HOME
DETAILS

സ്വാശ്രയ വിഷയത്തില്‍ സര്‍ക്കാരിന് വീഴ്ച്ച പറ്റിയിട്ടില്ല: കെ.കെ ശൈലജ

  
backup
August 30 2017 | 07:08 AM

%e0%b4%b8%e0%b5%8d%e0%b4%b5%e0%b4%be%e0%b4%b6%e0%b5%8d%e0%b4%b0%e0%b4%af-%e0%b4%b5%e0%b4%bf%e0%b4%b7%e0%b4%af%e0%b4%a4%e0%b5%8d%e0%b4%a4%e0%b4%bf%e0%b4%b2%e0%b5%8d%e2%80%8d-%e0%b4%b8%e0%b4%b0%e0%b5%8d

 

കൊല്ലം: സ്വാശ്രയ മെഡിക്കല്‍ കോളജ് വിഷയത്തില്‍ സംസ്ഥാന സര്‍ക്കാരിനും ആരോഗ്യ വകുപ്പിനും തെല്ലും വീഴ്ച്ച സംഭവിച്ചിട്ടെന്ന് ആരോഗ്യ മന്ത്രി കെ.കെ ശൈലജ. നീണ്ടകര താലൂക്ക് ആശുപത്രിയിലെ പുതിയ കെട്ടിടത്തിന്റെയും ഡയാലിസിസ് സെന്ററിന്റെയും ഉദ്ഘാടനം നിര്‍വഹിക്കുകയായിരുന്നു മന്ത്രി. മാനേജ്‌മെന്റുകള്‍ക്ക് അനുകൂലമായ കോടതി വിധി പൊതുസമൂഹത്തിന് വലിയ പ്രഹരമാണ്. കോടതിയില്‍ തന്നെ അപ്പീല്‍ സമര്‍പ്പിക്കുകയല്ലാതെ സര്‍ക്കാരിന് മറ്റൊന്നും ചെയ്യാനാവില്ല. കാര്യങ്ങള്‍ പാടേ അവഗണിച്ച് സര്‍ക്കാരിന് വീഴ്ച്ചപറ്റിയെന്ന രീതിയില്‍ നടത്തുന്ന പ്രചാരണങ്ങള്‍ക്ക് നീതികരണമില്ലെന്ന് മന്ത്രി ചൂണ്ടിക്കാട്ടി.
തീരദേശത്ത് മത്സ്യത്തൊഴിലാളികള്‍ ഉള്‍പ്പെടെ അനേകം പേര്‍ ആശ്രയിക്കുന്ന നീണ്ടകര താലൂക്ക് ആശുപത്രിയുടെ വികസനത്തിന് ജനപ്രതിനിധികള്‍ മുന്‍കൈ എടുത്ത് മാസ്റ്റര്‍പ്ലാന്‍ തയ്യാറാക്കി നല്‍കിയാല്‍ ഫണ്ട് കണ്ടെത്താന്‍ ശ്രമിക്കാമെന്ന് മന്ത്രി പറഞ്ഞു. നീണ്ടകരയുടെ പ്രത്യേക സാഹചര്യം ചൂണ്ടിക്കാട്ടി തസ്തിക സൃഷ്ടിക്കുന്നതിനുള്ള സാധ്യതയും ആരായാവുന്നതാണ്. മൂന്നു വര്‍ഷംകൊണ്ട് ആശുപത്രിയെ കൂടുതല്‍ മെച്ചപ്പെട്ട നിലയിലാക്കാനാകുമെന്നും മന്ത്രി ചൂണ്ടിക്കാട്ടി.
എന്‍. വിജയന്‍പിള്ള എം.എല്‍.എ അധ്യക്ഷനായി. ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് കെ തങ്കമണിപ്പിള്ള, ഗ്രാമപഞ്ചായത്ത് പ്രസിഡന്റുമാരായ മായാവിമലാ പ്രസാദ്, പി അനില്‍കുമാര്‍, ജോസ് ആന്റണി, കെ.എ നിയാസ്, ബ്ലോക്ക് പഞ്ചായത്ത് സ്റ്റാന്റിങ് കമ്മിറ്റി അധ്യക്ഷരായ ബിന്ദു കൃഷ്ണകുമാര്‍, പി വിജയകുമാര്‍, കോയിവിള സൈമണ്‍, ഗ്രാമ പഞ്ചായത്ത് വൈസ് പ്രസിഡന്റ് വസന്തകുമാര്‍, മറ്റ് ജനപ്രതിനിധികള്‍, ഉദ്യോഗസ്ഥര്‍ തുടങ്ങിയവര്‍ പങ്കെടുത്തു.

