കെ.എം ഷാജി എം.എല്‍.എയുടെ വീടിനു നേരെ ആക്രമണം
കണ്ണൂര്‍: കെ.എം.ഷാജി എം.എല്‍.എയുടെ അഴീക്കോട്ടെ വീടിന് നേരെ അക്രമം. മണല്‍ ഒറ്റത്തെങ്ങിലെ വീടിനു നേരെ ബുധനാഴ്ച ഉച്ചക്ക് രണ്ട് മണിയോടെയാണ് അക്രമമുണ്ടായത്. അക്രമത്തില്‍ വീടിന്റെ ജനല്‍ ചില്ലുകള്‍ തകര്‍ന്നു. ബൈക്കിലെത്തിയ മൂന്നംഗ സംഘം വടി ഉപയോഗിച്ച് ഗ്ലാസുകള്‍ തകര്‍ക്കുകയായിരുന്നുവെന്ന് പരിസരവാസികള്‍ പറഞ്ഞു.
അക്രമ സമയം വീട്ടിലാരുമുണ്ടായിരുന്നില്ല. എം.എല്‍.എ മണ്ഡലത്തില്‍ വിവിധ പരിപാടികളിലായിരുന്നു. കുടുംബം കോഴിക്കോട്ടെ വീട്ടിലായിരുന്നു. സെക്യൂരിറ്റി ജീവനക്കാരന്‍ വീട്ടിനു പുറത്തുണ്ടായിരുന്നുവെങ്കിലും തട്ടിമാറ്റിയാണ് അക്രമി സംഘം അകത്ത് കടന്നത്.
വളപട്ടണം പൊലിസ് കേസെടുത്തു. സംഭവമറിഞ്ഞ് ലീഗ് നേതാക്കളായ വി.കെ അബ്ദുള്‍ ഖാദര്‍ മൗലവി, പി കുഞ്ഞുമുഹമ്മദ്, അബ്ദുള്‍ കരിം ചേലേരി, വി.പി വമ്പന്‍, കെ.വി ഹാരിസ്, ഡി.സി.സി പ്രസിഡന്റ് സതീശന്‍ പാച്ചേനി തുടങ്ങിയവര്‍ സ്ഥലത്തെത്തി. അക്രമികള്‍ക്കെതിരെ ശക്തമായ നടപടിയെടുക്കണമെന്ന് മുസ്‌ലിം ലീഗ് ജില്ലാ കമ്മിറ്റിയും കോണ്‍ഗ്രസ് ജില്ലാ കമ്മിറ്റിയും ആവശ്യപ്പെട്ടു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."