HOME
DETAILS

മരുമകളെ അടിക്കാന്‍ ഇന്ത്യന്‍ ദമ്പതികള്‍ സഞ്ചരിച്ചത് 13,000 കി.മീറ്റര്‍ ദൂരം

  
backup
September 05 2017 | 23:09 PM

%e0%b4%ae%e0%b4%b0%e0%b5%81%e0%b4%ae%e0%b4%95%e0%b4%b3%e0%b5%86-%e0%b4%85%e0%b4%9f%e0%b4%bf%e0%b4%95%e0%b5%8d%e0%b4%95%e0%b4%be%e0%b4%a8%e0%b5%8d%e2%80%8d-%e0%b4%87%e0%b4%a8%e0%b5%8d%e0%b4%a4%e0%b5%8d


ഫ്‌ളോറിഡ: മകന്റെ ഭാര്യയെ അച്ചടക്കം പഠിപ്പിക്കാനും ശിക്ഷിക്കാനുമായി ഇന്ത്യന്‍ വൃദ്ധദമ്പതിമാര്‍ പറന്നത് 13,000 കി.മീറ്റര്‍ ദൂരം. പഞ്ചാബ് സ്വദേശികളായ ജസ്ബീര്‍ കല്‍സി(67), ഭാര്യ ഭൂപീന്ദര്‍(62) എന്നിവരാണ് സംസ്ഥാനത്തെ ഹില്‍സ്ബറോ കൗണ്ടിയില്‍നിന്ന് മകന്‍ ദേവ്ബീറിന്റെ ഭാര്യയെ അച്ചടക്കം പഠിപ്പിക്കാനും ഉപദേശിക്കാനുമായി ഫ്‌ളോറിഡയിലേക്കു വിമാനം കയറിയത്.
ഫ്‌ളോറിഡയില്‍ താമസമാക്കിയ ദേവ്ബീറിന്റെ ഭാര്യ സില്‍ക്കി ഗെയ്ന്തിനെ(33) ശരീരത്തില്‍ മാരകമായ പരുക്കുകളോടെ പൊലിസ് കണ്ടെത്തുകയായിരുന്നു. സംഭവത്തെ തുടര്‍ന്ന് ദമ്പതികളെയും മകനെയും പൊലിസ് അറസ്റ്റ് ചെയ്തിട്ടുണ്ട്.
ഇവര്‍ക്കെതിരേ ദേഹത്തില്‍ മുറിവേല്‍പ്പിക്കലടക്കം നിരവധി കേസുകളാണു ചുമത്തിയിട്ടുള്ളത്. ഗെയ്ന്ത് ഇന്ത്യയിലുള്ള മാതാപിതാക്കളെ വിവരമറിയിച്ചതിനെ തുടര്‍ന്നാണ് പൊലിസെത്തി കുടുംബത്തെ അറസ്റ്റ് ചെയ്തത്.
ദേവ്ബീര്‍ യുവതിയെ നിരന്തരമായി പീഡിപ്പിക്കാറുള്ളതായി യുവതി പൊലിസിനോട് പറഞ്ഞു. മകളെ ശിക്ഷിക്കാനായി ഫ്‌ളോറിഡയിലെത്താന്‍ ഇയാള്‍ മാതാപിതാക്കളെ വിളിക്കാറുള്ളതായും പരാതിയില്‍ പറയുന്നു.
തുടര്‍ന്ന് ഫ്‌ളോറിഡയിലെ മകന്റെ വീട്ടിലെത്തിയ ദമ്പതികള്‍ യുവതിയെ ക്രൂരമായി മര്‍ദിക്കുകയും ജസ്ബീര്‍ യുവതിയുടെ കഴുത്തിനുനേരെ കത്തി ചൂണ്ടിക്കാണിച്ച് ഭീഷണി മുഴക്കിയതായും പരാതിയുണ്ട്.

 



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

പനയമ്പാടം അപകടം: അശ്രദ്ധമായും അമിതവേഗത്തിലും വാഹനമോടിച്ചതിന് ഡ്രൈവർക്കെതിരെ കേസെടുത്ത് പൊലിസ്

Kerala
  •  15 minutes ago
No Image

സാമൂഹ്യക്ഷേമ പെന്‍ഷന്‍ തട്ടിപ്പ്; 18 ശതമാനം പിഴ പലിശയടക്കം ഈടാക്കാന്‍ ഉത്തരവിറക്കി ധനകാര്യ വകുപ്പ്

Kerala
  •  33 minutes ago
No Image

ഡെലിവറി മേഖലയിൽ പരിശോധന ശക്തമാക്കി ദുബൈ; പിടിച്ചെടുത്തത് 77 ബൈക്കുകൾ  

uae
  •  36 minutes ago
No Image

അടുക്കള സിങ്കില്‍ നാലു വയസുകാരിയുടെ കൈ കുടുങ്ങി, രക്ഷകരായി അഗ്നിരക്ഷാ സേന

Kerala
  •  an hour ago
No Image

ഇന്ത്യൻ എംബസി ഓപൺ ഹൗസ് നാളെ

oman
  •  an hour ago
No Image

കേരള ഹൗസിൽ ഗവര്‍ണറുടെ കാറിൽ ലോ ഓഫീസറുടെ കാറിടിച്ച സംഭവത്തിൽ സിആര്‍പിഎഫ് കേന്ദ്ര ആഭ്യന്തര മന്ത്രാലയത്തിന് റിപ്പോർട്ട് സമർപ്പിച്ചു

National
  •  an hour ago
No Image

എസ്എഫ്ഐ-കെഎസ്‍യു സംഘർഷത്തെ തുടർന്ന് കോഴിക്കോട് ഗവൺമെന്‍റ് ലോ കോളേജ് അനിശ്ചിതമായി അടച്ചു

Kerala
  •  an hour ago
No Image

റിയാദ് മെട്രോയിലെ റെഡ്, ഗ്രീൻ ട്രെയിനുകൾ ഞായറാഴ്ച മുതൽ ഓടിത്തുടങ്ങും

Saudi-arabia
  •  2 hours ago
No Image

മുനമ്പം; പ്രശ്‌ന പരിഹാരം വൈകരുത്: മുസ്‌ലിംലീഗ്

Kerala
  •  2 hours ago
No Image

2025 മുതൽ അൽ ദൈദ് സിറ്റിയിൽ പണമടച്ചുള്ള പൊതു പാർക്കിംഗ് ആരംഭിക്കും

uae
  •  2 hours ago