യാത്രക്കാരെ വട്ടംകറക്കി ഓട്ടോ ഡ്രൈവര്‍മാര്‍
കണ്ണൂര്‍: രാത്രികാലങ്ങളില്‍ കണ്ണൂര്‍ നഗരത്തില്‍ എത്തുന്ന യാത്രക്കാരെ വട്ടം കറക്കി ഓട്ടോഡ്രൈവര്‍മാര്‍. തിരുവോണദിവസം രാത്രിയില്‍ കണ്ണൂര്‍ നഗരത്തില്‍ എത്തിയ യാത്രക്കാര്‍ക്കും ഈ ദുരനുഭവമുണ്ടായി.
ഇത് കാരണം ടെയ്രിനില്‍ വന്നിറിങ്ങിയ യാത്രക്കാരാണ് ഏറെ പ്രയാസത്തിലായത്. റെയില്‍വേ സ്റ്റേഷനില്‍നിന്നു പഴയ ബസ്സ്റ്റാന്‍ഡ്, കാല്‍ടെക്സ്, തളാപ്പ് തുടങ്ങിയ നഗരപ്രദേശങ്ങളിലേക്ക് ഓട്ടോ വിളിച്ചവര്‍ക്ക് ലഭിച്ചത് ഡ്രൈവര്‍മാരുടെ മൗനം മാത്രം. മിനിമം ചാര്‍ജിന്റെ ഓട്ടമായതിനാലാണ് ഇവര്‍ മൗനം പാലിച്ചത്. അതേസമയം ദൂര സ്ഥലങ്ങലിലേക്ക് പോകേണ്ട യാത്രക്കാരെ തിരഞ്ഞു നടക്കുന്ന ഓട്ടോ ഡ്രവര്മാരെയും കാണാമായിരുന്നു. കഴിഞ്ഞദിവസം രാത്രി 50 ലേറെ ഓട്ടോകള്‍ രാത്രി എട്ടു മുതല്‍ റെയില്‍വേ പരിസരത്തുണ്ടായിട്ടും ഒരു യാത്രക്കാര്‍ക്കുപോലും ഈ സ്ഥലങ്ങളിലേക്ക് ഓട്ടോ ലഭിച്ചില്ല.
എട്ടു മണി കഴിഞ്ഞാന്‍ പഴയ സ്റ്റാന്‍ഡില്‍ നിന്നു മാത്രമാണ് മറ്റു സ്ഥലങ്ങളിലേക്ക് ബസുകള്‍ ലഭിക്കുക. പറശ്ശിനിക്കടവ്, പഴയങ്ങാടി, തളിപ്പറമ്പ്, കാഞ്ഞങ്ങാട് എന്നിവിടങ്ങളിലേക്കുള്ള യാത്രക്കാര്‍ മുഴുവനും പഴയ സ്റ്റാന്‍ഡിലേക്ക് പിന്നീട് നടന്നുപോവുകയായിരുന്നു. രാത്രി സമയങ്ങളില്‍ തീരെ സുരക്ഷിയില്ലാത്ത സ്ഥലങ്ങളിലൂടെയാണ് സ്ത്രീകളും കുട്ടികളടക്കമുള്ളവര്‍ സ്റ്റാന്ഡിലെത്തേണ്ടത്.
അതേസമയം ഇത്തരം പ്രശനം ഒഴിവാക്കാന്‍ റെയില്‍വേ സ്റ്റേഷനില്‍ ഒരുക്കിയ പ്രീപ്രൈഡ് ടാക്സി സ്റ്റാന്‍ഡ് ഈ ദിവസം പ്രവര്‍ത്തിക്കാത്തതും യാത്രക്കാര്‍ക്ക് വിനയായി. പരിസരങ്ങളില്‍ ഈ സമയം പൊലിസുകാര്‍ ഉണ്ടായിട്ടും യാത്രക്കാര്‍ക്ക് യാതൊരു പ്രയോജനവുമുണ്ടായില്ല. എന്നാല്‍ ഇത് നിത്യ സംഭവമാണെന്ന് യാത്രക്കാര്‍ പറഞ്ഞു.
പകല്‍ സമയങ്ങളില്‍പോലും തിരഞ്ഞെടുത്ത സ്ഥലങ്ങളില്‍ മാത്രം ഓട്ടം പൊകുന്ന കാഴ്ച നഗരത്തില്‍ പതിവാണ്. തുടര്‍ന്ന് പലപ്പോഴും യാത്രക്കാരും ഓട്ടോഡ്രൈവര്‍മാരും തമ്മി ലുള്ള വാക്കുതര്‍ക്കം നഗരത്തില്‍ സ്ഥിരം കാഴ്ചയാണ്.
ഗതാഗത കുരുക്കും മറ്റു മുട്ടു ന്യായങ്ങള്‍ പറഞ്ഞ് ഒഴിവാകുന്ന അവസ്ഥയാണ് ഡ്രൈവര്‍മാര്‍ക്കുള്ളത്. പൊലിസ് ഈ വിഷയത്തില്‍ ജാഗ്രത കാണിക്കണമെന്നാണ് യാത്രക്കാര്‍ ആവശ്യപ്പെടുന്നത്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."