HOME
DETAILS

മാമാങ്ക നാട്ടിലെ പ്രകൃതിഭംഗി ആസ്വദിച്ച് നിളാനദിയിലൊരു തോണിയാത്ര

  
backup
September 05 2017 | 20:09 PM

%e0%b4%ae%e0%b4%be%e0%b4%ae%e0%b4%be%e0%b4%99%e0%b5%8d%e0%b4%95-%e0%b4%a8%e0%b4%be%e0%b4%9f%e0%b5%8d%e0%b4%9f%e0%b4%bf%e0%b4%b2%e0%b5%86-%e0%b4%aa%e0%b5%8d%e0%b4%b0%e0%b4%95%e0%b5%83%e0%b4%a4%e0%b4%bf

 

തിരുനാവായ: മാമാങ്കനാട്ടിലെ ചരിത്രസ്മാരകങ്ങള്‍ കണ്ടും അറിഞ്ഞും നിളയൊരുക്കിയ പ്രകൃതിഭംഗി ആസ്വദിച്ചും നദിയിലൂടെയുള്ള തോണിയാത്ര രണ്ടാം വര്‍ഷത്തിലേക്ക്. ഡി.ടി.പി.സിയൊരുക്കിയ യാത്രയില്‍ ആസ്വാദനം മാത്രമല്ല, തീര്‍ഥാടനവും യാത്രക്കാര്‍ ലക്ഷ്യംവയ്ക്കുന്നു. ഒരു വര്‍ഷം മുന്‍പ് തിരുനാവായയില്‍ പരീക്ഷണാടിസ്ഥാനത്തില്‍ ജില്ലാ ടൂറിസം പ്രമോഷന്‍ കൗണ്‍സിലാണ് സര്‍വിസ് ആരംഭിച്ചത്. നിളയോരത്തെ നാവാമുകുന്ദ ക്ഷേത്രം, തവനൂരിലെ ശിവക്ഷേത്രം, ബ്രഹ്മക്ഷേത്രം തുടങ്ങിയ തീര്‍ഥാടന കേന്ദ്രങ്ങളിലേക്ക് വരുന്നവര്‍ക്കുകൂടി യാത്ര ഉപകാരപ്പെടുന്ന രീതിയിലായിരുന്നു സര്‍വിസ്.
കഴിഞ്ഞവര്‍ഷങ്ങളിലെ സര്‍വോദയ മേളയുടെ സമയത്താണ് ആദ്യമായി നിളയില്‍ കടത്തുതോണി ആരംഭിച്ചത്. കഴിഞ്ഞ രണ്ടു വര്‍ഷത്തെ സര്‍വോദയമേളയുടെ സമയത്ത് പുഴ നിറഞ്ഞിരുന്നു. ഇതോടെ പൊതുമരാമത്ത് വകുപ്പിന് സര്‍വോദയ മേളക്ക് വേണ്ടിയുള്ള താല്‍ക്കാലിക പാലം നിര്‍മിക്കാനായില്ല. ഇതിനെതുടര്‍ന്നാണ് മേളക്കായി തിരുനാവായ കടവ് മുതല്‍ തവനൂര്‍ കടവ് വരെ നിളയില്‍ തോണിക്കടത്ത് തുടങ്ങിയത്. തോണിക്കടത്തില്‍ പരിചയസമ്പന്നനായ പാറലകത്ത് യാഹുട്ടിയുടെ സേവനമാണ് അധികൃതര്‍ തേടിയിരുന്നത്.
പിന്നീട് അങ്ങോട്ടുള്ള മേളകളില്‍ യാഹുട്ടിയുടെ തോണി സര്‍വിസ് നിര്‍ബന്ധമായി മാറി. ജനപങ്കാളിത്തം കുറവായിരുന്ന സര്‍വോദയ മേളക്ക് തോണിക്കടത്ത് അനുഗ്രഹമായി. ധാരാളം ആളുകള്‍ മേളയില്‍ പങ്കെടുക്കാനും തോണിയില്‍ സഞ്ചരിക്കാനും എത്തിയിരുന്നു. നിളയിലെ കടത്ത് സര്‍വിസ് നിലനിര്‍ത്തണമെന്ന ആവശ്യം ശക്തിപ്പെട്ടു. ഇതിനായി ടൂറിസം മേഖലയില്‍ പ്രവര്‍ത്തിക്കുന്നവരും സാമൂഹികസാംസ്‌കാരിക സംഘടനകളും ഇടപെട്ടു.
ഇതിന്റെ അടിസ്ഥാനത്തിലാണ് പഞ്ചായത്തിന്റെ സഹകരണത്തോടെ ഡി.ടി.പി.സി നിളയില്‍ സ്ഥിരം തോണിക്കടത്ത് തുടങ്ങിയത്. ഇത് ഇരുകരകളിലേയും തീര്‍ഥാടന കേന്ദ്രങ്ങളിലേക്ക് പോകുന്ന ഭക്തജനങ്ങള്‍ക്ക് തുണയായി. തിരുനാവായയില്‍ നിന്ന് തവനൂരിലേക്കും അവിടെ നിന്ന് തിരിച്ചും വിവിധ ആവശ്യങ്ങള്‍ക്ക് പോകുന്ന ആളുകള്‍ക്ക് വെറും 15 മിനുട്ട് കൊണ്ട് എത്തിച്ചേരാം. സമയും പൈസയും ലാഭിക്കുകയും ചെയ്യാം. ഓണം, ബലിപെരുന്നാള്‍ തുടങ്ങിയ ഉത്സവകാലങ്ങളില്‍ തീര്‍ഥാടന കേന്ദ്രങ്ങളിലേക്ക് പോകുന്നതിനും കുടുംബങ്ങളെ കാണാനും നിളയിലെ ഇളം കാറ്റിന്റെ തലോടല്‍ ഏറ്റ് ഒരു യാത്ര നടത്താനും പ്രകൃതി ഭംഗി ആസ്വാധിക്കാനും നിരവധി പേര്‍ എത്തുന്നുണ്ട്.
തിരുനാവായയുടെ ടൂറിസം മേഖലക്ക് ഏറെ ഉപകാരപ്രദമാകുന്ന രീതിയില്‍ ഈ സര്‍വിസ് ഉപയോഗിക്കണമെന്ന് നാട്ടുകാര്‍ ആവശ്യപ്പെടുന്നു. ഡി.ടി.പി.സിയുടെ തോണി കടത്തിന്റെ അമരക്കാരന്‍ പാറലകത്ത് യാഹുട്ടി തന്നെയാണ്.

