HOME
DETAILS
MAL
രാജ്യത്ത് നടക്കുന്ന അഴിഞ്ഞാട്ടങ്ങള്‍ക്ക് സര്‍ക്കാര്‍ കൂട്ടുനില്‍ക്കരുത്: എസ്.വൈ.എസ്
backup
August 31 2017 | 06:08 AM
തിരുവനന്തപുരം: ജനങ്ങളെ ഭീതിയിലാഴ്ത്തുന്ന കലാപങ്ങളും മറ്റു അനിഷ്ട സംഭവങ്ങളും ഉണ്ടാകുമ്പോള്‍ സര്‍ക്കാര്‍ എടുക്കുന്ന നിലപാടുകള്‍ നിര്‍ണായകമാണ്. രാഷ്ട്രീയ ലക്ഷ്യം മാത്രം മുന്‍നിര്‍ത്തി അക്രമികളെ സംരക്ഷിക്കുന്ന നടപടികളാണ് ഭരണാധികാരികളുടെ ഭാഗത്തുനിന്നുണ്ടായിക്കൊണ്ടിരിക്കുന്നതെന്നു ബീമാപള്ളി എസ്.വൈ.എസ്, എസ്.കെ.എസ്.എസ്.എഫ് മേഖലാ കമ്മിറ്റി യോഗം അഭിപ്രായപ്പെട്ടു. യോഗത്തില്‍ പ്രസിഡന്റ് പി.എം അമീര്‍ ഹംസ അധ്യക്ഷനായി.
സെക്രട്ടറി റസൂല്‍ഷ മുസ്ലിയാര് സ്വാഗതം പറഞ്ഞു. അബ്ദുല്‍ അസീസ് മുസ്ലിയാര് യോഗം ഉദ്ഘാടനം ചെയ്തു. എം. ഇഖ്ബാല്‍, എം.കെ അഷ്റഫ് മുസ്ലിയാര്, അബ്ദുറസാഖ് മന്നാനി, എ.ഐ ഷറഫുദ്ദീന്, യാസീന്‍ മുസ്ലിയാര്, അല്‍ അമീന് മുസ്ലിയാര് എന്നിവര്‍ സംസാരിച്ചു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."