സമ്പൂര്‍ണ കുടിവെള്ള പദ്ധതിക്ക് തുടക്കമാവുന്നു
കരുളായി: മൂത്തേടം, കരുളായി, അമരമ്പലം പഞ്ചായത്തുകളില്‍ സമ്പൂര്‍ണ കുടിവെള്ള പദ്ധതിക്ക് തുടക്കമാവുന്നു. വാട്ടര്‍ അതോറിറ്റിയുടെ മേല്‍നേട്ടത്തില്‍ കരുളായി പഞ്ചായത്തിലൂടെ ഒഴുകുന്ന കരിമ്പുഴയെ സ്രോതസാക്കിയാണ് പദ്ധതി നടപ്പാക്കുന്നത്. ഇതോടെ മൂന്ന് പഞ്ചായത്തുകളിലെയും കുടിവെള്ള ക്ഷാമത്തിന് സമ്പൂര്‍ണ പരിഹാരമാവുമെന്നാണ് പ്രതീക്ഷിക്കുന്നത്.
90 കോടി രൂപ മുടക്കി നടപ്പാക്കുന്ന പദ്ധതിയുടെ ആലോചന യോഗം പി.വി അന്‍വര്‍ എംഎല്‍എയുടെ അധ്യക്ഷതയില്‍ കരുളായി പഞ്ചായത്തില്‍ ചേര്‍ന്നു.
മൂത്തേടം പഞ്ചായത്ത് പ്രസിഡന്റ് സി.ടി രാധാമണി, കരുളായി പഞ്ചായത്ത് പ്രസിഡന്റ് വി.അസൈനാര്‍, സുരേഷ് ബാബു കളരിക്കല്‍, എ.ടി റെജി, കെ.ഷെരീഫ, പഞ്ചായത്ത് സെക്രട്ടറിമാരായ ശിവദാസന്‍ നായര്‍, കെ. ഗഫൂര്‍, കെ. അശോകന്, പഞ്ചായത്ത് അംഗങ്ങള്‍, വാട്ടര്‍ അതോറിറ്റി ജീവനക്കാര്‍ എന്നിവര്‍ പങ്കെടുത്തു.
കരുളായി പഞ്ചായത്തിലെ കുട്ടിമലയില് സ്വകാര്യ വ്യക്തി സ്ഥലംനല്കാന് തയാറായിട്ടു@െങ്കിലും സ്ഥല വില അനുകൂലമായി വന്നാല്‍ ഏറ്റെടുക്കുമെന്നും പിന്നീട്ട് പദ്ധതി യുദ്ധകാലാടിസ്ഥാനത്തില്‍ നടപ്പാക്കുമെന്നും പി.വി അന്‍വര്‍ എംഎല്‍എ പറഞ്ഞു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."