 



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

പ്രവാസിയില്‍ നിന്ന് കൈക്കൂലി വാങ്ങുന്നതിനിടെ ഡെപ്യൂട്ടി തഹസില്‍ദാര്‍ അറസ്റ്റില്‍

Kerala
  •  22 days ago
No Image

കരുനാഗപ്പള്ളിയില്‍ നിന്ന് കാണാതായ ഐശ്വര്യയെ തൃശൂരില്‍ നിന്ന് കണ്ടെത്തി; നിര്‍ണായകമായത് സിസിടിവി ദൃശ്യങ്ങള്‍

Kerala
  •  22 days ago
No Image

വിവാഹാഭ്യര്‍ത്ഥന നിരസിച്ചു; തഞ്ചാവൂരില്‍ അധ്യാപികയെ ക്ലാസില്‍ കയറി കഴുത്തറുത്ത് കൊന്നു

National
  •  22 days ago
No Image

അടുത്ത അഞ്ച് ദിവസം ഇടിമിന്നലോട് കൂടിയ മഴസാധ്യത; ഇന്ന് നാല് ജില്ലകളില്‍ യെല്ലോ അലര്‍ട്ട്

Kerala
  •  22 days ago
No Image

ആണവ യുദ്ധ ഭീതിയില്‍ യൂറോപ്പ്; ഭക്ഷണവും അവശ്യ വസ്തുക്കളും കരുതിവെക്കാന്‍ ജനങ്ങള്‍ക്ക് നിര്‍ദ്ദേശം നല്‍കി രാഷ്ട്രത്തലവന്‍മാര്‍ 

International
  •  22 days ago
No Image

ആകാശത്ത് നിന്ന് നോട്ട് മഴ, പെറുക്കാന്‍ തിക്കും തിരക്കും;  സംഭവം യു.പിയിലെ ഒര ആര്‍ഭാട കല്യാണത്തിനിടെ,വാരിയെറിഞ്ഞത് 20 ലക്ഷത്തോളം രൂപ

National
  •  22 days ago
No Image

പ്രശസ്ത മാധ്യമപ്രവര്‍ത്തകനും 'ദലിത് വോയ്സ്' സ്ഥാപക എഡിറ്ററുമായ വി ടി രാജശേഖര്‍ അന്തരിച്ചു

National
  •  22 days ago
No Image

എയര്‍സെല്‍-മാക്‌സിസ് കേസ്: ചിദംബരത്തിന്റെ വിചാരണക്ക് സ്റ്റേ

National
  •  22 days ago
No Image

സമയം 12.15, പാലക്കാട് പോളിങ് 33.75 ശതമാനം

Kerala
  •  22 days ago
No Image

ബംഗളുരുവില്‍ ഇലക്ട്രിക് സ്‌കൂട്ടര്‍ ഷോറൂമിന് തീപിടിച്ചു; ജീവനക്കാരി വെന്തുമരിച്ചു

National
  •  22 days ago