HOME
DETAILS

10 ദിവസം കൊണ്ട് അണക്കെട്ടുകളിലെത്തിയത് 142 കോടിയുടെ വൈദ്യുതിക്കുള്ള വെള്ളം

  
backup
August 31 2017 | 21:08 PM

10-%e0%b4%a6%e0%b4%bf%e0%b4%b5%e0%b4%b8%e0%b4%82-%e0%b4%95%e0%b5%8a%e0%b4%a3%e0%b5%8d%e0%b4%9f%e0%b5%8d-%e0%b4%85%e0%b4%a3%e0%b4%95%e0%b5%8d%e0%b4%95%e0%b5%86%e0%b4%9f%e0%b5%8d%e0%b4%9f%e0%b5%81

തൊടുപുഴ: കഴിഞ്ഞ 10 ദിവസം കൊണ്ട് വൈദ്യുതി ബോര്‍ഡ് അണക്കെട്ടുകളില്‍ ഒഴുകിയെത്തിയത് 142 കോടി രൂപയുടെ വൈദ്യുതിക്കുള്ള വെള്ളം. ഓഗസ്റ്റ് 21ന് രാവിലെ ഏഴുമുതല്‍ ഇന്നലെ രാവിലെ ഏഴുവരെ ലഭിച്ച കനത്ത മഴയാണ് ഊര്‍ജ്ജമേഖലയ്ക്ക് ആശ്വാസമേകിയത്. 

355.018 ദശലക്ഷം യൂനിറ്റ് വൈദ്യുതിക്കുള്ള വെള്ളമാണ് 10 ദിവസം കൊണ്ട് സംഭരിക്കാനായത്. ശരാശരി വിലയായ നാല് രൂപാ നിരക്കില്‍ കൂട്ടിയാലാണ് 142 കോടി. എന്നാല്‍ കെ.എസ്.ഇ.ബി പലപ്പോഴും പുറത്തുനിന്നും വൈദ്യുതി വാങ്ങുന്നത് ഇതിലും കൂടിയ നിരക്കിലാണ്. കഴിഞ്ഞ ദിവസം കായംകുളം താപവൈദ്യുതി നിലയത്തില്‍ നിന്നും വൈദ്യുതി വാങ്ങിയത് യൂനിറ്റിന് 7.25 രൂപാ നിരക്കിലായിരുന്നു.
ഏറ്റവും വലിയ പദ്ധതിയായ ഇടുക്കിയില്‍ കഴിഞ്ഞ 10 ദിവസം കൊണ്ട് 9.1 അടി ജലനിരപ്പുയര്‍ന്നു. 2334.58 അടിയായിരുന്നു ഓഗസ്റ്റ് 21 ലെ ഇടുക്കി അണക്കെട്ടിലെ ജലനിരപ്പ്. ഇന്നലെ രാവിലത്തെ കണക്കനുസരിച്ച് ജലനിരപ്പ് 2343.68 അടിയാണ്. സംഭരണശേഷിയുടെ 41 ശതമാനം വെള്ളം ഇപ്പോള്‍ അണക്കെട്ടിലുണ്ട്. 1944.059 ദശലക്ഷം യൂനിറ്റ് വൈദ്യുതിക്കുള്ള വെള്ളമാണ് എല്ലാ അണക്കെട്ടുകളിലുമായി നിലവിലുള്ളത്. കഴിഞ്ഞ വര്‍ഷം ഇതേദിവസത്തേക്കാള്‍ 294.074 ദശലക്ഷം യൂനിറ്റിന്റെ കുറവാണിത്.
ചെറുകിട അണക്കെട്ടുകളെല്ലാം സംഭരണ ശേഷിയോട് അടുക്കുകയാണ്. കല്ലാര്‍കുട്ടി, പൊരിങ്ങല്‍, ലോവര്‍ പെരിയാര്‍ അണക്കെട്ടുകള്‍ നിറഞ്ഞുകവിഞ്ഞു. അതിനാല്‍ ഇവിടങ്ങളില്‍ പൂര്‍ണതോതില്‍ വൈദ്യുതി ഉത്പ്പാദിപ്പിക്കുന്നുണ്ട്. 4.096 ദശലക്ഷം യൂനിറ്റ് ഇന്നലെ ലോവര്‍ പെരിയാര്‍ പദ്ധതിയുടെ കരിമണല്‍ നിലയത്തില്‍ ഉത്പ്പാദിപ്പിച്ചു. പൊന്മുടി 87 ശതമാനം, തര്യോട് 78, കുറ്റ്യാടി 82, ഷോളയാര്‍ 78, ഇടമലയാര്‍ 54, പമ്പ 46, മാട്ടുപ്പെട്ടി 34, കുണ്ടള 31 ശതമാനം എന്നിങ്ങനെയാണ് മറ്റു അണക്കെട്ടുകളിലെ ജലനിരപ്പ്. 65.389 ദശലക്ഷം യൂനിറ്റായിരുന്നു സംസ്ഥാനത്തെ ഇന്നലത്തെ വൈദ്യുതി ഉപഭോഗം. ഇതില്‍ 47.515 ദശലക്ഷം യൂനിറ്റ് കേന്ദ്ര പൂളില്‍ നിന്നാണ്. 17.847 ദശലക്ഷം യൂനിറ്റായിരുന്നു ആഭ്യന്തര ഉത്പ്പാദനം. കൂടംകുളം നിലയത്തിലെ തകരാര്‍ പരിഹരിച്ചതിനാല്‍ പുറം വൈദ്യുതിക്ക് ഇനി കാര്യമായ പ്രതിസന്ധിയുണ്ടാകില്ല. സെപ്റ്റംബര്‍ 15 ന് ശേഷം ഇനിയും മഴ കനക്കുമെന്ന് പ്രതീക്ഷിക്കുന്നതായും തുലാമഴ കൂടി നന്നായി ലഭിച്ചാല്‍ ഈ വര്‍ഷം വൈദ്യുതി പ്രതിസന്ധിയിലാകുമെന്നും കെ.എസ്.ഇ.ബി ലോഡ് ഡെസ്പാച്ച് സെന്റര്‍ ചീഫ് എഞ്ചിനീയര്‍ എന്‍.എന്‍. ഷാജി സുപ്രഭാതത്തോട് പറഞ്ഞു. കാലാവസ്ഥ വ്യതിയാനം മൂലം രാജ്യവ്യാപകമായി ലഭിക്കുന്ന മഴയെത്തുടര്‍ന്നാണ് കേരളത്തില്‍ ചിങ്ങമാസത്തിലും മഴ ലഭിച്ചതെന്നാണ് കാലാവസ്ഥാ നിരീക്ഷകരുടെ വിലയിരുത്തല്‍.