 



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

അദാനിക്കെതിരെ രൂക്ഷ വിമര്‍ശനവുമായി വീണ്ടും രാഹുല്‍ 

National
  •  24 days ago
No Image

മുഖ്യമന്ത്രിയുടെ രാഷ്ട്രീയ വിമര്‍ശനത്തെ ചിലര്‍ മതത്തില്‍ കൂട്ടിക്കെട്ടാന്‍ ശ്രമിക്കുന്നു: എം. വി ഗോവിന്ദന്‍

Kerala
  •  24 days ago
No Image

എ.എ.പി വിട്ട് ബി.ജെ.പിയിലേക്ക്; രാജിവെച്ച ആംആദ്മി മന്ത്രി കൈലാഷ് ഗെലോട്ട് ബി.ജെ.പിയില്‍ ചേര്‍ന്നു

National
  •  24 days ago
No Image

'വിയ്യൂര്‍ സെന്‍ട്രല്‍ ജയിലില്‍ നിന്ന് കണ്ണൂര്‍ സെന്‍ട്രല്‍ ജയിലിലേക്ക് ട്രാന്‍സ്ഫറല്ല ആവശ്യം, ഒരു മോചനമാണ്' സി.പി.എമ്മില്‍ പോകാതിരുന്നതിന്റെ കാരണമിതെന്ന് സന്ദീപ് വാര്യര്‍

Kerala
  •  24 days ago
No Image

ഡോളറിനെതിരേ 84.38; റെക്കോര്‍ഡ് താഴ്ചയില്‍ നിന്ന് രൂപ തിരിച്ചു കയറുന്നു

Economy
  •  25 days ago
No Image

പാണക്കാട് തങ്ങള്‍ക്കെതിരെ മുഖ്യമന്ത്രി നടത്തിയത് വര്‍ഗീയ പരാമര്‍ശം; രൂക്ഷ വിമര്‍ശനവുമായി രാഹുല്‍ മാങ്കൂട്ടത്തില്‍

Kerala
  •  25 days ago
No Image

ഡല്‍ഹിയില്‍ ഇന്ന് സീസണിലെ റിപ്പോര്‍ട്ട് ചെയ്യപ്പെട്ട ഏറ്റവും മോശം വായു നിലവാരം; ഓറഞ്ച് അലര്‍ട്ട് 

National
  •  25 days ago
No Image

തൃപ്പുണിത്തുറയില്‍ ബൈക്ക് നിയന്ത്രണംവിട്ട് പാലത്തിന്റെ കൈവരിയിലിടിച്ച് രണ്ടു പേര്‍ മരിച്ചു

Kerala
  •  25 days ago
No Image

ബന്ദി മോചനവുമായി ബന്ധപ്പെട്ട അതീവ രഹസ്യങ്ങള്‍ ചോര്‍ത്തിയതിന് പിന്നില്‍ നെതന്യാഹുവിന്റെ വിശ്വസ്തന്‍?; നീക്കം പൊതുജനപ്രതിഷേധം തണുപ്പിക്കാനെന്ന്

International
  •  25 days ago
No Image

പാലക്കാട് ഇന്ന് കൊട്ടിക്കലാശം; ഇഞ്ചോടിഞ്ച് ശക്തിപ്രകടനത്തിനൊരുങ്ങി മുന്നണികള്‍

Kerala
  •  25 days ago