 ദിവസം ജോലി ചെയ്താലും 15 മുതല്‍ 24 ദിവസം വരെയുള്ള ശമ്പളം മാത്രമാണ് നിലവില്‍ ലഭിച്ചുകൊണ്ടിരിക്കുന്നതെന്ന പരാതിയും തൊഴിലാളികള്‍ക്കുണ്ട്. ഇതിന് പുറമെയാണ് ശമ്പളം കുടിശ്ശിക നല്‍കാതെ വനം വകുപ്പ് തൊഴിലാളികളെ ബുദ്ധിമുട്ടിലാക്കുന്നത്. ഓഗസ്റ്റ് 31 ന് മുമ്പ് ശമ്പള കുടിശ്ശികയും അലവന്‍സ്സും നല്‍കിയില്ലെങ്കില്‍ കേരള സ്റ്റേറ്റ് ഫോറസ്റ്റ് വര്‍ക്കേഴ്സ് യൂണിയന് എ.ഐ.ടി.യു.സിയുടെ നേതൃത്വത്തില്‍ പ്രത്യക്ഷ സമരത്തിനിറങ്ങാനുള്ള തയ്യാറെടുപ്പിലാണ് ദിവസവേതന തൊഴിലാളികള്‍. നടപടി ഉണ്ടായില്ലെങ്കില്‍ വടക്കാഞ്ചേരി, മച്ചാട് റെയ്ഞ്ച് ഓഫീസുകള്‍ ഉപരോധിക്കുമെന്ന് കേരള സ്റ്റേറ്റ് ഫോറസ്റ്റ് വര്‍ക്കേഴ്സ് യൂണിയന് തൃശൂര്‍ ജില്ലാ സെക്രട്ടറി പി.ശ്രീകുമാരന്‍ അറിയിച്ചു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."