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

ആധാർ പുതുക്കിയില്ലേ ഇതുവരെ? എന്നാൽ സൗജന്യമായി ആധാർ പുതുക്കാനുള്ള വഴിയറിയാം

National
  •  5 minutes ago
No Image

ഡിങ് ലിറനെ വീഴ്ത്തി ഗുകേഷ് ലോക ചാമ്പ്യന്‍

Others
  •  13 minutes ago
No Image

മാധ്യമ പ്രവർത്തനം നിയന്ത്രിക്കുന്ന പുതിയ നിയമത്തിന് ഖത്തർ മന്ത്രിസഭയുടെ അം​ഗീകാരം

qatar
  •  27 minutes ago
No Image

പനയമ്പാടം സ്ഥിരം അപകടം നടക്കുന്ന സ്ഥലം;  'ഇനി ഒരു ജീവന്‍ നഷ്ടപ്പെടാന്‍ പാടില്ല'; പ്രതിഷേധവുമായി നാട്ടുകാര്‍

Kerala
  •  an hour ago
No Image

2034 ൽ സഊദി ആതിഥേയത്വം വഹിക്കുക ചരിത്രത്തിലെ ഏറ്റവും മികച്ച ലോകകപ്പിന്; ക്രിസ്റ്റ്യാനോ റൊണാൾഡോ

Saudi-arabia
  •  an hour ago
No Image

ഇ-വീസ താൽക്കാലികമായി നിർത്തിവച്ച് കുവൈത്ത്

Kuwait
  •  2 hours ago
No Image

അതിതീവ്ര മഴ മുന്നറിയിപ്പ്; പത്തനംതിട്ടയില്‍ മലയോര മേഖലയിലേക്കുള്ള രാത്രി യാത്ര നിരോധിച്ചു, ക്വാറികള്‍ക്ക് വിലക്ക്

Kerala
  •  2 hours ago
No Image

പാലക്കാട് തച്ചമ്പാറയില്‍ ലോറി മറിഞ്ഞ് നാല്‌ കുട്ടികള്‍ മരിച്ചു

Kerala
  •  3 hours ago
No Image

അബ്ദുറഹീമിന്റെ മോചനം നീളും, ഇന്ന് കോടതി കേസ് പരിഗണിച്ചില്ല

Saudi-arabia
  •  4 hours ago
No Image

'ഒരു രാജ്യം ഒരു തെരഞ്ഞെടുപ്പ് ' കരട് ബില്ലിന് കേന്ദ്ര മന്ത്രിസഭയുടെ അംഗീകാരം

National
  •  4 hours ago