വൈവിധ്യ പരിപാടികളുമായി നാടെങ്ങും ഓണാഘോഷം
ഇരിട്ടി: സമൃദ്ധിയുടെയും സന്തോഷത്തിന്റെയും പ്രതീകമായ തിരുവോണം നാടെങ്ങും വിപുലായി ആഘോഷിച്ചു. കലാ-സാംസ്‌കാരിക സംഘടനകളുടെ നേതൃത്വത്തില്‍ കലാ-കായിക മത്സരങ്ങളും മാവേലി എഴുന്നളളത്തും സാംസ്‌കാരിക ഘോഷയാത്രക്കളും പൂക്കള മത്സരങ്ങളും നടത്തി. തേര്‍മല കെ.സി.വൈ.എം യൂനിറ്റിന്റെ നേതൃത്വത്തില്‍ പേരട്ട സ്‌നേഹഭവന്‍ അന്തേവാസികള്‍ക്കൊപ്പം തിരുവോണം ആഘോഷിച്ചു.
ഫാ.ജോര്‍ജ് ചോലമരം, റെജി കോലക്കുന്നേല്‍, അനിസ്റ്റിന്‍ വട്ടപ്പാറ എന്നിവര്‍ നേതൃത്വം നല്‍കി. പടിയൂര്‍ പ്രിയദര്‍ശിനി കള്‍ച്ചറല്‍ സെന്ററിന്റെയും തണല്‍, അഷ്ടമി ജനശ്രീ സംഘങ്ങളുടെയും നേതൃത്വത്തില്‍ വിവിധ പരിപാടികള്‍ നടത്തി. കുട്ടികളുടെ കലാ-കായിക മത്സരങ്ങള്‍, പൂക്കള മത്സരം എന്നിവയുണ്ടായി. സാസ്‌ക്കാരിക സമ്മേളനം ജനശ്രീ മിഷന്‍ സംസ്ഥാന കമ്മിറ്റി അംഗം കെ.വി ഫിലോമിന ഉദ്ഘാടനം ചെയ്തു. ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് കെ.ശ്രീജ സമ്മാനദാനം നടത്തി. കെ.പി ബാബു, ഷഹന രാജീവ്, പടിയൂര്‍ ദാമോദന്‍, കെ. അനന്തന്‍ നമ്പ്യാര്‍, പി.പി ബാലന്‍ സംസാരിച്ചു.
യുവധാര പുതുശ്ശേരിയുടെയും ഡി.വൈ.എഫ്.ഐ യൂനിറ്റിന്റെയും നേതൃത്വത്തില്‍ നടത്തിയ ഓണാഘോഷ പരിപാടികളും സാംസ്‌കാരിക സദസും മന്ത്രി കടന്നപ്പള്ളി രാമചന്ദ്രന്‍ ഉദ്ഘാടനം ചെയ്തു. ഇരിട്ടി നഗരസഭാ ചെയര്‍മാന്‍ പി.പി അശോകന്‍ അധ്യക്ഷനായി. അത്തിത്തട്ട് കലാ-കായിക വേദിയുടെയും കുടുംബശ്രീയുടെയും നേതൃത്വത്തില്‍ വിവിധ കലാപരിപാടികളും വയോധികരെ ആദരിക്കലും ഓണക്കോടി വിതരണവും നടത്തി. സാംസ്‌കാരിക സമ്മേളനം ഇരിട്ടി നഗരസഭാ ചെയര്‍മ്മാന്‍ പി.പി അശോകന്‍ ഉദ്ഘാടനം ചെയ്തു.
ദിലീപ്കുമാര്‍ അധ്യക്ഷയായി. കെ. അബ്ദുള്‍ റഷീദ് വയോജനങ്ങളെ ആദരിച്ചു.
സക്കീര്‍ ഹുസൈന്‍ സമ്മാനദാനം നടത്തി. ആര്‍.കെ ഷൈജു, കെ. ഇന്ദിര, വി. അജിത, മധുസൂദനന്‍ സംസാരിച്ചു. കുയിലൂര്‍ പൊതുജന ഗ്രന്ഥാലയത്തിന്റെയും കുടുംബശ്രീ യൂനിറ്റുകളുടെയും നേതൃത്വത്തില്‍ വിവിധ കലാ-കായിക മത്സരങ്ങള്‍ നടത്തി.
പായം റെഡ് ഫൈറ്റേഴ്‌സ് ക്ലബിന്റെ നേതൃത്വത്തില്‍ വിവിധ കാലാ-കായിക മത്സരങ്ങളും മാവേലി എഴുന്നള്ളത്തും നടത്തി. ഭാരവാഹികളായ സുരേഷ് ബാബു, സി.കെ രവീന്ദ്രന്‍, കെ. രമേശന്‍, വിമല്‍കുമാര്‍, വിപിന്‍ എന്നിവര്‍ നേതൃത്വം നല്‍കി. പായം പൊതുജന ഗ്രാന്ഥാലയത്തിന്റെ നേതൃത്വത്തില്‍ ഓണസദ്യയും വിവിധ കാലാ-കായിക മത്സരങ്ങളും നടത്തി.
ഉരുവച്ചാല്‍: ഉരുവച്ചാല്‍ നളന്ദ ഇംഗ്ലീഷ് മീഡിയം സ്‌കൂളില്‍ ഓണാഘോഷ പരിപാടി സംഘടിപ്പിച്ചു. വാര്‍ഡ് കൗണ്‍സിലര്‍ സുരേഷ് കുമാര്‍ ഉദ്ഘാടനം ചെയ്തു. ഷാജി അക്ഷര അധ്യക്ഷയായി. കെ. രാമചന്ദ്രന്‍, ഡോ. സുമിതാ നായര്‍, എം. മിനി, എം. മനോജ് കുമാര്‍ സംസാരിച്ചു.
പഴശ്ശി ഗവ. എല്‍.പി സ്‌കൂളിലെ ഓണാഘോഷ പരിപാടി എ.കെ സുരേഷ്‌കുകുമാര്‍ ഉദ്ഘാടനം ചെയ്തു. ഡി. നാരായണന്‍, രാജീവന്‍ സംസാരിച്ചു.
ഉരുവച്ചാല്‍: കരേറ്റ സി. കുട്ടിരാമന്‍ നമ്പ്യാര്‍ സ്മാരക ക്ലബ് നടത്തിയ ഓണാഘോഷം യുവകലാസാഹിതി ജില്ലാ സെക്രട്ടറി ടി. പ്രകാശന്‍ ഉദ്ഘാടനം ചെയ്തു.
വി.കെ ഷൈജു അധ്യക്ഷനായി. സി.പി.ഐ മണ്ഡലം സെക്രട്ടറി സി. വിജയന്‍, വി. ദാമോദരന്‍, കെ.പി. ജിതേഷ്, എ. നിപിന്‍, എന്‍. രാജീവന്‍ എന്നിവര്‍ സംസാരിച്ചു.
വിവിധ മേഖലകളില്‍ മുതിര്‍ന്ന വ്യക്തികളായ പി.പി ആണ്ടി, എ.വി.കുഞ്ഞനന്തന്‍, ചാത്തമ്പള്ളി വാസു, ആലക്കണ്ടി വാസു, ചാത്തമ്പള്ളി കുഞ്ഞിക്കൃഷ്ണന്‍ എന്നിവരെ ആദരിക്കുകയും നഗരസഭാ തിരഞ്ഞെടുപ്പില്‍ വിജയികളായ സി. സജിത, പി. പ്രസീന, എം. മിനി എന്നിവര്‍ക്കു സ്വീകരണം നല്‍കുകയും ചെയ്തു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."