മിനി വാട്ടര്‍ മിസ്റ്റ് ടെന്റര്‍ ഫ്‌ളാഗ് ഓഫ് ചെയ്തു
കടയ്ക്കല്‍: കടയ്ക്കല്‍ ഫയര്‍സ്‌റ്റേഷന് അനുവദിച്ച മിനി വാട്ടര്‍ മിസ്റ്റ് ടെന്റര്‍ മുല്ലക്കര രത്‌നാകരന്‍ എംഎല്‍എ ഫ്‌ളാഗ് ഓഫ് ചെയ്തു. ചടങ്ങില്‍ കടയ്ക്കല്‍ ഗ്രാമപ്പഞ്ചായത്ത് പ്രസിഡന്റ് ആര്‍.എസ് ബിജു, എസ് വിക്രമന്‍, എസ് ബുഹാരി, ഫയര്‍ സ്‌റ്റേഷന്‍ ഓഫിസര്‍ ജെ സുരേഷ് കുമാര്‍, ടി. അനീഷ്, ലതിക വിദ്യാധരന്‍ തുടങ്ങിയവര്‍ പങ്കെടുത്തു. കേരളത്തില്‍ ആകെ അനുവദിച്ച 35 മിനി വാട്ടര്‍ മിസ്റ്റ് ടെന്റര്‍ വാഹനങ്ങളില്‍ ഒന്നാണ് കടയ്ക്കല്‍ ഫയര്‍സ്‌റ്റേഷന് ലഭിച്ചത്.
ജി.പി.ആര്‍.എസ് സംവിധാനമുള്‍പ്പടെ ആധുനിക സംവിധാനങ്ങളോട് കൂടിയതാണ് വാഹനം. പെട്രോളിയം തീപ്പിടിത്തങ്ങള്‍ നിയന്ത്രിക്കുന്നതിനുള്ള പ്രത്യേക നിര്‍മിതമായ ഫോം, കനമുള്ള ഇരുമ്പ് ഉള്‍പ്പടെ കട്ട് ചെയ്യുന്നതിനുള്ള ഇ ഡ്രോളിക് കട്ടര്‍ തുടങ്ങിയവ വാഹനത്തിലുണ്ട്. ഈ വാഹനം ഇടുങ്ങിയ റോഡുകളിലൂടെ ഉള്‍പ്പടെ വളരെ വേഗത്തില്‍ അപകട സ്ഥലങ്ങളിലെത്താന്‍ കഴിയും വിധമാണ് സജ്ജമാക്കിയിട്ടുള്ളത്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."