ഓക്‌സിജന്‍ ലഭ്യമായില്ല: യു.പിയിലെ സര്‍ക്കാര്‍ ആശുപത്രിയില്‍ വീണ്ടും ശിശുമരണം
ലക്‌നൗ: ഓക്‌സിജന്‍ ലഭിക്കാതെ നിരവധി കുട്ടികള്‍ മരിച്ച ഉത്തര്‍പ്രദേശില്‍ നിന്ന് വീണ്ടും ശിശുമരണ വാര്‍ത്തകള്‍. യു.പിയിലെ ഫറൂഖാബാദിലെ സര്‍ക്കാര്‍ ആശുപത്രിയിലാണ് കഴിഞ്ഞ ഒരു മാസത്തിനിടെ ഓക്‌സിജന്‍ ലഭിക്കാതെ അന്‍പതോളം കുഞ്ഞുങ്ങള്‍ മരിച്ചത്.
ബി.ആര്‍.ഡി ആശുപത്രിയിലെ കൂട്ട ശിശുമരണ വാര്‍ത്തകള്‍ കെട്ടടങ്ങും മുന്‍പേയാണ് യോഗിയുടെ നാട്ടില്‍ നിന്ന് അടുത്ത ശിശു മരണ വാര്‍ത്തകള്‍ പുറത്തു വന്നത്. സംഭവത്തില്‍ ഉത്തരവാദികളായവര്‍ക്കെതിരേ പൊലിസ് കേസ് രജിസ്റ്റര്‍ ചെയ്തിട്ടുണ്ട്.
അതേസമയം, 30 കുട്ടികളുടെ മരണം പോഷകാഹാരക്കുറവ് മൂലമാണെന്നാണ് ആശുപത്രി അധികൃതര്‍ പറയുന്നത്. സംഭവത്തെക്കുറിച്ച് ജില്ലാ മജിസ്‌ട്രേറ്റ് അന്വേഷണത്തിന് ഉത്തരവിട്ടിട്ടുണ്ട്.
കഴിഞ്ഞ ജൂലൈ 21നും ഓഗസ്റ്റ് 20നും ഇടയിലാണ് 49ഓളം കുട്ടികള്‍ ഓക്‌സിജന്‍ ദൗര്‍ലഭ്യം മൂലവും മരുന്നും ലഭിക്കാതെ മരണത്തിന് കീഴടങ്ങിയെന്ന ഞെട്ടിക്കുന്ന വാര്‍ത്തകള്‍ പുറത്തു വന്നത്. ദേശീയ മാധ്യമങ്ങളാണ് വാര്‍ത്ത പുറത്തുവിട്ടത്. കഴിഞ്ഞ മാസം ഗൊരഘ്പൂരിലെ ബി.ആര്‍.ഡി ആശുപത്രിയില്‍ 425ഓളം കുട്ടികള്‍ മരണപ്പെട്ടിരുന്നു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."