മുള്ളൂര്‍ക്കര പഞ്ചായത്ത് പദ്ധതി രേഖ അവതരിപ്പിച്ചു
മുള്ളൂര്‍ക്കര: കാര്‍ഷിക മേഖലക്കും, ശുചിത്വ പ്രവര്‍ത്തനങ്ങള്‍ക്കും മുന്‍ഗണന നല്‍കി മുള്ളൂര്‍ക്കര പഞ്ചായത്ത് 2016 - 17 വര്‍ഷത്തെ പദ്ധതി രേഖ. മാലിന്യ സംസ്‌ക്കരണ പ്രവര്‍ത്തനങ്ങള്‍ക്ക് പദ്ധതി പ്രഥമ പരിഗണന നല്‍കുന്നു. 4,48,11,626 രൂപയുടെ പദ്ധതികള്‍ക്കാണ് വികസന സെമിനാര്‍ അംഗീകാരം നല്‍കിയത്. ജനറല്‍ വിഭാഗത്തില്‍ 81,42,750 രൂപയും, സേവന മേഖലയില്‍ 1,67,09,951 രൂപയും, പശ്ചാത്തല മേഖലയില്‍ 1,51,65,000 രൂപയും, പട്ടികജാതി വിഭാഗത്തില്‍ 47,93,925 രൂപയുമാണ് വകയിരുത്തിയിട്ടുള്ളത്. സെമിനാറിന്റെ ഉദ്ഘാടനം യു.ആര്‍ പ്രദീപ് എം.എല്‍.എ നിര്‍വഹിച്ചു. പഞ്ചായത്ത് പ്രസിഡന്റ് എം.എച്ച് അബ്ദുള്‍ സലാം അധ്യക്ഷനായി. ജില്ലാ പഞ്ചായത്ത് വൈസ് പ്രസിഡന്റ് കെ.പി രാധാ കൃഷ്ണന്‍ പദ്ധതി രേഖ പ്രകാശനം ചെയ്തു. ബ്ലോക്ക് പഞ്ചായത്ത് വൈസ് പ്രസിഡന്റ് പി.പി സുനിത, പഞ്ചായത്ത് വൈസ് പ്രസിഡന്റ് മിനി രാധാകൃഷ്ണന്‍, സ്ഥിരം സമിതി അധ്യക്ഷന്മാരായ പി.ആര്‍ രതീഷ്, എം.ആര്‍ സ്മിത, കെ.എ ജസീല്‍, ബ്ലോക്ക് പഞ്ചായത്ത് മെമ്പര്‍മാരായ എം.പി കുഞ്ഞിക്കോയ തങ്ങള്‍, പി.വി സുലൈമാന്‍, പഞ്ചായത്ത് മെമ്പര്‍മാരായ എന്‍.എസ് വര്‍ഗീസ്, പി.എ അബ്ദുള്‍ സലാം, എന്‍.ജി പ്രഭാകരന്‍, മുഹമ്മദ് മുസ്തഫ, പഞ്ചായത്ത് സെക്രട്ടറി സി.പി ശ്രീദേവി സംസാരിച്ചു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."