HOME
DETAILS
MAL
പാവപ്പെട്ടവരുടെ വീട് വയറിങിനായി റൂറല്‍ ഇലക്ട്രിഫിക്കേഷന്‍ കോര്‍പ്പറേഷന്റെ ധനസഹായം
backup
August 30 2017 | 08:08 AM
തിരുവനന്തപുരം: സമ്പൂര്‍ണ വൈദ്യുതീകരണത്തിന്റെ ഭാഗമായി ബി.പി.എല്‍ കുടുംബങ്ങളുടെ വീട് വയറിങ് നടത്താന്‍ റൂറല്‍ ഇലക്ട്രിഫിക്കേഷന്‍ കോര്‍പ്പറേഷനില്‍ നിന്നും 10 കോടി രൂപയുടെ ധനസഹായം കേരളത്തിന് ലഭിക്കും. ഇതിനുള്ള ധാരണാപത്രം ഇന്നു രാവിലെ 11 മണിക്ക് മന്ത്രി എം.എം മണിയുടെ സാന്നിധ്യത്തില്‍ ആര്‍.ഇ.സി ചെയര്‍മാന്‍ ഡോ.പി.വി രാഗേഷും വൈദ്യുതിബോര്‍ഡ് ചെയര്‍മാനും മാനേജിങ് ഡയറക്ടറുമായ ഡോ.കെ ഇളങ്കോവന്‍ ഐ.എ.എസ്സും തമ്മില്‍ ഒപ്പുവയ്ക്കും.
മന്ത്രിയുടെ ചേമ്പറിലാണ് ചടങ്ങ്. സംസ്ഥാനത്തൊട്ടാകെ 20000 ല്‍പ്പരം ബി.പി.എല്‍ കുടുംബങ്ങളുടെ വീട് വയറിങിനായി ഈ ധനസഹായം ലഭ്യമാക്കും. രാജ്യത്തെ വിവിധ ഊര്‍ജ്ജപദ്ധതികള്‍ക്ക് സാമ്പത്തികസഹായവും മറ്റ് സേവനങ്ങളും നല്‍കുന്ന കേന്ദ്രപൊതുമേഖലാസ്ഥാപനമായ ആര്‍ഇ.സിയുടെ സാമൂഹിക പ്രതിബദ്ധതാ പരിപാടിയായാണ് ഇത് നടപ്പാക്കുന്നത്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."